0%

Chapter Title : ആരതി കല്യാണം 8 [അഭിമന്യു]

അവളെ കേട്ടമ്പറ്റില്ലാന്ന് പറഞ്ഞാമതിയായിരുന്നു...! ഇനിയിവടെ നിന്ന ശെരിയാവില്ല, ഇന്ന് തന്നെ തിരിച്ച് എറണാകുളം പോണം...! ന്നും മനസ്സിൽ വിചാരിച്ച് ഞാൻ മൂടും തട്ടിയെണീറ്റു... അകത്തേക്കുള്ള വാതില് തുറന്ന് ഞാൻ ആരതിടെ മുറിയുടെ അടുത്തേക്ക് ചെന്നു...! ഒന്ന് കുളിക്കണം, അത് കഴിഞ്ഞ് എന്തെലൊക്കെ പറഞ്ഞ് രാവിലെ തന്നെ എസ്‌കേപ്പ് ആവനാണ് പ്ലാൻ...!

മുറിയുടെ വാതിൽ തുറക്കാൻ നോക്കിയെങ്കിലും അകത്തുനിന്ന് കുറ്റിയിട്ടതിനാൽ പറ്റിയില്ല... പന്നീടെ മോള്... ചവിട്ടി പോളിച്ചാലോ...? അല്ലെങ്കി വേണ്ട...! അതോടെ കുളിക്കാനുള്ള എന്റെ ശ്രേമം ഞാൻ പാതിവഴിയിൽ ഉപേക്ഷിച്ചു...! പിന്നെ അതികം അവിടെ നിന്ന് താളം ചുറ്റാതെ നേരെ താഴോട്ട് ചെന്നു... നേരത്തെ ആയോണ്ട് അധികമാരും എണീറ്റുകാണില്ലാന്ന് വിചാരിചരിച്ചേനിക്ക് തെറ്റി,

അത്യാവിശ്യം സ്ത്രീ ജനങ്ങളൊക്കെ രാവിലെ തന്നെ എന്നീറ്റു നടക്കുന്നുണ്ട്... ഇവർക്കൊക്കെ കൊറച്ച് കഴിഞ്ഞേണീറ്റ പോരെ...? കോണിപടിയിലെ കൈപിടിയിൽ താങ്ങിനിന്ന് ഹാളുമൊത്തം നിരീക്ഷിച്ചു നിന്ന എന്നെ സോഫയിലിരുന്ന് പച്ചക്കറിയെന്തോ അരിഞ്ഞോണ്ടിരുന്ന സ്ത്രീകളിലൊരുത്തി കണ്ടതും അടിമുടിയൊന്ന് നോക്കി, ശേഷം,

"" ആ ഇതാര്...! എന്താ ഇത്രേ നേരത്തെ...? ക്ഷീണൊക്കെ കാണില്ലേ മോനെ...! കൊറച്ചുകൂടി ഒറങ്ങാർന്നില്ലേ...! "" പച്ചക്കറി അരിയുന്നത് നിർത്തി അവരത് പറഞ്ഞതും അടുത്തിരുന്നവരത് കേട്ട് എന്നെ നോക്കി ഒരാക്കിയ ചിരി ചിരിച്ചു... കോപ്പ്...! ബാൽക്കണിന്ന് നേരെ എടുത്ത് ചാടിയാമതിയാർന്നു...! രാവിലെ തന്നെ നന്നായൊന്ന് ചീഞ്ഞ ഞാൻ അവരെ നോക്കിയൊന്ന് ഇളിച്ച് അടുക്കള ലക്ഷ്യം വച്ച് നടന്നു... എങ്ങനേലും അവൾടമ്മെ കണ്ട് കാര്യം പറഞ്ഞ് എസ്‌കേപ്പ് ആവണം...

"" ലക്ഷ്മിയമ്മ എവടെ...? "" അടുക്കളയിൽ അവരുണ്ടാവൊന്ന് ഒറപ്പില്ലാത്ത കാരണം ഞാൻ സോഫെലിരുന്നിരുന്ന ചേച്ചിയോടായി ചോദിച്ചുതും അവര് അടുക്കള നോക്കി ലക്ഷ്മി ന്നൊരു നീട്ടിവിളിയായിരുന്നു...! അതിന് തൊട്ടു പിന്നാലെ ലക്ഷ്മിയമ്മ കൈ സാരിതലപ്പിൽ തൊടച്ചോണ്ട് അവിടേക്ക് വന്നു... അതോടെ ഞാൻ അവരെ വിളിച്ച് ഉമ്മറത്തേക്ക് നടന്നു...!

"" എന്താ മോനെ...? "" ആരേലും കാണുന്നുണ്ടോ ഇടക്കിടക്ക് പിന്നിലേക്ക് നോക്കുന്ന എന്നെ കണ്ട് ലക്ഷ്മിയമ്മ ചോദിച്ചു...

"" ഓഫീസിന്ന് വിളിച്ചിരുന്നു, എനിക്ക് ഇന്ന് തന്നെ അവടെ എത്തണം...! "" വേറെയാരും കാണുന്നില്ലാന്ന് ഉറപ്പുവരുത്തി അതിക്കാം വളച്ചുകെട്ടില്ലാതെ ഞാൻ അവരോട് കാര്യം പറഞ്ഞു...

"" മോനെ അഭി, അത്...! കല്യാണം കഴിഞ്ഞ് പിറ്റേന്ന് തന്നെ...! "" ഞാൻ പറയുന്നത് കേട്ട് ഒരാശങ്കയോടെ അവരെന്നെ നോക്കി... പക്ഷെ എന്ത് വന്നാലും പോണമെന്ന് തീരുമാനിച്ചതോണ്ട് ഞാനത് കാര്യമാക്കിയില്ല...

"" പോയേപറ്റു ലക്ഷ്മിയമ്മേ...! ഞാനവടെ ലീവൊന്നും പറഞ്ഞിരുന്നില്ലല്ലോ...! പോരാത്തേന് ഈ കല്യാണൊക്കെ

💬 Comments

View all comments