0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

കേറാൻ നിക്കുന്ന അമ്മേം ശരത്തേട്ടനേം ചേച്ചിയെമാണ് കണ്ടത്...!

"" എന്താഭി...? നീയെങ്ങട്ടാ ഇതൊക്കെ എടുത്ത്...? "" എന്നെ തടഞ്ഞു നിർത്തി ദേഷ്യത്തോടെ അമ്മ ചോദിച്ചു... പക്ഷെ സ്വന്തം മോനായ എന്നെ ഇതുവരെ മനസ്സിലാക്കാത്ത ഇവരോട് ഇനി താഴ്ന്നുകൊടുക്കാൻ ഞാൻ ഒരുക്കമല്ലായിരുന്നു...! പോരാത്തേന് ദുസ്വപ്നം പോലെ ഉള്ളിൽ പുകഞ്ഞോണ്ടിരിക്കുന്ന പഴേ ഓർമകളും...!

"" എനിക്ക് തിരിച്ച് എറണാകുളം പോണം...! ഒന്ന് മാറി നിക്ക്...! "" അമ്മയുടെ കൈ തട്ടി മാറ്റി ഞാൻ പുറത്തേക്ക് നടന്നു...! ഇന്നലെവരെ ഇത്രേം ബലമ്പിടുത്തമൊന്നും ഇല്ലാതിരുന്ന എന്റെ ഇന്നത്തെ പെരുമാറ്റം കണ്ട് ചേച്ചിയും ശരത്തേട്ടനും കണ്ണുംമിഴിച് നോക്കുന്നുണ്ട്...!

"" അഭി...! "" വീണ്ടും അമ്മ പിന്നിൽ നിന്ന് ഒച്ചവച്ചെങ്കിലും ഞാൻ തിരിഞ്ഞു നോക്കിയില്ല...! അമ്മയോട് അധികം സംസാരിക്കാണ്ടിരിക്കുന്നതാ നല്ലത്... അല്ലെങ്കി ഒരു മകന്റെ വായേൽ നിന്ന് വരാൻ പാടാത്ത പലതും ഇന്ന് പുറത്തുവന്നെന്നിരിക്കും...!

"" പറ്റുവാണെങ്കി എന്നെയൊന്ന് ബസ്റ്റാന്റിൽക്ക് ആക്കിത്തരണം...! "" മുറ്റത്തേക്കിറങ്ങിയ ഞാൻ എന്റെ പിന്നാലെ വന്ന് ഉമ്മറത്ത് നിന്നിരുന്ന ശരത്തേട്ടനെ നോക്കി ഒരപേക്ഷപോലെ പറഞ്ഞു... അത് കേട്ട ശരത്തേട്ടൻ ചേച്ചിയെ ഒന്ന് നോക്കി അകത്തേക്ക് പോയി... ആ സമയം അടുത്തായി നിന്നിരുന്ന അമ്മയേം ചേച്ചിയേം നോക്കാനും ഞാൻ മറന്നില്ല...! അമ്മേടെ കണ്ണ് ദേഷ്യംകൊണ്ട് നിറഞ്ഞിട്ടുണ്ട്... ചേച്ചിയാണെങ്കി എന്ത് ചെയ്യണം ന്ന് അറിയാത്തൊരവസ്ഥയിലും...!

ചാവിയെടുത്തു വന്ന ശരത്തേട്ടൻ എന്റെ കൈയിലെ ബാഗും വാങ്ങിക്കൊണ്ട് കാറിന്റെ ഉള്ളിലേക്ക് കേറി, പിന്നാലെ ഞാനും... പോവുന്ന വഴി ഞാനോ അളിയനോ (ശരത്തേട്ടൻ) ഒന്നും മിണ്ടിയില്ല... അതിനുള്ള മൂടിലായിരുന്നില്ല ഞാനെന്ന് അങ്ങേര് മനസ്സിലാക്കിയിരിക്കണം... അച്ഛൻ വീട്ടിലില്ലായിരുന്നെന്ന് തോന്നുന്നു... അല്ലെങ്കി

💬 Comments

View all comments