Chapter Title : ആരതി കല്യാണം 6 [അഭിമന്യു]
ബാബു ഏട്ടനെ കണ്ട ആരതിയുടെ അച്ഛൻ അവിടെ കാർ നിർത്തി എന്തൊക്കയോ സംസാരിക്കുന്നത് കേൾക്കാം...! ഡ്രൈവിംഗ് സീറ്റ് അപ്പുറത്തെ സൈഡിലായത് കൊണ്ട് എനിക്കങ്ങേരെ കാണാൻ പറ്റുന്നില്ല...! പെട്ടന്നാണ് കോ ഡ്രൈവിങ് സീറ്റിന്റെ വിന്ഡോ താഴ്ന്ന് വരുന്നത് കണ്ടത്...! ആരാ ഈശ്വര അത് ന്നും മനസ്സിൽ വിചാരിച്ച് നോക്കുമ്പോ ധോണ്ടടാ രണ്ടുണ്ട കണ്ണുകൾ...! പൂച്ചക്കണ്ണിനോട് സാമ്യം തോന്നിക്കുന്ന മനോഹരമായ കണ്ണ്...! കൂടെ നെറ്റിയിലൊരു കുഞ്ഞു പൊട്ടും...! അതാരുടേതാണെന്ന് എനിക്കതികം ചിന്തിക്കേണ്ടി വന്നില്ല...! ആരതി...!!! ഇവളെന്താ ഇപ്പൊ ഇവടെ...? നാളെ ശനി ആയതോണ്ട് കെട്ടിയെടുത്തതാവും...!! വിൻഡോ പിന്നേം താഴ്ന്ന് വന്നു...! കണ്ണിന്റെ സൗന്ദര്യത്തോട് കിടപിടിക്കുന്ന തരത്തിലുള്ള നീണ്ട മൂക്ക്...! അതിന് താഴെയായി ചുവന്ന റോസ്സാപ്പു ചുണ്ടുകളും...! വൗ...!!
എന്നൊക്കെ എന്റെ പട്ടി പറയും...! കള്ള കടംകേറി മോള്...! അവൾടെയൊരു ഉണ്ടകണ്ണും ഒരു മറ്റേടത്തെ കൃഷ്ണമണിയും...! ഇവളാര് യക്ഷിയോ...! പിന്നെ അവൾടെയൊരു കോണച്ച മൂക്കും ലിപ്സ്റ്റിക്ക് ഇട്ടപ്പോലത്തെ ചുണ്ടും...! അവളെ ഇങ്ങനെയൊക്കെ പൊക്കിപറയണ്ണമെങ്കിൽ ഒന്നെങ്കിൽ അവൻ ഒരു പൊട്ടനായിരിക്കും, അല്ലെങ്കിൽ അവൻ വേറൊരു പൊട്ടൻ ആയിരിക്കും...! അവളാണെങ്കി എന്നെ നോക്കി ചുണ്ടിലൊരു ചിരിയും ഒളിപ്പിച്ച് കാറിലിരിക്കുന്നുണ്ട്...! ഇനി ഞാൻ പാന്റിന്റെ സിബ് അടച്ചില്ലേന്ന് സംശയം തോന്നിയപ്പോ അവിടെ ഒന്ന് തപ്പി നോക്കി...!! ഉണ്ട്...! അടച്ചിട്ടുണ്ട്...! അവളുടെയടുത്തൂന്ന് ശ്രെദ്ധമാറ്റാൻ വേണ്ടി ഞാൻ കടയിലെ പഴക്കൊലയിൽ നോക്കി കടക്കാരന് നേരെ തിരിഞ്ഞു,
"" ചേട്ടാ ഈ കൊലക്കെന്താ വെല...?? "" എന്റെ ചോദ്യം കേട്ടതും കടക്കാരൻ എന്നെ അടിമുടിയൊന്ന് നോക്കി, ശേഷം അതെനിക്കെങ്ങനെ അറിയാന ന്നുള്ള മട്ടിൽ നിന്നു...! അപ്പോഴാണ് ഞാൻ അത് ശ്രേദ്ധിച്ചത്,
💬 Comments
View all comments