0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

യെന്തൊരു ബുദ്ധിയായെനിക്ക്...! എത്ര പെട്ടന്നാണ് ഞാനോരോ പോംവഴികളൊക്കെ കണ്ടുപിടിക്കണേ ന്നുള്ള എന്റെ ചിന്തയിൽ ഞാൻ സ്വയം അഭിമാനം കൊള്ളാനും മറന്നില്ല...

അങ്ങനെയെല്ലാം മനസ്സിൽ കണക്ക്കൂട്ടി ഞാൻ പുറത്തിറങ്ങി, പിന്നാലെ അവളും ഉണ്ടായിരുന്നു... പക്ഷെ പുറത്തിറങ്ങി ചുറ്റും നോക്കിയെങ്കിലും അവന്മാര്ടെ പൊടിപോലും കണ്ടില്ല... ഈ മൈരന്മാരിതവടെ പോയി...? ഞാൻ പന്തലിലും പുറത്തുമെല്ലാം അവരെ നോക്കിനടന്നെങ്കിലും ഒറ്റേണ്ണത്തിനെ പോലും കണ്ടില്ല... പിന്നെയാണ് എനിക്കാ കാര്യം ഓർമവന്നത്, ഇവിടത്തെ പരിപാടിയെല്ലാം കഴിഞ്ഞ് റീസെപ്ഷന് മുന്നേ ഞങ്ങള്ക്ക് സാനമടിക്കാനുള്ള പ്ലാനുണ്ടായിരുന്നു...

എന്നെ കൂട്ടാതവര് ഒറ്റകടിക്കാൻ പോയോ...? എന്നെ കൂട്ടാതെ അവര് പോയീന്നോർത്തപ്പോ എനിക്ക് നല്ല ദേഷ്യം വന്നെങ്കിലും ഞാൻ പുറത്ത് കാണിച്ചില്ല... അല്ലെങ്കിലും കല്യാണപെണ്ണിന്റെ അനിയൻ അടിച്ച്കിറുങ്ങി നടന്ന അതിന്റെ മോശം കുടുംബത്തിനാ... ഞാനൊരു ബുദ്ധിമാൻ മാത്രല്ല നല്ലൊരു കുടുംബിനി കൂടിയാണ്... ഈ കുടുംബിനിന്ന് പെണ്ണുങ്ങൾക്കല്ലേ പറയാ...? അപ്പോ ആണുങ്ങൾക്ക് എന്തോ പറയും...? കുടുംബൻന്നോ...? അതോ കുടുംബിന്നോ...? തത്കാലം കുടുംബിന്ന് പറയാം...

തിരിച്ച് വണ്ടിയിടടുത്തേക്ക് നടക്കുമ്പോ അവനസാവട്ടമെന്നോണം ഞാനവന്മാരുണ്ടോന്ന് ചുറ്റുമോന്ന് നോക്കി... പക്ഷെ നിരാശയായിരുന്നു ഫലം... ഇനിയിപ്പോ വേറെ വഴിയില്ലാത്തോണ്ട് ഞാൻതന്നെയവളെ കൊണ്ടുവാൻ തീരുമാനിച്ചു... ഡ്രൈവിങ് സീറ്റിലേക്ക് കേറുമ്പോ അപ്പുറത്ത് കോ ഡ്രൈവർ സീറ്റിലേക്ക് കേറുന്ന ആരതിയെ നോക്കി ഞാനൊന്ന് പല്ലുകടിച്ചു, ഇവൾക്ക് പിന്നീല്ലെങ്ങാനും കേറീകൂടെ...? അല്ലെങ്കി വേണ്ട, ഞാനിവൾടെ ഡ്രൈവറാന്ന് ഇവൾക്ക് സ്വയമൊരു തോന്നല് വരും...

എത്രേം പെട്ടന്ന് ഇവളെ ആയിട്ടുള്ള എടപാട് തീർക്കാൻ വേണ്ടി ഞാൻ വണ്ടി തൊണ്ണൂറെ തോന്നുറ്റിപ്പത്തിൽ വെച്ച് പിടിച്ചു... ഇനി വണ്ടിയെങ്ങാനും തട്ടി ഇവള് ചാവാണെങ്കി ചാവട്ടെന്നെ... അങ്ങനെയാവുമ്പോ ഞാനും കൂടി ചാവാനുള്ള സാധ്യതയുണ്ട് എന്ന

💬 Comments

View all comments