0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

സഹതാപംത്തോടെ നോക്കികൊണ്ട് പറഞ്ഞു...!

"" അവന്മാരെവടെ...! "" ന്ന് ചോദിച്ചതും രണ്ടെണം ഓടിവന്നെന്റെ മേലേക്ക് ചാടി... ഇവരാണ് ഞാൻ പറഞ്ഞ വേണ്ടപ്പെട്ട രണ്ടുപേർ... ടോമിയെന്ന റൊട്ട്വീലറും സിമ്പയെന്ന ഗോൾഡൻ റിട്രീവറും...!

"" മൊതലാളി വന്നൂടാ മക്കളെ...! "" ന്നും പറഞ്ഞ് ഞാനവർടെ തലയിൽ താലോടി... അജയ്യോട് കുറച്ച്നേരംകൂടി സംസാരിച്ച് ഞാൻ രണ്ടെണ്ണത്തിനേം കൂട്ടി എന്റെ ഫ്ലാറ്റിലേക്ക് പോയി... അകം മൊത്തം അലങ്കോലായി കേടാക്കാണ്... വൃത്തിയാക്കാനൊന്നും ഇപ്പെനിക്ക് വയ്യ... ടോമിക്കും സിംബക്കും കഴിക്കാനുള്ളത് വെച്ചുകൊടുത്ത് ഞാൻ ബാത്‌റൂമിൽ കേറി ഫ്രഷായി... പിന്നൊരു ഒറക്കായിരുന്നു...!

പിന്നെ ഒറക്കമേണീച്ചത് നാലുമണിക്കാണ്... പ്രേത്യേകിച്ച് വേറെ പണിയൊന്നുമില്ലാത്ത കാരണം ഞാൻ ഫ്ലാറ്റും പൂട്ടി പൊറത്തോട്ടിറങ്ങി... കൂടെ അജയ്യും ഉണ്ടായിരുന്നു...

"" നല്ല ആൽക്കഹോളിക് വെദർ ലെ...! "" ആൽക്കഹോളിക് പോയിട്ട് പൊറത്തെറങ്ങാൻ പോലും തോന്നാത്തതരത്തിലുള്ള വെദറായിരുന്നിട്ടും രണ്ടെണം വീശാനുള്ള മൂടിലായിരുന്നോണ്ട് ഞാനവനെ പാളിനോക്കി ചോദിച്ചു...!

"" സത്യാളിയെ, ഞാനത് പറയാൻവരായിരുന്നു...! രണ്ടെണം വീശ്യാലോ...? "" ന്നായി അവൻ... കള്ള പന്നി ഇവന് വേണ്ടാന്ന് പറഞ്ഞൂടെ...! ആരേലും എന്തേലും ചോയ്ക്കാൻ കാത്തിരിക്ക...! കള്ളുകുടിയൻ...!

അവന് കുടിക്കണംന്ന് പറഞ്ഞോണ്ട് മാത്രം ഞാനവന്റെ കൂടെ ബാറിലേക്ക് വിട്ടു... അല്ലാതെ എനിക്ക് താല്പര്യൊന്നൂല്യ...! ബാറി കേറി ഈരണ്ടു ബീറും വേറേതോ പേരറിയാത്ത സാമാനൊക്കെ ഒരുമയോമില്ലാതെ വലിച്ച് കേറ്റി...

"" എന്റെ ജീവിതം പോയടളിയ...! ഇതിനുമാത്രം ഞാനെന്ത് തെറ്റാ ചെയ്തേ...? നീ പറ...! "" അടിച്ചസാനം പണിതുടങ്ങിയതും ഫോൺ തിരിച്ചുപിടിച്ച് സമയംനോക്കികൊണ്ടിരുന്ന അജയ്യിയെ തോണ്ടി ഞാൻ ആരാഞ്ഞു...!

"" നീ ടെൻഷനാവാതിരി...! ഇതിലും വലുതെന്തോ വരാനിരുന്നതാ...! ഇതിപ്പൊത്രേയല്ലേ ണ്ടായുള്ളു...! ""

""

💬 Comments

View all comments