0%

Chapter Title : ആരതി കല്യാണം 5 [അഭിമന്യു]

കളി മാത്രം ആ നായിന്റെ മക്കളെന്ത് കൂവലായിരുന്നു...! "" അവൻ പറഞ്ഞത് ശരിവച്ച് ഞാനും എന്റെ ബൂട്ടഴിക്കാൻ തുടങ്ങി... എന്റെ അടുത്ത് തന്നെയായി ഹരിയും വിച്ചൂവും അജയ്യുമൊക്കെ ഉണ്ടായിരുന്നു... അവരും ആകെ ശോകമടിച്ചിരിപ്പാണ്... ഒരു പെനാൽറ്റി മൂഞ്ചിച്ചതോണ്ട് എനിക്കവന്മാരെ മോട്ടിവേറ്റ് ചെയ്യാനുള്ള വോയ്‌സില്ല...! ചെലപ്പോ എന്നെ പിടിച്ച് തല്ലിയാലോ...!!

കുറച്ച് നേരംകൂടി അവിടെയിരുന്നേന് ശേഷം ഞങ്ങള് മെല്ലെ വലിയാൻ തീരുമാനിച്ചതും നേരെ പാർക്കിങ്ങിലോട്ട് നടന്നു...! അവിടെ ചെന്ന് ഞങ്ങളെല്ലാവരും വണ്ടിയെടുത്ത് പുറത്തിറങ്ങാൻ നിൽകുമ്പഴാണ് ആരതിയും നേരത്തെ ഞങ്ങൾക്കെതിരെ കളിച്ച കിരൺ ഒഴികെ ബാക്കിയെല്ലാവരും പിന്നെ തേർഡ് ഇയറിലെ വേറെയും പിള്ളാരൊക്കെ കൂടി ആർപ്പും വിളിച്ചോണ്ട് ഞങ്ങൾക്കുനേരെ വരുന്നത്, കയ്യിലൊരു ചെറിയ ട്രോഫിയുമുണ്ട്...! ഇതും പൊക്കിപിടിച്ചു വരാൻ ഇവർക്ക് ഉളുപ്പില്ലേ...? ഇതിനെക്കാളും വലുപ്പം എന്റെ ചുണ്ണാണിക്കുണ്ടല്ലോ...!! അടുത്തെത്തിയ അവർ ഞങ്ങളെ വണ്ടിയോടക്കനെ വളഞ്ഞു...!

"" ദേടാ നോക്കിയേ, തോറ്റു തുന്നമ്പാടി നിൽക്കുന്നു നമ്മുടെ അഭിയേട്ടൻ...!!"" ഏതോ ഒരുത്തി എന്റെ അടുത്തുവന്നത് പറഞ്ഞതിനുപിന്നാലേ എല്ലാരും എന്നെ നോക്കി കളിയാക്കി ചിരിക്കാൻ തുടങ്ങി...!

"" ഒന്ന് പൊടിയവടന്ന്...! അഭിയേട്ടൻ തൊറ്റതൊന്നുവല്ല, തോറ്റപോലെ അഭിനയിച്ചതാ...! അല്ലെ അഭി...? "" ഇപ്രാവശ്യം കളത്തിലിറങ്ങിയത് ആരതിയായിരുന്നു...! എന്റെ മുഖത്തിന്‌ നേരെ മുഖം കൊണ്ടുവന്നതിനുപിന്നാലേ കവിളിൽ നുള്ളികൊണ്ടവൾ പറഞ്ഞതും ഞാനവളുടെ കൈ തട്ടിമാറ്റി...! ഇപ്പഴും അവളുടെ മുഖം ഒരു ചിരിയോടെ എനിക്ക് നേരെ തന്നെയാണ്...! നന്നായി ദേഷ്യം വരുന്നുണ്ടെങ്കിലും ഞാനൊന്നും മിണ്ടിയില്ല...! അല്ലെങ്കിലും എന്ത് മിണ്ടാന...? ഒന്നുകൂടി സീരിയസ് ആയി കളിക്കേണ്ടതായിരുന്നു...!!

എത്രത്തോളം ഇവിടെ നിക്കുന്നോ അത്രത്തോളം ഞങ്ങൾ നാണംകെടുവേ ഒള്ളു... അതോണ്ട് വേഗം എസ്‌കേപ്പ് അടിക്കണം എന്ന് തോന്നിയതും എങ്ങനെയൊക്കെയോ ഞങ്ങളവടെ നിന്നും വലിഞ്ഞു...!

"" നീ ചെവിയിൽ നുള്ളിക്കോ, ഇതിനൊക്കെ നിന്നെ ഞാൻ പണിഞ്ഞിരിക്കും മോളെ...!! അഭിറാമ ഈ പറയണേ...!!"" വണ്ടിയുമായി മുന്നോട്ട് പോകവേ കണ്ണാടിയിലൂടെ അപ്പഴും ഒരു ചിരിയുമായി നിന്ന ആരതിയെ നോക്കി ഞാൻ സ്വയം പറഞ്ഞു...!! ചേച്ചിടെ കല്യാണം ഒന്ന് കഴിയട്ടെ... അത് വരെ നിനക്ക് സമയണ്ട്, അത് കഴിഞ്ഞാൽ നിന്നെ ഞാൻ തൊരത്തി തൊരത്തി അടിക്കും...!!

തുടരും....

ഫ്ലാഷ് ബാക്ക് ചെറുതാക്കണം

💬 Comments

View all comments