Chapter Title : ആരതി കല്യാണം 8 [അഭിമന്യു]
കാര്യം എനിക്കങ്ങ് കത്തീല...
"" നീയെന്നെ പേടിപ്പിക്കാൻ വേണ്ടിട്ടാണോ ഇങ്ങനെ സ്പീഡിൽ പോണേ...? "" ഞാൻ വണ്ടികൊണ്ട് അക്രമം കാണിക്കുന്നത് കണ്ട ആരതി ഒരു പുരികം പൊക്കി എന്നോടത് ചോദിച്ചതും ഞാനവളെ കലിപ്പിച്ചോന്ന് നോക്കി...
"" നിന്നെ പേടിപ്പിക്കാൻ നീയാരെടി ഉമ്മറത്ത് കേറികെടക്കണ പട്ടിയോ...? അവൾടെയൊരു ചോദ്യം... വണ്ടി ഞാൻ ഇഷ്ടോള്ളപോലെ ഓടിക്കും, പറ്റില്ലെങ്കി എറങ്ങി പോടീ...! "" ന്നായി ഞാൻ... എടുത്തടിച്ചപോലെയുള്ള എന്റെ മറുപടിക്കെട്ട് അവളൊന്ന് അടങ്ങുംന്ന് വിചാരിച്ചേനിക്ക് തെറ്റി...
"" എനിക്കറിയാ, നീ സ്പീടീ പോയ ' അയ്യോ അഭി മെല്ലെ പോടാ എനിക്ക് പേടിയവണട പ്ളീസ്ടാ ' എന്നൊക്കെ പറഞ്ഞ് ഞാൻ നിന്നോട് കേഞ്ചൂന്ന് നീ വിചാരിക്കാണുണ്ടെന്ന്...! പൊട്ടൻ...! "" പേടി അഭിനയിക്കണപോലെ അവളെന്നെയൊന്ന് ആക്കി... സത്യത്തിൽ അത് തന്നെയാണ് എന്റുദ്ദേശമെങ്കിലും അവളത് മനസിലാക്കിയ സ്ഥിതിക്ക് ഇനി വേറെ വല്ല വഴിയും നോക്കാൻ എന്നോണം ഞാൻ അവൾക്ക് മറുപടികൊടുക്കാതെ പിന്നേം വണ്ടിയൊടിക്കൽ തുടർന്നു...!
അവള്ടെ വീട്ടിലെത്തിയ ഞാൻ വണ്ടിയൊതുക്കി ശെരിക്കൊന്ന് ഊണ്ട് നിവർന്നു... രണ്ടുമൂന്നു മിനിറ്റ് അങ്ങനെയിരുന്നിട്ടും പുറത്തിറങ്ങാതെ വണ്ടിയിൽ തന്നെ ഇരുന്നു AC വെന്റ് അങ്ങോട്ടുമിങ്ങോട്ടും തിരിക്കണ ആരതിയെ കണ്ടതും എനിക്കങ്ങ് പൊളിഞ്ഞു...
"" ഏത് മറ്റവനെ കാത്തിരിക്കാണെടി നീ...? "" ഹാൻഡ് റെസ്റ്റിൽ ശക്തിയിൽ ഇടിച്ച് ഞാനിരുന്നു ചീറി... പക്ഷെ അത് കേട്ടിട്ടും അവളുടെഭാഗത്തു നിന്ന് വലിയ പ്രതികരണമൊന്നും ഇല്ലാന്ന് കണ്ടതും ഞാൻ,
"" നിന്നോടാ പറഞ്ഞെ എറങ്ങി പോവാൻ...! ""
"" നീ സിൽമേലൊക്കെ കണ്ടിട്ടില്ലേഭി ഈ ആൺപിള്ളാര് പെൺകുട്ട്യോൾക്ക് ഡോറ് തുറന്നു കൊടുക്കണതൊക്കെ...? "" എന്നെ പാളിനോക്കികൊണ്ട്
💬 Comments
View all comments