Chapter Title : ആരതി കല്യാണം 5 [അഭിമന്യു]
ഇനിയിത് പൊന്തൂന്ന് തോന്നണില്ല...!
"" നീയിങ്ങനെ ഡൾ ആവല്ലേ...! നമ്മുക്ക് കളി പിടിക്കാൻ ഇനിയും ടൈമുണ്ട്...! "" എന്നും പറഞ്ഞ് ഹരിയും യദുവുമൊക്കെ എന്റെ തോളിൽ കൈയിട്ട് എന്നെ സമാധാനിപ്പിക്കാൻ ശ്രേമിച്ചുകൊണ്ടിരുന്നു...!
അതിന് ശേഷം ഇനിയെങ്ങനെ കളിപ്പിടിക്കാം എന്നായിരുന്നു ഞങ്ങടെ ഡിസ്കഷൻ മൊത്തം... പത്തുപേരായി ചുരുങ്ങിയ ഞങ്ങൾക്ക് ഇനി 4-2-3-1 എന്ന ഫോർമേഷനിൽ കളിക്കുന്നത് പ്രയോഗികമല്ല എന്ന് തോന്നിയതും ഞാൻ അറ്റാക്കിങ് മിഡ് ഫീൽഡറിൽ നിന്നും സെന്റർ മിഡ് ഫീൽഡ്റായി കളിക്കാൻ തീരുമാനിച്ചു...
സെക്കന്റ് ഹാഫ് തുടങ്ങി അധികം താമസിക്കാതെ ഞങ്ങളുടെ മേൽ നല്ല രീതിക്ക് തന്നെ അവർ അധിപത്യം പുലർത്തി...! ബോൾ കൂടുതൽ സമയവും ഞങ്ങടെ ഹാഫിൽ തന്നെയായിരുന്നു... എനിക്കൊന്നും ബോൾ തൊടാൻ പറ്റാത്ത അവസ്ഥ...! നാട്ടിൽ ഇതിലും മൂഞ്ചിയ സിറ്റുവേഷനിലും ഞങ്ങൾ വിജയം നേടിട്ടുണ്ടെങ്കിലും ഞങ്ങടെ ഈ ടീമിന് ഇപ്പോഴും ഒരു സിനർജിയുടെ കുറവുണ്ട്...! അങ്ങനെയിരിക്കെയാണ് അവർക്കൊരു കോർണർ കിട്ടുന്നത്... അവരുടെ മിക്ക പ്ലയേഴ്‌സും ഞങ്ങടെ ബോക്സിലുണ്ട്... കിക്ക് എടുത്തതും പൊന്തിവന്ന ബോൾ ആൽബി ഹെഡ് ചെയ്ത് വലയിലാക്കി... കളി ഇപ്പൊ 1:0... ഇങ്ങനെപോയാൽ ഞങ്ങൾ കളി തോൽക്കും... ഞാൻ ആരതിടെ മുന്നിൽ നല്ല വൃത്തിക്ക് നാറുവേം ചെയ്യും...!
പിന്നെയും കളി പുനരാരംഭിച്ചു... അറ്റാക്ക് ഈസ് ദി ബെസ്റ്റ് ഫോം ഓഫ് ഡിഫെൻസ് എന്ന് പണ്ടാരോ പറഞ്ഞിട്ടുണ്ട്... ഇനി അത് തന്നെയാണ് ഏറ്റവും നല്ല ഓപ്ഷൻ... ഒരുവിതത്തിൽ ബോൾ പിടിച്ചെടുത്ത് ഞങ്ങൾ നല്ലൊരു മുന്നേറ്റത്തിന് ശ്രേമിച്ചുകൊണ്ടിരുന്നു... കളി അവസാനിക്കാൻ ഇനി ഏതാനും മിനിറ്റുകൾ മാത്രം... അങ്ങനെയിരിക്കെയാണ് അജയ്യ് ബോൾ എനിക്ക് നേരെ നീട്ടുന്നത്... അതുമായി
💬 Comments
View all comments