Chapter Title : ആരതി കല്യാണം 5 [അഭിമന്യു]
മനസ്സിലായില്ലെന്ന്...?? ഇതെന്തോന്നെടാ കഥകളിയോ...?? "" ഞങ്ങൾടെ കോപ്രായം കണ്ട യദു നിന്ന് ചീറി...!!
"" നീയൊക്കെ എന്താ വിചാരിച്ചേ, ഇവനീ പെണ്ണുങ്ങളെ അടുപ്പിക്കാത്തത് വലിയ ചിഗ്മ ബോയി ആയോണ്ടാണ്ന്നാണോ...! "" അവൻ പറയുന്നത് കേട്ട് എല്ലാവരും എന്നേം അവനേം മാറി മാറി നോക്കിയപ്പോ ഞാൻ തല താഴ്ത്തി...!! ഈശ്വര..! നീയെന്നെ ഒന്ന് കൊന്നു തരോ...?
"" എടാ പൊട്ടന്മാരെ, ഇവന് പണ്ടുമുതലേ പെണ്ണുങ്ങളെ പേടിയാ... ശാസ്ത്രീയമായി പറഞ്ഞ ഗൈനോഫോബിയ...! സംശയം ഉണ്ടെങ്കി നിങ്ങളീ വാക്കൊന്ന് ഗൂഗിളിൽ അടിച്ചുനോക്ക്... അതോണ്ട് ആർക്കെങ്കിലും ഇവനൊരു പണികൊടുക്കണം എന്ന് തോന്നിയ ഏതേലും കുറച്ച് പെണ്ണുങ്ങളേം ഇവനേം കൂടി ഒരു റൂമിൽ പൂട്ടിയിട്ട മതി... പിറ്റേ ദിവസം ഇവൻ ചത്തിട്ടുണ്ടാവും...!!"" തുരു തുര വന്നിരുന്ന ഊക്കിന് പിന്നാലെ ഇതുംകൂടി ആയപ്പോ ആസനത്തിൽ ആപ്പ് വച്ച അവസ്ഥയായിരുന്നു എനിക്ക്... പിന്നാലെ അവന്റെയൊക്കെ ചിരികൂടി ആയപ്പോ ഞാനാകെ ഇല്ലാണ്ടായി...!
"" ഈ ഇവനാണോ അന്ന് അവടെ കെടന്ന് ഒരേയൊരു രാജാവേന്നൊക്കെ പറഞ്ഞ് കൊണയടിച്ചേ...!! "" എങ്ങനൊക്കെയോ ചിരി ഒതുക്കി അജയ്യ് അത് ചോദിച്ചതും ഞാൻ കട്ടിലിൽ നിന്ന് ചാടി ഇറങ്ങി... ശേഷം ടേബിളിൽ ഇരുന്ന ജഗ് എടുത്ത് കുറച്ച് വെള്ളവും കുടിച്ചു തിരിച്ച് കട്ടിലിൽ തന്നെ കേറി ഇരുന്നു...!! നല്ല ദാഹം, അതോണ്ട...!!
വിച്ചു പറഞ്ഞതെല്ലാം ശെരിയാണ്... പക്ഷെ അതിനെല്ലാം ഒരു വ്യക്തമായ കാരണം കൂടി ഉണ്ട്...!!
ചെറുപ്പം മുതലേ ഭൂലോക കുരുത്തം കെട്ടവനായ ഞാൻ ഒന്നാം ക്ലാസ്സിലെല്ലാം ടീച്ചർമാർക് ഒരു തലവേദനയായിരുന്നു...! ക്ലാസ്സ് എടുക്കുമ്പോ അടുത്തിരിക്കുന്നവനെ ഒരു കാര്യോം ഇല്ലാതെ അടിക്കുക, വെറുതെ ക്ലാസ്സിലിരുന്ന്
💬 Comments
View all comments