0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

കട്ടിലേക്ക് കേറി കിടന്ന് പറഞ്ഞതും ഞാൻ പൂച്ച വെള്ളത്തിൽ വീണപോലെ ചാടിയേണീറ്റവളെ നോക്കി...! അത് ശെരി അപ്പൊ എല്ലാം അറിഞ്ഞിട്ടാണല്ലേ...? അവള് പറഞ്ഞപോലെ ഇതെന്റെ പേരിലുള്ള ഫ്ലാറ്റല്ല...! എറണാകുളത്ത് എന്തേലും ബിസിനസ്‌ ആവിശ്യത്തിന് വരുമ്പോ നിക്കാൻ ചേച്ചിടെ പേരിൽ ശരത്തേട്ടൻ എടുത്ത ഫ്ലാറ്റാണ്...!

"" വെണ്ണേലീ മൂലേലെവേടേലും കേറി കെടന്നോ...! "" അവള്ടെ പ്രവർത്തിയിൽ ഞെട്ടിത്തരിച്ചു നിന്ന എന്നോട് ഒരു തലയിണ എടുത്ത് നടുവ്വിൽ വച്ച് ബെഡിന്റൊരു മൂല ചൂണ്ടിയവൾ പറഞ്ഞു...! ഇവളത്രക്കായോ...!

"" നിന്റെകൂടെന്റെ പട്ടി കെടക്കും...! ""ന്നും പറഞ്ഞ് ഞാൻ നേരെ കട്ടിലിൽ കെടന്നൊരു തലയിണ എടുത്ത് കൈയിൽ പിടിച്ചു... ശേഷം ഒരു ലോഡ് പുച്ഛത്തോടെ അവളെ നോക്കി... പക്ഷെ അവളാണെങ്കി ഞാൻ നോക്കിയതിനേക്കാളും പത്തിരട്ടി പുച്ഛം മുഖത്ത് ഫിറ്റുചെയ്ത് എന്നെ തിരിച്ചും നോക്കുന്നുണ്ട്... പിന്നെ ഞാനവടെ നിന്നില്ല, നേരെ റൂമിന്റെ പുറത്തിറങ്ങി സോഫെല് കേറി കെടന്നു... അവള്ടെ കൂടെ കെടക്കണേലും ബേധം ഇവടെ കെടക്കണതാണ്...! ശവം...!

എന്താണെന്നറിയില്ല, രാവിലെ ഞാൻ നേരത്തെ എണീറ്റു... ഒറക്കമൊന്നും ശെരിയാവാത്തപോലെ... എണീറ്റപാടെ ഞാൻ കണ്ടത് നിലത്ത് കിടക്കുന്നിരുന്ന കയറാണ്... എന്നാലും ചാവാനല്ലെങ്കി പിന്നെന്തിനാ ഇവളീ കയറുവാങ്ങ്യെ...? അപ്പഴാണ് ഞാനാ കാര്യം ഓർക്കണേ... ഇതവള് വാങ്ങിയ കയറല്ല... ഞാൻ തന്നെ വാങ്ങിയതാണ്... അതും ബാൽക്കണിയിൽ അഴല കെട്ടാൻ... ശെയ്യ്...! ഞാൻ വെറുതെ തെറ്റിദ്ധരിച്ചു...!

നേരത്തെ എണീറ്റ് വെറുതെയിരിക്കണ്ടല്ലോന്ന് വിചാരിച്ച ഞാൻ പഴേപോലെ ജിമ്മിൽ പോവ്വാൻ തീരുമാനിച്ചു... ഇവടെ വന്നതിന് ശേഷം ഇത്രേം കാലം ഞാൻ ജിമ്മിൽ പോയിരുന്നു... പക്ഷെ ഒന്ന് രണ്ടാഴ്ചയായി പാലക്കാരണങ്ങൾകൊണ്ടും അത് മുടങ്ങുകയായിരുന്നു... അങ്ങനെ ജിമ്മിൽ

💬 Comments

View all comments