Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
ചോദിച്ചതും അവൻ,
"" വികലാംഗ പെൻഷന് അപേക്ഷിക്കാനാ...! "" ന്നും പറഞ്ഞോരൊറ്റച്ചിരിയായിരുന്നു...! വലിയെ എന്തോ കോമഡി പറഞ്ഞപോലെ സ്വയം ചിരിച് ശരത്തേട്ടനെ നോക്കിയ അവൻ കാണുന്നത് അറപ്പോടെ തിരിച്ചു നോക്കുന്ന അങ്ങേരെയാണ്...! അതോടെ അവന്റെ മുഖത്തുണ്ടായിരുന്ന ചിരി അവനെ മൈന്റ്‌പോലും ചെയ്യാതെ ഇറങ്ങിയെങ്ങോട്ടോ ഓടി...!
"" നീ ഇപ്പൊ പറഞ്ഞയീ കോമെഡിയില്ലേ, ഞാനൊന്ന് നേരെ നിക്കാൻ തൊടങ്ങുമ്പോ ഒന്നുങ്കൂടി പറയണേ...! അപ്പൊ ഞാൻ നല്ല വൃത്തിക്ക് ചിരിച്ചേരാം...! "" അവനെയൊന്ന് പുച്ഛിച്ച് ഞാൻ നേരെ ശരത്തേട്ടന് നേരെ തിരിഞ്ഞു...!
"" നിങ്ങളെന്തിനാ ഇപ്പ ഇവനീങ്കൂട്ടി ഇങ്ങ് പൊന്നെ...? ""
"" അയിന് ഞാനിവനെ വിളിച്ചോട്ടൊന്നുല്ല്യ...! ഞാൻ ആര്യേം കൂട്ടി വരുമ്പൻഡ് ഇവൻ ഇവടെ വീടിന്റുമ്മറത്ത് നിക്കണ്...! ഞാൻ കേറി വരുമ്പോ എന്റെ കൂടെ കേറിവന്നതാ...! "" അവനെയൊന്ന് അവക്ന്യതയോടെ നോക്കി ശരത്തേട്ടൻ പറഞ്ഞത് കേട്ടപ്പോ എനിക്ക് ചിരിപ്പൊട്ടിയെങ്കിലും ഞാനത് കടിപിടിച്ചു...! അല്ലെങ്കി അവന് ഫീലായാലോ...!
"" എന്നട്ട് ചേച്ചിയെവടെ...? ""
"" അവള് താഴെണ്ട്, ഇപ്പവരും...! "" ന്ന് പറഞ്ഞ് നിർത്തിയതും വാതിലും തുറന്ന് ആര്യേച്ചി കേറിവന്നു...! കൈയിലൊരു പാത്രത്തിൽ മുന്തിരിയുമുണ്ട്...! റൂമില് ഉണ്ടായിരുന്ന ബാക്കിരണ്ടുപേരെ മൈന്റ്‌പോലും ചെയ്യാതെ എന്റെ കട്ടിലിൽ കേറിയിരുന്നവൾ എന്നെ വാത്സല്യത്തോടെ നോക്കികൊണ്ട് മുടിയിലൂടെ വിരലോടിച്ചു...!
"" ന്റെ കുട്ടിക്കിപ്പേങ്ങനണ്ട്...! വയ്യായിക്ക വല്ലതും തോന്നണുണ്ടോ...? "" കൊച്ചുകുട്ടിയോടെന്നപോലെ അവളത് ചോദിച്ചപ്പോ മറുപടിയൊന്നും പറയാതെ ഞാൻ ഇല്ലെന്ന് തലയാട്ടിയതെ ഒള്ളു...! അപ്പഴും ചെറിയൊരു ചളിപ്പ് തോന്നാതിരുന്നില്ല...!
കുറേനേരം അടുത്തിരുന്ന് ഓരോന്ന് ചോയ്ച്ചറിഞ്ഞതിനു ശേഷം ഒരുമ്മയും തന്ന് ചേച്ചി താഴോട്ട് ചെന്നു...!
"" ഞാനൊരു കാര്യം
💬 Comments
View all comments