Chapter Title : ആരതി കല്യാണം 8 [അഭിമന്യു]
വരട്ടെ... സൽക്കരിക്കുന്നുണ്ട് ഞാനവളെ...!
ഇവിടെ ഇരുന്നിട്ടൊരു സമാധാനോം കിട്ടണില്ല... ഉണ്ടായിരുന്നതൊക്കെ ഒരുത്തി വന്നപ്പോ പോയി... പൊറത്തേക്കൊക്കെയൊന്ന് പോയ കുറച്ച് ആശ്വാസം കിട്ടൂന്ന് തോന്നിയതും ഞാൻ ടോമിക്കും സിംബക്കും കഴിക്കാനുള്ളത് ഓട്ടോമാറ്റിക് ഫീഡിങ് മെഷീനിൽ ഇട്ടുകൊടുത്ത് ഇറങ്ങി...!
രാത്രിവരെ ജോലി ആവിശ്യത്തിനും അല്ലാതെയുമൊക്കെയായി അലച്ചില് തന്നെയായിരുന്നു... അതിന്റെ ക്ഷീണം മാറ്റാൻ വരുന്നവഴി ബാറിൽ കേറി രണ്ട് ബീറും അടിച്ചു... ബിയറ് മാത്രയൊണ്ട് ഇന്നലത്തെയത്ര സീനൊന്നും ഉണ്ടായിരുന്നില്ല... അതിനാൽത്തന്നെ അത്യാവശ്യത്തിനൊക്കെയുള്ള ബോധമേനിക്കുണ്ടായിരുന്നു...
തിരിച്ച് എത്തുമ്പോ അകത്ത് ആരതിയുണ്ടാവുമെന്നുള്ള ഓർമ്മയൊന്നും എനിക്കില്ലായിരുന്നു... അകത്ത് കേറിയ ഞാൻ കാണുന്നത് ടീവിയും ഓണാക്കി ഹാളിലെ സോഫെലിരുന്ന് ലെയ്സ് കെട്ടുന്ന ആരതിയെയാണ്... പിന്നെ ഞാൻ വീടോ...? നേരെ ചെന്ന് ടിവി ഓഫാക്കി...! ശേഷം സോഫെലിരുന്ന അവളെ പിടിച്ച് വലിച്ചെഴുന്നേൽപ്പിച്ചു...
"" എന്താടി നിന്റുദേശം...? ഏഹ്...? ആരോട് ചോയ്ച്ചിട്ടാടി നീ ഇങ്ങോട്ട് കെട്ടിയെടുത്തെ...? "" കലികയറിയ ഞാൻ അവള്ടെ കൈയിലെ പിടി മുറുക്കി ചോദിച്ചു... ആദ്യമൊന്ന് ഞെട്ടിയ അവൾ എന്റെ ചോദ്യം കേട്ടതും മുഖം മാറി...!
"" കൈയീന്ന് വിഡ്ര...! "" കണ്ണെല്ലാം ചുവ്വന്നുവന്നവൾ കൈ വിടുവിക്കാൻ ശ്രേമിച്ചുകൊണ്ട് എനിക്ക് നേരെ ചീറി...!
"" വീട്ടില്ലെങ്കി നീയെന്നെയങ്ങ് വലിച്ചു കേറ്റും...! "" അവള്ടെ ഭീഷണിക്ക് പുല്ല് വിലകൊടുത്ത് ഞാൻ പറഞ്ഞതും അവൾ എന്നെ ശക്തിയായി തള്ളി...! അതോടെ ഒന്ന് വച്ചുപോയ ഞാൻ കൈയിലെ പിടിവിട്ടു...!
"" കള്ളുംകൂടിച്ചു വന്ന് എന്റെ മെക്കട്ട് കേറാൻ വന്ന ഈ ആരതിയാരാന്ന് നീയറിയും...! "" എനിക്ക് നേരെ വിരൽ ചൂണ്ടി അവളുനിന്ന് ചാടി... ശേഷം വീണ്ടും തുടർന്നു,
"" നിനക്കെന്താ അറിയണ്ടേ...
💬 Comments
View all comments