0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

പെട്ടന്ന്ണ്ടായതല്ലേ...! ഒരുപാട് വർക്ക്‌ പെൻഡിങ്ങിലായോണ്ട് ലീവ് ചോദിച്ച കിട്ടൂല്ല്യ...! "" ലീവ് ചോദിച്ചൂടെന്നുള്ളൊരു ചോദ്യം മുന്നിൽ കണ്ട ഞാൻ ഒരു പ്രികൊഷെനിട്ടുകൊണ്ട് പറഞ്ഞതോടെ അവരൊന്നയഞ്ഞു...! എന്നാലും അവസാന ശ്രേമമെന്നോണം അവർ,

"" ഒന്നൂടി അലോയിച്ചിട്ട് പോരെ മോനെ...! ""

"" എനിക്കും സങ്കടണ്ട് ലക്ഷ്മിയമ്മേ, പക്ഷെ പോയെ പറ്റു...! ജോലിയായി പോയില്ലേ...! "" എന്നെക്കൊണ്ടാവുന്നവിതം സങ്കടമാഭിനയിച്ച് ഞാനവരെ നോക്കി പറഞ്ഞു...!

"" സമയല്ല്യ...! ഇപ്പോ എറങ്ങിയാലേ ഉച്ചയാവുമ്പക്കും അവടെത്താമ്പറ്റു...! തത്കാലം ഏതേലൊരു വണ്ടികിട്ടോ...! വീട്ടിപോവാനാണെ, ഡ്രെസ്സൊക്കെ എടുത്തിട്ട് വേണം തിരിച്ച് പോവാൻ...! "" ഇനിയും ലഗാക്കിയ അവരെന്തേലൊക്കെ പറയൂന്ന് വിചാരിച്ച് ഞാനവരെ ഉന്തിത്തള്ളി അകത്തേക്കയച്ചു...! പെട്ടന്ന് തന്നെ അവരോരു കാറിന്റെ ചാവിയുമായി വന്ന് എനിക്ക് തന്നു...! പിന്നെയൊന്നും നോക്കീല, ചാവിക്കിട്ടിയതും ഞാൻ നേരെ പുറത്തോട്ടിറങ്ങി... അവൾടെച്ഛന്റെ കാർ ആണ്... അതുമെടുത്ത് അവരെ തിരിഞ്ഞുപോലും നോക്കാതെ ഞാൻ വേഗം വണ്ടിവിട്ടു...!

വീട്ടിലെത്തിയതും ഉമ്മറത്തൊന്നും ആരേം കണ്ടില്ല... വണ്ടി മുറ്റത്ത് തന്നെ ഇട്ട് ഞാൻ അകത്തേക്ക് കേറി... ഉമ്മറത്താളില്ലേലും അകത്താളുണ്ടായിരുന്നു... അതും ഹാളിൽ തന്നെ...!

"" നീയെന്താ ഇവടെ...! "" ഹാളിലൊരു ചൂലുമായി നിന്നിരുന്ന ചേച്ചിയെന്നെ കണ്ടതും അത്ഭുതമോ ഞെട്ടാലോന്നൊന്നും മനസ്സില്ലാവാത്ത പോലെ ചോദിച്ചെങ്കിലും ഞാൻ മൈൻഡ് ചെയ്യാതെ എന്റെ റൂമിലേക്ക് പോയി...! അവൾടെയൊരു ചോദ്യം...! മനിഷ്യനെ കുണ്ടില് ചാടിച്ചതും പോര...! ഇവളെ കെട്ടിച്ച് വിട്ടതല്ലേ...? പിന്നെന്തിനാ എടക്കെടക്ക് ഇങ്ങോട്ട് കെട്ടിയേടകണതാവോ...!

റൂമിലെത്തി വാതിലടച്ച് ഞാൻ നേരെ ബാത്റൂമിൽ ചെന്ന് പല്ലൊക്കെ തേച് മോഖങ്കൂടിയൊന്ന് കഴുകി പുറത്തിറങ്ങി... പിന്നെയൊരു ഡ്രെസ്സുമെടുത്തിട്ട് ഇന്നലെ ഞാൻ കൊണ്ടുവന്ന ബാഗും കൈയിലെടുത്ത് താഴോട്ടിറങ്ങിയതും മോളിലേക്ക്

💬 Comments

View all comments