0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

നിന്നതും ഞങ്ങള് കാണുന്നത് നിലത്തു കിടന്ന് വേറക്കുന്ന നിമ്മിയെയാണ്... ഫിറ്റ്സോ അഭസ്മരോ അങ്ങനെയെന്തോ ആയിരുന്നത്രെ... അതോടെ അജയ്‌ടെ ഗ്യാസ്പോയി, ഞങ്ങടേം...

ശേഷം അവളെ ഹോസ്പിറ്റലിൽ കൊണ്ടൊവുന്നു ചികിൽസിക്കുന്നു ഫ്രൂട്ട് വാങ്ങി കൊടുന്നു അങ്ങനെന്തൊക്കെയായിരുന്നു പുകില്... പിന്നെ അവര് തമ്മിൽ കാണാലായി സംസാരിക്കലായി മെല്ലെ ആ പെണ്ണിവന്റെ തലേലും ആയി... വേറെ വേറെ മതമായോണ്ട് രണ്ടുപേർടേം വീട്ടില് സീനായി... പ്രേത്യേകിച്ച് അജയ്‌ടെ... അതോടെയവൻ വീട് വീട്ടിറങ്ങി എന്റെ തൊട്ടടുത്ത ഫ്ലാറ്റ് എടുത്ത് അവളേം കൂട്ടി പൊറുതീം തൊടങ്ങി...!

"" എന്താണാളിയ ടെൻഷനോക്കെ മാറിയ...? "" കേറിവന്നപാടെ എന്നിക്കിട്ടൊന്ന് താങ്ങി അവൻ ചോദിച്ചു... അതിനവനെയൊന്ന് ചൂഴ്ന്നു നോക്കിയതല്ലാതെ ഞാനൊന്നും പറഞ്ഞില്ല... സ്വന്തം ഭർത്താവിനെ തെറിവിളിച്ച ആ കൊച്ചിനത് ഇഷ്ടപ്പെട്ടില്ലെങ്കിലോ...!

"" നിങ്ങള് വാ...! "" സാധാരണ എന്നോട് ചോയ്ക്കാതെയാണ് അവൻ കേറിവരാറ്... പക്ഷെ ഇന്ന് അകത്ത് കേറാതെ പുറത്ത് തന്നെ നിന്ന അവനെ ഞാൻ അകത്തേക്ക് വിളിച്ചു... ആരാ വന്നെന്നറിയാൻ കിച്ചണിൽ നിന്ന് ആരതി ഒരു കൈലും പിടിച്ച് ഹാളിലേക്ക് വന്നതും അജയ്,

"" ആ ആരതി മാഡം, നമ്മളെയൊക്കെ അറിയോ...? "" പെട്ടന്ന് അജയെ കണ്ട ആരതി അവനെ നോക്കി ഒരു ചമ്മിയ ചിരിച്ചിരിച്ചു... ശേഷം അജയ്‌ടെ പിന്നിൽ നിന്നിരുന്ന നിമ്മിയെ സംശയത്തോടെ നോക്കി...

"" ഇതെന്റെ ഭാര്യ, നിമ്മി...! നിമ്മി, ഇതിവന്റെ ഭാര്യ ആരതി...! ആരതി ചേച്ചി കോളേജിൽ ഞങ്ങടെ സീനിയറായിരുന്നു...! നീ ചെലപ്പോ കണ്ടുകാണും"" നിമ്മിയെ പരിചപ്പെടുത്തിയതിന് പിന്നാലെ ആരതിയെ നിമ്മിക്ക് എന്റെ ഭാര്യ എന്ന് പറഞ്ഞ് പരിചയപെടുത്തിയതും പോരാഞ്ഞിട്ട് അവളെന്റെ സീനിയറായിരുന്നുന്ന് കൂടി പറഞ്ഞ

💬 Comments

View all comments