Chapter Title : ആരതി കല്യാണം 8 [അഭിമന്യു]
പോയിരുന്നു...
ബസിലിരുന്ന് എന്റെ ചിന്തമൊത്തം ഇനിയെന്തന്നായിരുന്നു... ജീവിതം നായന്നക്കിന്നൊക്കെ പറയണപോലെ എന്റെ ജീവിതം ആരതി നക്കിന്ന് പറയേണ്ടിവരും... ഇനിയിപ്പോ കുറച്ച് കാലത്തിന് അവളെക്കൊണ്ട് വലിയ ശല്യമൊന്നുംണ്ടാവില്ല... അതിനാണല്ലോ രാവിലെ തന്നെ ഞാൻ പെട്ടീം കേടക്കേമെടുത്തു ഇങ്ങ് പോന്നത്... അവളെപ്പോലെ അവൾടമ്മക്കും വലിയ ബുദ്ധിയില്ലാത്തത് നന്നായി... വേറെ വല്ലോരും ആയിരുന്നെങ്കി എനിക്ക് പോണംന്ന് പറഞ്ഞപ്പോ തന്നെ എല്ലാരേം വിളിച്ചുകൂട്ടിയേനെ...!
ഓരോന്നാലോയിച്ചുകൂട്ടി ഞാൻ സീറ്റിലിരുന്ന് ഒറങ്ങിപ്പോയി... ഏറെ നേരത്തെ ഒറക്കത്തിന് ശേഷം കണ്ണുതുറന്ന് നോക്കുമ്പോ എനിക്കിറങ്ങേണ്ട സ്ഥലം എത്തിയിരുന്നു... അവിടന്നൊരു ടാക്സിയും വിളിച്ച് ഞാൻ എന്റെ ഫ്ലാറ്റിന്റെ മുന്നിലെത്തി... ഞാൻ ഇവടെ താമസിക്കുന്നതൊരു അത്യാവിശ്യം വലിയൊരു 2bhk സെറ്റപ്പിലാണ്... സത്യമ്പറഞ്ഞാൽ ഇതെന്റെതല്ല, ശരത്തേട്ടൻ എറണാകുളത്ത് എന്തേലും ആവിശ്യത്തിന് വരുമ്പോ താമസിക്കാൻ വേണ്ടി വാങ്ങിച്ചിട്ടതാണ്...
ഞാനവടെ കേറി ഒരുളുപ്പില്ലാതെ താമസിക്കുന്നൂന്ന് മാത്രം... ഇനി ഏറക്കി വിട്ടാലും ഞാൻപോവില്ല്യ... പക്ഷെ എനിക്കാദ്യം പോവണ്ടതെന്റെ അപാർട്മെന്റിലെക്കല്ല...! തൊട്ടപുറത്തു തന്നെ അജയ്യും അവന്റെ ഭാര്യയും താമസിക്കുണ്ട്... അതെ, അവന്റെ കല്യാണവും കഴിഞ്ഞു... ആ കഥ പിന്നെ പറയാം...! അവന്റടുത്ത് എനിക്ക് വേണ്ടപ്പെട്ട രണ്ടുപേരെ ആക്കിട്ടാ ഞാൻ നാട്ടി പോയെ...!
അവൻ താമസിക്കുന്നതിന്റെ മുന്നിലെത്തിയ ഞാൻ കാളിങ് ബെൽ അടിച്ചതും അജയ് വന്ന് വാതില് തുറന്നു...!
"" നീയോ...? കല്യാണങ്കഴിഞ്ഞ് പിറ്റേന്നന്നെ ചാടിപൊന്നോ മൈരേ നീ...! "" എന്നെ കണ്ടപാടേ ഊഞ്ഞാലാട്ടാനുള്ള അവന്റെയാ കണ്ണിച്ചോരയില്ലാത്ത മനസാക്ഷിയെ ഞാൻ മനസ്സിൽ തന്തക്ക് പറഞ്ഞോണ്ട് കടുപ്പിച്ചോന്ന് നോക്കി... എന്നാലും ഇവനിതെങ്ങനറിഞ്ഞു...?
"" ഞാനെങ്ങനറിഞ്ഞൂന്നാവും...? വിച്ചു വിളിച്ചായിരുന്നു...! അവനാ എല്ലാംബറഞ്ഞെ...! "" എന്റെ സംശയാസ്പദമായ നോട്ടം കണ്ടിട്ടാണെന്ന് തോന്നണു അവൻ എന്നെയൊന്ന്
💬 Comments
View all comments