Chapter Title : ആരതി കല്യാണം 6 [അഭിമന്യു]
കൊണ്ടോവാണ്ടിരിക്കാൻ ഒരു കാരണം കിട്ടിയ സന്തോഷത്തിൽ ഞാനത് പറഞ്ഞെങ്കിലും ഇങ്ങേര് അവള്ടെ തന്ത ആണെന്ന് തെളിയിച്ചുകൊണ്ട്,
"" അങ്ങനാണേൽ നീ എന്റെ കാറെടുത്തോ...! അതാവുമ്പോ ഇനി മഴ പെയ്താലും കൊഴപ്പല്ല്യല്ലോ...!"" ഇയാളെന്തൊരു തന്തയാണ്, സ്വന്തം മോളെ ഒരു അന്യ പുരുഷന്റെ കൂടെ അയക്കാൻ ഉളുപ്പില്ലേ...! അതും എന്റെ കൂടെ...! ഞാനൊക്കെ ആവണമായിരുന്നു, എന്നെയൊന്നും വീടിന്റെ അടുത്ത് പോലും അടുപ്പിക്കില്ല...!
""ഏയ് അത് പറ്റില്ല...! ഞാൻ വരാൻ കൊറേ നേരാവും...!"" ഇതിൽ നിന്ന് എങ്ങനേലും ഊരിപോരാൻ വേണ്ടി കിങ് ലയറിലെ ദിലീപ്പവാൻ വരെ ഞാൻ തയാറായിരുന്നു...! ശേഷം ആരതിടെ അച്ഛൻ,
""ആണോ...? എത്ര നേരമ്പിടിക്കും...?"" ന്ന് ചോദിച്ചതും ഞാൻ ഫോണെടുത്ത് സമയം നോക്കി, ആറുമണിക്ക് മൂന്നു മിനിറ്റ്...!
""ഞാനൊരു 11:30 ഒക്കെ ആവും...!"" അത് കേട്ടപ്പോ അങ്ങേര് ആരതിയെ ഒന്ന് നോക്കി...! ഇത്രേം നേരം വൈകും എന്നയാൾ വിചാരിച്ച് കാണില്ല...! എങ്കിലും വല്ല്യ എതിർപ്പൊന്നും അങ്ങേരുടെ മുഖത്ത് ഞാൻ കണ്ടില്ല...! ഇത്രേം നേരാവും പോണോ എന്ന മട്ടിലാണ് അങ്ങേര് ആരതിയെ നോക്കുന്നത്...! ആരതി അവളുടെ അച്ഛന്റെ കൈയിൽ തൂങ്ങുന്നത് പോലെ പിടിച്ച് കുട്ടികൾ വാശിപിടിക്കുന്ന പോലെ അങ്ങേരെ നോക്കി...!
""അതിനെന്താ...? നിന്റെ കൂടെ അല്ലെ...! അതൊന്നും സാരല്ല്യ...! ശ്രേദ്ധിച്ച് പോണം ന്ന് മാത്രേ ഒള്ളു...!"" ഇപ്പ്രാവശ്യം ലക്ഷ്മിയമ്മയാണ് കളത്തിലിറങ്ങിയത്...! പണ്ടാരടങ്ങാൻ...! ഈ പിശാശ് ഒഴിഞ്ഞു പോണില്ലല്ലോ...!
""നീ പോയി റെഡിയായി വാ മോളെ, അവൻ കൊണ്ടോവും...!!"" എന്റെ പെട്ടിയിലെ അവസാനത്തെ ആണി അടിച്ചുകൊണ്ട് അമ്മയത് പറഞ്ഞതും എനിക്ക് പറയാൻ വേറെ കാരണങ്ങളില്ലാതെയായി...! തള്ള സമ്മതിക്കൂല...! എല്ലാവരുടെ കയ്യീന്നും ഗ്രീൻ
💬 Comments
View all comments