Chapter Title : ആരതി കല്യാണം 6 [അഭിമന്യു]
ചോയ്ക്കു...!
"" നീയെപ്പോ പറഞ്ഞ്...!??"" ആ ദാ കെടക്കണ്...! എനിക്കറിയായിരുന്നു...!
"" നിങ്ങളിപ്പന്തിനാ വിളിച്ചേന്ന് പറ...!"" ഇനി പറഞ്ഞിട്ട് പോയ കാര്യം ന്യായികരിക്കാൻ നിന്ന ഇന്നങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ലാന്നൊള്ള ലെവലിലാവും കാര്യങ്ങൾ...! പാവാണ്...! ഓരോരുത്തരടെ കുറ്റം പറയണേനിടക്ക് ഞാൻ പറഞ്ഞത് കെട്ടിട്ടിണ്ടാവില്ല...!
"" നീ ഇങ്ങ് വാ...! നീയിവളെ കാണാണ്ട് പോയിന്നും പറഞ്ഞ് ആരുമോളിവിടെ കെടന്ന് ബഹളം വെക്ക...!"" അമ്മ പറയുന്നത് കേട്ടതും എനിക്കങ്ങ് പൊളിഞ്ഞു...! ആ നായിന്റെ മോളല്ലേ നേരത്തെ എന്നെ കണ്ട് കൊറേ കിണിച്ചേ...! ഇതെന്നെ കാണാൻ മുട്ടിട്ടൊന്നല്ല, അവൾക്കെന്നെ അടുത്ത് നിർത്തി എയറിൽ കേറ്റാന...! സ്വന്തം മോനെ മറ്റുള്ളവർക്ക് ഊക്കാൻ ഇട്ടുകൊടുക്കുന്നൊരു തള്ള...!
"" എനിക്കൊന്നും പറ്റില്ല...! എനിക്ക് കളിക്കാൻ പോവാനുള്ളതാ...!""
"" നേരം സന്ധ്യ ആവാറായി, ഇനി ഇപ്പോ എങ്ങട്ടും പോണ്ട...!"" ന്ന് അമ്മ പറഞ്ഞപ്പോ
"" ഇനിപ്പോ എങ്ങട്ടും പോണ്ടെങ്കി പിന്നെന്തിനാ തള്ളേ ഞാൻ അങ്ങട്ട് വരണേ...!?? "" ന്നായി ഞാൻ...! അതിന് ഫോണിലൂടെ കുറച്ഛ് സ്വയമ്പൻ തെറി കേട്ടതും ഞാൻ കൃതാർത്താനായി...! പോവാണ്ടിരിക്കാൻ കൊറേ വാദിച്ചെങ്കിലും അമ്മ അത് ചെവികൊണ്ടീലാന്ന് മാത്രല്ല എത്രെയും പെട്ടന്നങ്ങോട്ടേത്താൻ ഓർഡറും ഇട്ടു...!
ആരതിടെ തിരുമോന്ത കാണാനുള്ള മൂഡ് തീരെ ഇല്ലെങ്കിലും മാതാശ്രീടെ ആന്ധ്യശാസനം ഒള്ളൊണ്ട് പോവാതെ വേറെ വഴിയില്ലായിരുന്നു...! പിന്നേം അവള്ടെ വീട്ടിലെത്തിയ ഞാൻ അകത്ത് കേറാതെ ഉമ്മറത്ത് നിന്ന് കാളിങ് ബെല്ലടിച്ചതും രാജീവ് മാമൻ വന്ന് വാതില് തുറന്നു...!
"" ആ ഇതാര് അഭിയോ...!! മോളേ ആരു...!!! ദേ നീ അന്വേഷിച്ച ആള്...! നീയെന്താടാ അവിടെ തന്നെ നിക്കണേ...!? ഇങ്ങോട്ട് കേറി വാ...!!"" അപ്പോഴേക്കും ആരതി അവള്ടെ അച്ഛന്റെ പിന്നിലായി വന്ന് നിന്നു...! എന്നിട്ട് അങ്ങേരുടെ തോളിലൂടെ കൈയിട്ട് തല അവിടെ വച്ചെന്നെ നോക്കി...!! നാവ് കൊണ്ട് ഉൾ കവിളിൽ കുത്തിയുള്ള അവളുടെ ആ നിൽപ് കണ്ടെനിക് എന്തോ ഒരു പന്തികേട് തോന്നാതിരുന്നില്ല...!
"" ഏയ് കേറാൻ സമയല്ല്യ...! എനിക്കമ്മനെ വീട്ടിലാക്കി ഒരു സ്ഥലം വരെ പോവാണ്ട്...!"" ഇവളീ വീട്ടിലുള്ളപ്പോ ഞാനങ്ങോട്ട് കേറാനോ...!? നടന്നത് തന്നെ...!
"" നിനക്കെവടെ പോവാണ്ട് ന്ന്...?
💬 Comments
View all comments