Chapter Title : ആരതി കല്യാണം 7 [അഭിമന്യു]
അജയിടെ റൂം മേറ്റ് കൂടിയാണ്...!
"" എന്താടാ കണ്ണാ...!? സീനെന്താ...!? ഏഹ്...?"" ഓടിയതിന്റെ കിതപ്പിൽ മുട്ടിൽ കൈകുത്തി ശ്വാസമെടുത്തോണ്ടിരുന്ന അവനെ പിടിച്ച് നേരെ നിർത്തി അജയ് ചോദിച്ചതിന്,
"" എടാ തേർഡ് ഇയറിലെ പിള്ളാര് ഇവനെ തല്ലാൻ വേണ്ടി വരുന്നുണ്ട്...! അവര് ഒരുപാട് പേരുണ്ടട അളിയ...! നമ്മളെന്ത് ചെയ്യും...!? "" എന്നെ ചൂണ്ടി അവനത് പറഞ്ഞതും യദുവും ഹരിയുമെല്ലാം ബെഞ്ചിൽ നിന്ന് ചാടിയിറങ്ങി...! ശേഷം എന്നെയൊന്ന് നോക്കി...! പക്ഷെ എനിക്കത് കേട്ട് വലിയ പേടിയൊന്നും തോന്നിയില്ല, കാരണം ഞാനിത് പ്രതീക്ഷിച്ചിരുന്നു...! ക്ലാസ്സിൽ കൊറേ പെൺപിള്ളേരുള്ളതാ, അവരടെ മുന്നിൽ വച്ച് ഒരു പ്രശ്നം വേണ്ടാന്ന് തോന്നിയതും ഞാൻ എണീറ്റ് പുറത്തോട്ട് നടക്കാൻ തുടങ്ങി...! പക്ഷെ അതിന് മുന്നെത്തന്നെ സന്ദീപും ടീംസും ഞങ്ങൾടെ ക്ലാസ്സിലെത്തിയിരുന്നു...! മുന്നിലായി തന്നെയുണ്ടായിരുന്ന സന്ദീപ് ശടവേഗത്തിൽ എന്റെ കോളറിൽ പിടിച്ച് ചെമരിനോട് ചേർത്തു...! പെട്ടന്നുള്ള അവന്റെയാ പ്രവർത്തിയിൽ ഞാനൊന്ന് വച്ചുപോയി...!
"" നീ കൊറേയായി മൈരേ കെടന്ന് പോളക്കാൻ തൊടങ്ങീട്ട്, പോയി പോയി ഞങ്ങടെ ക്ലാസ്സിലെ പെൺപിള്ളേരോടായോ നിന്റെ കഴപ്പ്...! "" ന്നും പറഞ്ഞവൻ എന്റെ മോന്തക്കൊരു അടിയായിരുന്നു...! അത് കണ്ടതും വിച്ചൂവും യദുവും അവനെ തല്ലാനായി വന്നെങ്കിലും അവരുടെ കൂട്ടത്തിലെ കൊറേപ്പേര് വന്ന് അവന്മാരെ തടഞ്ഞു നിർത്തി തല്ലാൻ തുടങ്ങി...! എന്നെ തുടരെ തുടരെ തല്ലികൊണ്ടിരുന്ന സന്ദീപിന്റെകൂടെ ആൽബിയും കൂടിയതോടെ എനിക്ക് കിട്ടിക്കൊണ്ടിരുന്ന തല്ലിന്റെ എണ്ണം കൂടി...! ആൽബി വീണ്ടും എന്റെ മുഖം ചെമരിനോട് ചേർത്ത് പിടിച്ച് കൈ ചുരുട്ടി ഒരു ഇടി തന്നതും എന്റെ പിടിവിട്ടു...! ദേഷ്യം ഇരച്ചുകയറിയ ഞാൻ എനിക്ക് കിട്ടിക്കൊണ്ടിരുന്ന
💬 Comments
View all comments