Chapter Title : ആരതി കല്യാണം 8 [അഭിമന്യു]
കവിളിൽ ഞാൻ കൊടുത്ത അടിയുടെ പാടുണ്ടായിരുന്നു... എന്നെ കണ്ട അവള്ടെ മുഖത്ത് പേടിമാറി ദേഷ്യമായി...!
"" ഏതാടാ പട്ടി നിനക്ക് പ്രാന്തായോ...? "" തലയിണ കട്ടിലേക്കിട്ട് ചാടിയെണീറ്റ ആരതി ഫാനിലേക്കും അവളേം മാറി മാറി നോക്കുന്ന എന്നോടായി അലറി...!
"" അപ്പൊ...! നീ...! നീ ചത്തില്ലേ...? "" വീണിടത്ത് നിന്നെണീക്കാതെ മൊത്തം കൺഫ്യൂഷനടിച്ചിരുന്ന ഞാൻ അവളെ അടിമുടിയൊന്ന് നോക്കി ചോദിച്ചു...!
"" ഓഹോ...! അപ്പൊ എന്നെ കൊല്ലാൻ വേണ്ടിട്ടാണല്ലേ നീയീ വാതിലും പൊളിച്ച് കേറി വന്നത്...! നാശംപിക്കാൻ...! "" ചന്തിവരെയുള്ളവളുടെ നീണ്ട കാർകുന്തൽ വാരിക്കട്ടി ഞാൻ ചവിട്ടിപൊളിച്ച വാതിലിന്റെ ലോക്കിലേക്ക് ചൂണ്ടിയവൾ നിന്ന് തുള്ളി...!
"" അല്ലതിപ്പ...! അല്ല ഞാൻ...! പിന്നെ...! "" എന്ത് പറയണംന്നറിയാതെ ഞാൻ കുഴഞ്ഞു... അവള് കേറി തൂങ്ങിന്ന് വിചാരിച്ചിട്ട ഞാൻ വാതില് പൊളിച്ച് വന്നെന്ന് എനിക്ക് പറയാമ്പറ്റില്ലാലോ...! അതോടെ ഞാൻ ട്രാക്ക് മാറ്റി ചാടിയേണീറ്റു...!
"" ആരോട് ചോയ്ച്ചിട്ടാടി നീ എന്റെ കട്ടിലികേറി കെടന്നേ...? "" ഉള്ളിലെ ചമ്മല് പുറത്തുകാണിക്കാതെ ഞാൻ അവൾക്ക് നേരെ ഒച്ചയിട്ടു... അല്ലെങ്കിലും എന്റെ ചോദ്യം ന്യായാമാണല്ലോ...!
"" നിന്റെ കട്ടിലൊക്കെ പണ്ട്...! ഇനിയിതെന്റെ കട്ടിലുങ്കൂടിയ...! "" കേറിവന്നിട്ട് രണ്ടുദിവസങ്കൂടി ആയിട്ടില്ല, അപ്പഴേക്കും എന്റെ കട്ടിലിനു വേണ്ടിയുള്ള അവള്ടെ അവകാശവാതം എനിക്ക് ഇഷ്ടപ്പെട്ടില്ല...!
"" അത് നീയോറ്റക്കങ്ങു തീരുമാനിച്ച മതിയ...? ഇതെന്റെ ഫ്ലാറ്റ...! ഇതെന്റെ റൂമും...! "" ഞാൻ വിട്ടുകൊടുക്കാതെ കട്ടിലില്ലേക്ക് ചാടി കെടന്ന് പറഞ്ഞു...!
"" നിന്റെ ഫ്ലാറ്റോ...! ഇതേ ആര്യേച്ചിടെ പേരിലുള്ള ഫ്ലാറ്റ...! നിനക്കുള്ളപോലെ ഇപ്പൊ എനിക്കും ഇതിൽ അവകാശണ്ട്...! "" എനിക്കുപിന്നാലേ അവളും
💬 Comments
View all comments