0%

Chapter Title : ആരതി കല്യാണം 9 [അഭിമന്യു]

ചോയ്ക്കാൻ വിട്ടുപോയി...! "" എനിക്ക് ചേച്ചി കൊണ്ടുതന്ന മുന്തിരി ഒരുളുപ്പുമില്ലാതെ കേറ്റികൊണ്ടിരുന്ന അവരെ രണ്ടെപേരേം നോക്കി ഞാൻ തുടർന്നു...!

"" എനിക്കെത്രെ ദിവസം കഴിഞ്ഞ ബോധംമന്നെ...? "" ഞാൻ വളരെ കാര്യായിട്ടാണത് ചോദിച്ചതെങ്കിലും അതവർക്ക് മനസ്സിലായില്ലാന്ന് തോന്നണു...!

"" ഇയ്യോ...! അയിന് നിനക്കത്രക്ക് വലിയ സീരിയസൊന്നും ആയിരിന്നില്ല കൊറേ കാലം ബോധല്ല്യാണ്ട് കെടക്കാൻ...! ഹോസ്പിറ്റലീ കേറ്റി പിറ്റേ ദെവസം തന്നെ നീയെണീറ്റു...! "" രണ്ട് സെക്കന്റ്‌ അണ്ണാക്കിലേക്ക് മുന്തിരിയെറിയുന്നത് നിർത്തി വിച്ചു എന്നെ വൃത്തിലൊന്ന് താങ്ങി...!

"" ഞാൻ ചോയ്ച്ചൂന്നെ ഒള്ളു...! അപ്പൊ മറ്റവളോ...? "" ആ പുന്നാര മോൾടെ കാര്യം ആരും ഇതുവരെ പറയണ കേക്കാത്തതൊണ്ടും ഇനിയവള് ചത്തൊന്നറിയാനുള്ള ആകാംഷകൊണ്ടും ഞാനവനോട് ചോദിച്ചു...!

"" ഓ, അവള് നിന്നെക്കാളും ഫാസ്റ്റ...! കൊണ്ടന്ന് കൊറച്ച് കഴിഞ്ഞപ്പോ തന്നെ അവള് എണീറ്റിരുന്നു...! "" അത് കേട്ട എനിക്ക് എന്തെന്നില്ലാത്ത സങ്കടം തോന്നി...! ചത്തില്ലെങ്കിലും അതിന്റെ കൈയും കാലെങ്കിലും ഒന്നൊടിക്കായിരുന്നില്ലേ ഈശ്വര...? ഇതിപ്പോ ഞാൻ മാത്രം കെടുപ്പിലായി...!

അവൾക്കൊന്നും പറ്റിലാന്നറിഞ്ഞ ഞാൻ ആകെ മൂഡോഫായി...! ഇവിടിടന്നൊന്ന് എണീറ്റിട്ട് വേണം അവൾക്കിട്ട് പണിയാൻ...!

വിച്ചൂവും ശരത്തേട്ടനും കൊറേനേരം കഴിഞ്ഞപ്പോ പൊടിയുംതട്ടി പോയി...! വീണ്ടും എങ്കാന്തത എന്നെ അപ്പാടെ വിഴുങ്ങിയതോടെ ഞാൻ കണ്ണടച്ചങ്ങു കിടന്നോറങ്ങുവായിരുന്നു...!

ദിവസങ്ങളങ്ങനെ കടന്നുപോയി...! കാലിലെ പ്രേശ്നങ്ങളെല്ലാം കുറഞ്ഞു വന്നതും ഞാൻ എണീറ്റ് നടക്കാനൊക്കെ തുടങ്ങിയിരുന്നു...! ഇതിനിടയിൽ അമ്മ അന്ന് പറഞ്ഞതൊന്നും സ്വപ്നമെല്ലാന്ന് ഞാൻ ശരത്തേട്ടൻ വഴി അറിയുകയുണ്ടായി...! പിന്നെ പറയണോ...? തൊടങ്ങീലെ ഞാൻ ഉപരോധം...! തെളിച്ച് പറഞ്ഞ ഞാൻ അമ്മയോട് അധികം മിണ്ടാതെയായി, അത് മാത്രല്ല മൈന്റ്‌പോലും ചെയ്യുന്നത്

💬 Comments

View all comments