Chapter Title : ആരതി കല്യാണം 5 [അഭിമന്യു]
ഞാൻ മുന്നിലുള്ളവനെ മറികടന്നു വേഗത്തിൽ കുതിച്ചു...
എനിക്ക് ഇടതു വശത്തായി ബോൾ സ്വീകരിക്കാൻ പാകത്തിന് വിച്ചുവിനെ കണ്ടതും ഞാൻ അവന് ബോൾ നീട്ടി, കൃത്യമായി തന്നെ അത് പിടിച്ചെടുത്ത വിച്ചു ലെഫ്റ്റിലൂടെ മുന്നോട്ട് വേഗത്തിൽ പാഞ്ഞുകൊണ്ട് നല്ലൊരു ഗ്രൗണ്ട് പാസ്സ് എന്റെ കുറച്ച് മുന്നിൽ ഇടതു ഭാഗത്തായി ഉണ്ടായിരുന്ന ഹരിക്ക് നൽകിയെങ്കിലും അവനത് അടിക്കാതെ ഒരു ഫേക്ക് ഇട്ടതും ആ ബോൾ എന്റെ നേർക്ക് വന്നു...
നല്ലൊരു അവസരം മുന്നിൽ കണ്ട ഞാൻ ഒരു ഒന്നാന്തരം ഷോട്ട് ടോപ് റൈറ്റ് കോർണേരിലേക്ക് തുരുത്തതും അത് കണ്ട ഗോൾ കീപ്പർ അതിന് നേരെ കൃത്യമായി ഉയർന്നു ചാടിയെങ്കിലും ബോൾ അതിന് മുന്പേ തന്നെ തടിയന്റെ ദേഹത്ത് തട്ടി ഡിഫ്ലെക്റ്റായി ടോപ് റൈറ്റിലേക്ക് പോവണ്ട ബോൾ സെന്ററിലേക്ക് പോവുകയും ചെയ്തതോടെ ആത് എല്ലാവരേം ഊമ്പിച്ഛ് പോസ്റ്റിലേക്ക് കേറി...!
ഗാലറി നിശബ്ദം... ഫസ്റ്റ് ഇയറിലെ ഏതാനും പിള്ളേർ ആഘോഷിക്കുന്ന ശബ്ദം മാത്രം അവിടെ മുഴങ്ങി കേട്ടു... ഗോൾ ആണെന്ന് കണ്ടതും ഞാൻ നേരെ അവരുടെ ഡഗ് ഔട്ടിന്റെ മുന്നിലേക്ക് ഓടിയ ശേഷം കുറച്ചു കൊല്ലങ്ങൾക് മുന്നേയുള്ള ഒരു ചാമ്പ്യൻസ് ലീഗിൽ ജുവന്റേസും അറ്റ്ലീറ്റിക്കോ മാഡ്രിഡും ഏറ്റുമുട്ടിയപ്പോൾ അന്ന് ക്രിസ്ത്യനോക്ക് എതിരെ ഡിയാഗോ സിമിയോണി ഇട്ടൊരു സെലിബ്രേഷനുണ്ട്,
അതേ സാനം ഞാൻ നേരെ ആരതിയുടെ മുന്നിൽ പോയി ഇട്ടുകൊടുത്തു... ഇന്നാടി മൈരേ കാണ്...!! അത് കണ്ട ആരതി എന്നെയൊന്ന് പല്ലുകടിച്ചു നോക്കി... ആ ഉണ്ടകണ്ണും തുറുപ്പിച്ചുള്ള നോട്ടം എനിക്ക് വല്ലാതെയങ്ങു ഇഷ്ടപ്പെട്ടു... എന്നും ഇവളുടെയി മൂഞ്ചിയ മോന്ത കാണാനുള്ള ഭാഗ്യം ണ്ടാവണേ ഈശ്വര...!!
💬 Comments
View all comments