Chapter Title : ആരതി കല്യാണം 8 [അഭിമന്യു]
റൂമിന്റെ വാതില് തുറന്ന് ഒരു ബ്ലാക്ക് ഫോർമൽ ഡ്രെസ്സുമിട്ട് ആരതി ഇറങ്ങി വന്നു... മുടി പിന്നിലേക്ക് കെട്ടിവച്ച് കാതിൽ ചെറിയൊരു കമ്മലും കഴുത്തിൽ നേർത്തൊരു മാലയും... അപ്പഴാണൊരു കാര്യം ശ്രേദ്ധിച്ചത്, അവള്ടെ കഴുത്തിൽ ഞാൻ കെട്ടിയ താലിയില്ല, നെറുകയിൽ സിന്ദൂരവും...! ഒരുകണക്കിനത് നന്നായി... ഇവളെ അല്ലാതെ കാണുമ്പോ തന്നെ എനിക്ക് പൊളിയും, അതിന്റെകൂടെ ആ താലിമാലേം സിന്ദൂരോം കൂടി കണ്ട എനിക്ക് ചെലപ്പോ പ്രഷർ കേറാനുള്ള വലിയ സാധ്യതയുണ്ട്...!
"" യെടി...! നിന്നോ...! "" അവളോട് രണ്ട് വർത്താനം പറയാൻ നിന്നതും വീണ്ടും ഫോണടിച്ചു... ഇവര് മനുഷ്യനൊരു ഡയലോഗ് മുഴുവനാക്കാൻ സമ്മതിക്കില്ലേ...? ഫോൺ നോക്കുമ്പോ ശരത്തേട്ടനാണ്...!
"" ഹലോൺ...! "" ഫോണെടുത്ത വഴിക്കെ അവളെയൊന്ന് നോക്കി ഞാൻ അരിശത്തോടെ ചോദിച്ചു...!
"" അച്ഛൻ വിളിച്ചിരുന്നൂലെ...? "" വീട്ടീന്ന് വിളിച്ച കാര്യമറിഞ്ഞിട്ടാവും ഈ തിരക്കൽ...!
"" ആ...! ""
"" ഞാനറിഞ്ഞു...! ഞാനാ റൂമിന്റെ ചാവി കൊടുത്തേ...! ആരതിനെ അങ്ങട്ടാക്കാൻ എല്ലാരുങ്കൂടി വരാൻ നിന്നതാ...! അച്ഛനാ പറഞ്ഞെ വേണ്ട അവളൊറ്റക്ക് പോട്ടെന്ന്...! ""
"" എന്തിന്...? ഇവളേന്തിനാ ഇങ്ങട്ട് കെട്ടിയെടുപ്പിച്ചേ...? "" ഞാൻ അവക്ന്യതയോടെ ചോദിച്ചു...!
"" അവൾക്കവടെല്ലേ ജോലി...! ഏതോ ഐ ട്ടി കമ്പനിലാന്നാ പറഞ്ഞെ...! കൂടുതലൊന്നും എനിക്കും അറിയാൻവയ്യ...! "" അവളിങ്ങോട്ട് വന്നതിന്റെ ദേഷ്യം കൊറെയൊക്കെ ഞാൻ ശരത്തേട്ടന്റെ മേൽ തീർത്തു...! കുറച്ച് നേരം കൂടി സംസാരിചിട്ടാണ് ഞാൻ ഫോൺ വച്ചത്...!
ഇവൾക്ക് വേറെ വല്ലോടത്തും പോയി നിന്നൂടെ... മനുഷ്യനെ മെനകെടത്താൻ... വീണ്ടും ഞാനവളെ തെറിപറയാൻ വേണ്ടി തിരിഞ്ഞതും ആരതിയെ കണ്ടില്ല... പോയീന്ന് തോന്നണു...! എല്ലാങ്കഴിഞ്ഞിങ്ങ്
💬 Comments
View all comments