0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

അവൾ ചെറിയൊരുചിരിയോടെ പറഞ്ഞു... അവള്ടെ ചാട്ടമെങ്ങോട്ടാന്നു മനസിലാക്കിയ ഞാൻ പല്ല് കടിച്ച് വണ്ടിയിൽനിന്നിറങ്ങി നേരെ അവളുടെ ഡോറിന്റെ അടുത്തേക്ക് ചെന്നു... ശേഷം വാതില് തുറന്ന് അവളെ പിടിച്ച് വലിച്ച് പുറത്തിറക്കി... ഉള്ളിലെ ദേഷ്യം മൊത്തം ആ വലിയിൽ തീർത്തതിനാൽ അവളൊന്ന് വെച്ചു പോയിരുന്നു... ശെയ്യ്...! ശവം മോറുംകുത്തി വീണില്ല...!

"" ഇപ്പോ നിന്റെ ആഗ്രഹം തീർന്നില്ലേ...? ഇനി ചെല്ല്, പോയിട്ട് എന്ത് മലര ചെയാനുള്ളേച്ച അത് തീർത്തിട്ട് വാ... "" അവള്ടെ പ്രതികരണത്തിന് കാത്തുനിൽക്കാതെ ഞാൻ തിരിച്ച് വണ്ടിയിലേക്ക് കേറിക്കൊണ്ട് പറഞ്ഞു...! പുറത്ത് നിന്ന് അവളെന്തോ പറഞ്ഞെങ്കിലും ഞാനത് ശെരിക്ക് കേട്ടില്ല... തന്തക്ക് വിളിച്ചതാന്ന് തോന്നണു... പിന്നേം കൊറേ നേരം പുറത്ത് ചുറ്റിതിരിഞ്ഞു നിന്ന ആരതി ഞാൻ മൈന്റ്അകുന്നിലാന്ന് കണ്ടതും എന്തൊക്കെയോ പിറുപിറുത്തോണ്ട് അകത്തേക്ക് പോയി...!

പത്തുപതിനഞ്ചു മിനിറ്റ് കഴിഞ്ഞിട്ടും അവളെ കാണാത്തകാരണം ക്ഷേമ നശിച്ചഞാൻ വണ്ടിയും സ്റ്റാർട്ട്‌ ചെയ്ത് പോവാനായി നിന്നു... പെട്ടന്ന് അവളുടെ വീടിന്റെ വാതിൽ തുറക്കുന്നത് ഞാൻ കണ്ടു... ഒരു റെഡ് വെൽവേറ്റ് സാരിയും കഴുത്തിൽ വെറുമൊരു ചെയിനും വലിയ ഡിസൈനൊന്നുമില്ലാത്ത ചെറിയ രണ്ട് കമ്മലുകളും ഇട്ട് ആരതി... ഞാൻ കാറുമായി പോവാൻ നിൽക്കുന്നത് കണ്ട അവൾ പെട്ടന്ന് ഇറങ്ങി വണ്ടിയുടെ അടുത്ത് വന്ന് അകത്ത് കേറി... ശേഷമെന്നെയൊന്ന് നോക്കി,

"" എങ്ങനേണ്ടഭി...? കൊള്ളാവോ...? "" സീറ്റിൽ ചെരിഞ്ഞിരുന്ന് എന്നോടത് ചോദിച്ചതും,

"" അടിപൊളി...! ഇനി രാത്രി ഒരു പന്ത്രണ്ടുമണിയാവുമ്പോ എടപ്പാള് സെന്ററിൽക്ക് എറങ്ങി നിന്നാമതി, നല്ല കളക്ഷൻ കിട്ടും...! "" നല്ലൊരുദിവസായിട്ട് മനുഷ്യനെ കെടന്ന് ഊഞ്ഞാലാട്ടിയതും പോര അവൾക്കിനി എന്റെ അഭിപ്രായംകൂടി

💬 Comments

View all comments