0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

എന്റുദേശം ന്താന്നല്ലേ...? എന്ന നീ കേട്ടോ...! നിന്നെ ഞാൻ നരകിപ്പിക്കും അഭി...! അന്ന് കോളേജിൽ വച്ച് നാണംകെടുത്തിയ പോലെ പിന്നേം ഞാൻ നിന്നെ എല്ലാർടേം മുന്നിലിട്ട് നാറ്റിക്കും...! കരയിപ്പിക്കും...! "" എന്തോ മനസ്സില് വച്ചു പറയുന്നത് പോലെ അവൾ എന്നെ നോക്കി പറഞ്ഞു... അവൾക്കെന്നോടുള്ള ദേഷ്യവും വെറുപ്പുമെല്ലാം അവളുടെ മുഖത്ത് ഞാൻ കണ്ടു... ഞാനൊരിക്കലും ഓർക്കാൻ ആഗ്രഹിക്കാത്ത കാര്യങ്ങളാണ് അരതീ ഇപ്പൊ പറഞ്ഞത്... ഒരു നിമിഷം അന്ന് നടന്നതെല്ലാം എന്റെ മനസ്സിലൂടെ കടന്നുപോയി...! അതോടെയെന്റെ ടെമ്പറ് തെറ്റി...! "" പ്ടെ "" അവളുടെ ചിറി നോക്കി ഞാനൊന്ന് കൊടുത്തു...! അടികൊണ്ടവൾ പിന്നിലെ സോഫയിലേക്ക് കുണ്ടിയും കുത്തി വീണ് കവിള് പൊത്തിയെന്നെ നോക്കിയതും ഞാൻ,

"" ഇനിയാ കാര്യം നീ മിണ്ടിയ...! "" പിന്നെയെനിക്കവടെ നിക്കാൻ തോന്നിയില്ല... ഞാൻ നേരെ റൂമ് തുറന്നകത്തുകേറി... ടോമിയും സിമ്പയും ഇതൊന്നുമറിയാതെ കട്ടിലിനു സൈഡിലായി കെടക്കുന്നുണ്ട്... അതെനിക്ക് പിടിച്ചില്ല... ഞാൻ രണ്ടിനേം തട്ടി വിളിച്ച് ലീഷ് കെട്ടി പുറത്തോട്ടിറക്കി... ആരതി സോഫയിൽ മുഖവും പൊത്തി കരയുന്നുണ്ട്... കൊറച്ചെരം കരയട്ടെ...! ശവം...!

ഇവന്മാരെ ഇടക്കൊക്കെ രാത്രി നടക്കാൻ ഇറക്കാറുണ്ട്... എന്തേലും ടെൻഷനോ സംങ്കടോ തോന്നിയ ഞാൻ ഇവരെയായി ഇങ്ങനെ നടക്കും... എന്നാലും എന്തൊരു ജീവിതമാണ് എന്റെ... ഒന്ന് മനസ്സറിഞ്ഞു ചിരിച്ചിട്ടൊക്കെ എത്രകാലായി... കൊറേ കാലത്തിന് ശേഷം എല്ലാമൊന്ന് സെറ്റായി വരായിരുന്നു, അതിന്റെടക്കാണ് ഈ പിശാശ് പാണ്ടിലോറിപോലെ ഇടിച്ചുകെറി വന്നത്...!

കൊറേ നേരം രണ്ടെണ്ണത്തിനെയുമായി തെക്കും വടക്കും നടന്നു... കുടിച്ചകേട്ടല്ലാം ഇറങ്ങിയിരുന്നു... ഇനിപ്പോ ബാറിപോവ്വാന്ന് വച്ച അതടച്ചിട്ടുണ്ടാവും... ഞാൻ രണ്ടെണ്ണത്തിനേം കൂട്ടി ഫ്ലാറ്റിലേക്ക് തിരിച്ചു... എറണാംകുളമായോണ്ട്

💬 Comments

View all comments