Chapter Title : ആരതി കല്യാണം 5 [അഭിമന്യു]
മുഴുവൻ പറയാതെ ഒന്ന് നിർത്തിയ ശരത്തേട്ടൻ എന്നെ ഒന്ന് കലിപ്പിച്ഛ് നോക്കി വീണ്ടും തുടർന്നു,
""ഞാൻ അവന്മാരെ ഹോസ്പിറ്റലിൽ ചെന്നൊന്ന് കാണട്ടെ...! ചത്തൊന്ന് നോക്കണോലോ...! എന്തായാലും പോയി നോക്കിട്ട് വരാം...!!"" എന്നും പറഞ്ഞ് ശരത്തേട്ടൻ തിരിച്ചുപോയി...!! അങ്ങേര് അങ്ങനൊക്കെ പറഞ്ഞെങ്കിലും എനിക്ക് സങ്കടം ഒന്നും തോന്നിയില്ല... ഇതൊക്കെ മുന്പും ഞാൻ കൊറേ കണ്ടതാ...!!
അകത്ത് കേറി ആരേലും ഉണ്ടോന്ന് ചുറ്റുമോന്ന് നോക്കിയ ഞാൻ ആരേം കാണാത്തോണ്ട് മോളിലേക്ക് കേറി... ഒരു കണക്കിന് ആരും കാണാത്തത നല്ലത്, അല്ലെങ്കിൽ കാവിളിലെ പാട് എവിടുന്നാ എന്ത് പറ്റിയതാന്നൊക്കെ വിശതീകരിക്കേണ്ടി വന്നേനെ...!
റൂമിൽ ചെന്ന് ഡ്രെസ്സും കൂടി മാറാതെ കട്ടിലിൽ കമിഴ്ന്നത് മാത്രേ ഓർമയുള്ളു, പിന്നെ എത്രനേരം ഒറങ്ങീന്ന് ഒരുപിടിതോം ഉണ്ടായിരുന്നില്ല... അത്യാവിശ്യം തല്ല് വാങ്ങികൂട്ടിയതല്ലേ, നല്ല ക്ഷീണം...! പക്ഷെ ഒറക്കത്തിൽ പോലും ആ പിശാശ്ശെനിക്ക് സമാധാനം തന്നില്ല... അവൾടെയാ ഉണ്ടകണ്ണും ജാഡ നിറഞ്ഞ മോറും ദുസ്വപ്നം പോലെ കണ്ടതും ഞാൻ ഞെട്ടി എണീറ്റു... ഇത്രെയൊക്കെ ആയിട്ടും ഇവൾക്ക് മതിയായില്ലേ...? ഇനി ഒറക്കത്തിലും സമാധാനം തരില്ലാന്നുണ്ടോ...
എണീറ്റ ഞാൻ സമയം നോക്കുമ്പോ ഏഴുമണി ആയിട്ടുണ്ട്... പിന്നെയും കുറെ നേരം കട്ടിലിൽ ഓരോന്നാലോയിച്ഛ് കെടുക്കുമ്പഴാണ് വാതിലിൽ ശക്തിയായി മുട്ട് കേൾക്കുന്നത്... വാതിൽ തുറന്നതും വിച്ചൂവും ഹരിയും യദുവും കൂടി റൂമിന്റെ അകത്തു കേറി, പിന്നാലെ അജേയ്യും... ഇവനല്ലേ നാട്ടിൽ പോയി ന്ന് പറഞ്ഞെ...?
"" എന്താടാ അവടെ ഉണ്ടായേ...?? "" കട്ടിലിൽ കേറിയിരുന്ന് യദു അത് ചോദിക്കുമ്പോ വിച്ചു എന്റെ താടി പിടിച്ച് അങ്ങോട്ടും ഇങ്ങോട്ടും തിരിച്ച് കവിളിലേ പാട് സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ടായിരുന്നു...!
💬 Comments
View all comments