0%

Chapter Title : ആരതി കല്യാണം 7 [അഭിമന്യു]

ചുറ്റിലും നിന്ന് ഉയർന്ന കളിയാക്കലും കുക്കിവിളിയും സഹിക്കാൻ പറ്റാതെ വായും പൊത്തി തിരിച്ച് നടക്കാൻ നിന്ന അരതീടെ മുന്നിലേക്ക് ഞാനൊരു വിലങ്ങു തടിയായി കേറി നിന്നു...!

"" ആ ഇതാര്, ഡാഡിസ് പ്രിൻസസ്സോ...? ആരു ചേച്ചി സൺ കിസ്സ് വാങ്ങാൻ ഇറങ്ങിതാണോ രാവിലെ തന്നെ...? "" എവ്ടെന്നോ കിട്ടിയ കൂളിംഗ് ഗ്ലാസും വച്ച് ഒരു നെടുനീളൻ ചിരിയും പാസ്സാക്കി ഞാനവളോട് ചോദിച്ചതും അവളെന്നെയൊന്ന് തുറിച്ചു നോക്കി കടന്നുപോവാൻ ശ്രേമിച്ചു...! പക്ഷെ ഞാനുണ്ടോ വിടുന്നു...! ഞാനവൾടെ മുന്നിലേക്ക് ഒന്നുകൂടി കേറി നിന്നു...! ആ വായിൽ നിന്ന് മുത്തൊന്നും കൊഴിയുന്നില്ലാന്ന് കണ്ട ഞാൻ വീണ്ടും തുടർന്നു,

"" എന്നാലും ന്റെ ആരതി, നീയീ എഡിറ്റിങ്ങൊക്കേ എവടന്ന് പഠിച്ചു...? ഹോ...! ഭീകരം...! എന്നാലും ആ മൂലെലിരിക്കണ ഫോട്ടോലെ കണ്ണാട, അത് നിന്റെയാണോ അതോ നിന്റച്ഛൻ രാജീവന്റെയോ...? എന്തായാലും കൊള്ളാം, ഒർജിനലാന്ന് പറയെ ഇല്ല്യ അത്രക്ക് ആർട്ടിഫിഷ്യലായിട്ട്ണ്ട്...! "" ന്ന് നോട്ടീസ് ബോർഡിന്റെ ബോട്ടം റൈറ്റിലേക്ക് ചൂണ്ടി ഞാൻ പറഞ്ഞതിന് ശേഷം യദുവിനെ നോക്കി മുഖംകൊണ്ട് ചിരിക്കാൻ ആംഗ്യ ഭാഷയിൽ കാണിച്ചതും അവൻ തല തല്ലി ചിരിക്കാൻ തുടങ്ങി...! അവന്റെ ചിരി കണ്ടിട്ടോ അതോ ആരതിയെ കളിയാക്കണത് കണ്ടിട്ടാണോന്ന് അറിയില്ല, കൂടി നിന്നവരും ഒറക്കെ ചിരിക്കാൻ തുടങ്ങിയതും ആരതിടെ കരച്ചിലിന്റെ ശക്തി കൂടി...! ഹരിയും അജയ്യുമൊക്കെ ഒന്നും മനസിലാവാതെ ഞങ്ങളെ നോക്കുന്നുണ്ട്...!

"" നീ വാ ആരു...!"" ന്നും പറഞ്ഞ് ഏതോ ഒരുത്തി അവളേം വലിച്ച് അവടെ നിന്നും പോയി...!

"" ആ എഡിറ്റിങ്ങൊന്ന് പഠിപ്പിച്ച് താ ചേച്ചി...! "" ന്നൊക്കെ കൂട്ടത്തിലരൊക്കെയോ

💬 Comments

View all comments