0%

Chapter Title : ആരതി കല്യാണം 6 [അഭിമന്യു]

ഇവളീ വീട്ടിലുള്ളപ്പോ ഞാനങ്ങോട്ട് കേറാനോ...!? നടന്നത് തന്നെ...!

"" നിനക്കെവടെ പോവാണ്ട് ന്ന്...? "" ഉമ്മറത്തേക്ക് വന്ന അമ്മ എന്നോടത് ചോദിച്ചതും ഞാനൊന്ന് പരുങ്ങി...!! ചാവാൻ പൂവാന്ന് പറഞ്ഞാലോ...? അത് വേണ്ട, ചെലപ്പോ വേഗം പൊക്കോളാൻ പറയും...! അമ്മക്കൊപ്പമായി ലക്ഷ്മിയമ്മ കൂടി വന്നപ്പോ ഈ ചെറിയ കാര്യത്തിന് പോലും ഞാൻ അവടെ നിന്ന് ഉരുകി...!

"" അ... ത്...! അതെനിക്ക് പൊന്നാനി വരെ ഒന്ന് പോണം...! അവടെ ശരത്തേട്ടൻ ഒരു വണ്ടി നോക്കാൻ പറഞ്ഞിരുന്നു...!!"" ഇത് ഞാൻ കള്ളം പറഞ്ഞതല്ല, ശരത്തേട്ടന് വണ്ടി മറിച്ചു വിൽക്കണതും കൂടെ റെന്റിന്റെ ഏർപ്പാടൊക്കെണ്ട്...! രണ്ട് ദിവസം മുന്നേ എന്നോട് പൊന്നാനിയിൽ ഒരു വണ്ടിയുണ്ട്, സമയള്ളപ്പോ അതൊന്ന് പോയി നോക്കണം എന്ന് പറഞ്ഞായിരുന്നു...! പോരാത്തേന് അമ്മ അത് കേട്ടതുമാണ്...! അപ്പോഴാണ് ആരതി അവള്ടെ അച്ഛന്റെ ചെവിയിലെന്തോ പറയുന്നത് കണ്ടത്...!

"" എന്ന ഒരു കാര്യം ചെയ്യ്, ആരതിയേം കൂടി കൊണ്ടോയ്ക്കോ...! ഇവൾക്കെന്തോ വെടിക്കാൻണ്ടത്രേ...! എന്തായാലും മോൻ അതുവരെ പോവല്ലേ...! ഇനി എടപ്പാളീന്ന് കിട്ടീല്ലെങ്കി പോണവഴിക്ക് എവടന്നേലും വാങ്ങാലോ...! "" അതെന്റെ മോന്തക്കൊരു അടി കിട്ടിയപോലെയായി...! ഈ ശല്യത്തിനെ കാണാണ്ടിരിക്കാൻ വേണ്ടിട്ടാ ഞാൻ ഇതൊക്കെ പറഞ്ഞെ...! എന്റെ നിൽപ് കണ്ട് ചുണ്ടിൽ വന്ന ചിരി ആരതി കടിച്ചുപിടിച്ചു നിൽക്കുന്നുണ്ട്...! ഇനിയെന്ത് മൈര് ചെയ്യൂന്ന് അലോയ്‌ച്ച് നിൽകുമ്പഴാണ് രണ്ടു തുള്ളി വെള്ളമെന്റെ കൈയിൽ വീഴുന്നത്...! എനിക്ക് സന്തോഷായി...! ചെറുതായിട്ടാണെങ്കിലും മഴ ചാറുന്നുണ്ട്...! ഇടവപ്പാതി ശകലം നേരത്തെയാണല്ലോ...! ഇനി ഇതും പറഞ്ഞ് പോവാണ്ടിരിക്കാം...!

"" ഹായ് ...! ആ.. ല്ല...! സോറി...! അയ്യോ മഴ...!"" അവളെ

💬 Comments

View all comments