0%

Chapter Title : ആരതി കല്യാണം 6 [അഭിമന്യു]

മേലെ വിരലും വച്ച് എന്നെ ഇടംകണ്ണിട്ട് നോക്കുന്നുണ്ട്...! കളിയാക്കി ചിരികണതാവും പന്നി...!

ബോള്ളിപ്പോ നിന്റെ കോർട്ടിലാണ്...! പക്ഷെ തിങ്കളാഴ്ച സൂര്യനുതിക്കുമ്പോ ബോള്ളുമൊത്തം എന്റെ കോർട്ടിലാവൂടി, അന്ന് ഞാനൊരു പത്തിരുപതു ഗോളെങ്കിലും നിന്റെ പോസ്റ്റിലേക്ക് അടിച്ച് കേറ്റും...! ന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് അവിടന്നിന്നും ഇറങ്ങി നടന്നു...! പിന്നെ വീട്ടിൽ പോയി ശരത്തേട്ടൻ വെച്ചിട്ടുപോയ വണ്ടിയെടുത്തു...! ഈ കൈയിലുള്ള ഫോട്ടോസുംമൊത്തം കളർ പ്രിന്റെടുക്കണം, എന്നിട്ട് ഒരു പണി ഒപ്പിക്കാനുള്ളതാ...! ഞാൻ അതിനായി അവിടെനിന്നും നേരെ തൊട്ടടുത്തായി തന്നെയുള്ള എന്റെ കൂട്ടുകാരന്റെ മൊബൈൽ ഷോപ്പിലേക്ക് വിട്ടു...! കുറച്ച് നേരം അവനെയായി സംസാരിച്ചിരുന്ന് അവൻ പുറത്തുപോയ തക്കം നോക്കി ഞാൻ ആ ഫോട്ടോസ് മൊത്തം പ്രിന്റെടുത്തു വണ്ടിയിൽ വച്ചു...!

തിരിച്ച് വീട്ടിൽ വരുമ്പോ മനസ്സിൽ മൊത്തം അവൾ കോളേജിൽ നാണംകെടാൻ പോവുന്ന രംഗമായിരുന്നു...! അതാലോയ്ക്കുമ്പോ തന്നെ ഒരു കുളിര്...! വീട്ടിലെത്തി അകത്ത് കേറാൻ നില്കുമ്പോ ഫോൺ ബെല്ലടിച്ചു...! അമ്മയാണ്...!

""ആ പറയ്യ്...!""

"" നീ എവടെ പോയതാടാ...!""

"" ഞാൻ നിങ്ങളോട് പറഞ്ഞിട്ടല്ലേ തള്ളേ അവിടന്ന് ഇങ്ങ് പൊന്നെ...!? "" പിന്നെ ദേഷ്യം വരാണ്ടിരിക്കോ...!? ഇനി ഞാൻ ചെവിടടുത്ത് മൈക്കുവച്ഛ് പറഞ്ഞാൽ പോലും തള്ളയിങ്ങനെയെ ചോയ്ക്കു...!

"" നീയെപ്പോ പറഞ്ഞ്...!??"" ആ ദാ കെടക്കണ്...! എനിക്കറിയായിരുന്നു...!

"" നിങ്ങളിപ്പന്തിനാ വിളിച്ചേന്ന് പറ...!"" ഇനി പറഞ്ഞിട്ട് പോയ കാര്യം ന്യായികരിക്കാൻ നിന്ന ഇന്നങ്ങനെയൊരു സംഭവം നടന്നിട്ടേ ഇല്ലാന്നൊള്ള ലെവലിലാവും കാര്യങ്ങൾ...! പാവാണ്...! ഓരോരുത്തരടെ കുറ്റം പറയണേനിടക്ക് ഞാൻ പറഞ്ഞത് കെട്ടിട്ടിണ്ടാവില്ല...!

"" നീ ഇങ്ങ് വാ...! നീയിവളെ കാണാണ്ട് പോയിന്നും പറഞ്ഞ് ആരുമോളിവിടെ

💬 Comments

View all comments