Chapter Title : ആരതി കല്യാണം 5 [അഭിമന്യു]
"" അയിന് നിങ്ങളെങ്ങനെ അറിഞ്ഞു പ്രശ്നംണ്ടായ കാര്യം...?? "" വിചുനെ മാറ്റി കട്ടിലിന്റെ ഒരറ്റത് ഞാൻ കേറി ഇരുന്നു...
"" ശരത്തേട്ടൻ എന്നെ വിളിച്ഛ് കാര്യങ്ങളൊക്കെ പറഞ്ഞായിരുന്നു... എല്ലാം കേട്ടപ്പോ പിന്നെ അവടെ നിക്കാൻ തോന്നീല...ഞാൻ അമ്മയോട് ഒരത്യാവിശ്യം ഉണ്ടെന്നും പറഞ്ഞിങ്ങു പൊന്നു... ഇവന്മാരെ വിളിച്ഛ് കാര്യം പറഞ്ഞപ്പോ ഇവരും...!"" കട്ടിലിന്റെ അടുത്തുണ്ടായിരുന്ന ബീൻ ബാഗിൽ ഇരുന്ന് വിച്ചു എന്റെ മുഖത്തെ പാടിലേക്ക് നോക്കികൊണ്ട് പറഞ്ഞതും ഞാൻ അവന്മാരെ എല്ലാമോന്ന് നോക്കി ഇന്നുണ്ടായ സംഭവങ്ങളെല്ലാം വിസ്തരിച്ചു...!!
""അയ്യേ...!!! അത്രേം നേരം അവളുമാര്ടെ ചെലപ്പ് കെട്ടിരുന്നിട്ട് അതിന്റെ ദേഷ്യം മൊത്തം അവന്മാരെ തല്ലി തീർത്തിരിക്കുന്നു...! ഊള...!!"" എല്ലാം കേട്ട് യദു എന്നെ ഇരുത്തി ഒന്ന് പുച്ഛിച്ചപ്പോ എനിക്കൊന്നും പറയാനുണ്ടായില്ല... അല്ലേലും അവൻ പറഞ്ഞത് ശെരിയല്ലേ...!
"" എന്റെ പൊന്ന് പൊട്ടാ...!! ആ സമയത്ത് നിന്റെ വായിലെന്തായിരുന്നു..? പഴോ...?? നിനക്ക് അപ്പൊ തന്നെ നാല് തെറിയും പറഞ്ഞ് ഇറങ്ങി പോരാർന്നില്ലേ...?? "" യദുവിനെ പിന്താങ്ങി ഹരിയും ഒപ്പം കൂടിയതോടെ ഞാൻ അവന്മാരെ ദൈനിയതയോടെ നോക്കിയെങ്കിലും അവരത് മൈന്റക്കിയില്ല...!! അതിന് പിന്നാലെ ഒരു മയവുമില്ലാതെ അജയ്യും എന്നെ ഊക്കിയപ്പോ ഇനി ഞാനൊന്നും പറഞ്ഞിട്ട് കാര്യല്ലന്നെനിക്ക് ബോധ്യമായി... മൈര്...! ഇതിനാണോ എല്ലാംകൂടി ഇങ്ങോട്ട് കെട്ടിയെടുത്തെ...!
"" അപ്പൊ നിങ്ങൾക്കിത്രേം നേരായിട്ട് ഒന്നും മനസ്സിലായില്ലേ...??"" അത്രേം സമയം മിണ്ടാണ്ടിരുന്ന വിച്ചു എല്ലാവരേം നോക്കി അത് ചോദിച്ചപ്പോ അവന്റെ വായേന്ന് ഇനിയെന്താ വരാബോണേന്നുള്ള കാര്യം കത്തിയ ഞാൻ കണ്ണുകൊണ്ട് പറയെല്ലെന്ന് ആംഗ്യം കാണിച്ചെങ്കിലും ആ മൈരനത് കാര്യമാക്കാതെ ഇപ്പോ ശെരിയാക്കി തരാന്നമട്ടിൽ എന്നെയൊന്ന് നോക്കി...
""എന്ത്
💬 Comments
View all comments