Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
കുറച്ചു...! എന്നാലും പെറ്റ തള്ളയാന്നുള്ള പരിഗണനയൊക്കെ ഞാൻ കൊടുത്തിരുന്നു കേട്ടോ...!
അങ്ങനെയിരിക്കെയാണ് കോളേജിൽ സേം എക്സാം തുടങ്ങുന്നത്...! സസ്‌പെൻഷനിൽ ആയിരുന്നതോണ്ട് ആക്‌സിഡന്റ് ആയപ്പോ ലീവൊന്നും ചോയ്ക്കേണ്ടി വന്നില്ല...! ഭാഗ്യം...!
പിന്നെ എക്സാം...! ആത്മാർത്ഥതയുടെ നിറകുടമായ ഞാൻ എക്സാം അറ്റെന്റു ചെയ്യാനുള്ള കൊതികാരണം കൈയിലെ കേട്ടുപോലും വകവെക്കാതെ കോളേജിലേക്ക് വിട്ടു...!
ഞാനും വിച്ചൂവും കോളേജിലെത്തുന്നതിനു മുന്നെത്തന്നെ അവന്മാര് എത്തിയിരുന്നു...! ഞങ്ങളുടെ സ്ഥിരം സ്പോട്ടായ വാകെടെ ചോട്ടിലിരുന്ന് തലമറിഞ്ഞു ചിരിക്കുന്ന അജയ്യേ കണ്ടതും കാര്യമറിയാൻ വേണ്ടി ഹരീടെയും അജയ്‌ടെയും നടുക്ക് ശോകമടിച്ചിരിക്കുന്ന യദുവിനെ നോക്കി ഞാൻ,
"" എന്ത്ര...? എന്ത്ര പ്രശ്നം...? "" ന്ന് ചോദിച്ചതും
"" ഇവൻ എക്സാമിന് പൊട്ടൂടാ...! "" ഒരു വിധത്തിൽ ചിരിയൊതുക്കിയ അജയ്യ് എനിക്ക് മറുപടി തന്ന് വീണ്ടും കിണി തുടങ്ങി...! എന്നിട്ടും ഞാനും വിച്ചൂവും കാര്യം മനസിലാവാതെ നിന്നതും,
"" എടാ സംഭവം വേറൊന്നുല്ല്യ...! എക്സാമിന് ഇവന്റെ ക്ലാസ്സില് ആണുങ്ങളാകെ രണ്ടുപേരെ ഒള്ളു...! ബാക്കി മൊത്തം പെണ്ണുങ്ങള...! അതും പോരാഞ്ഞിട്ട് ബെഞ്ചില് ഒറ്റക്കും...! "" ഇരിക്കുന്നിടത്തുന്നു എന്നീറ്റ് തിരിഞ്ഞു മൂട്ടിലെ പൊടിതട്ടുന്നതിനിടക്ക് ഹരി സംഭവം വ്യക്തമാക്കി തന്നു...!
പിന്നെ വേറെന്തെലും വേണോ...! ഞാനും അജയ്യ്ക്ക് പിന്നാലെ ഒടിഞ്ഞ കൈയും തൂക്കി അവനെ കളിയാക്കി ചിരിക്കാൻ തൊടങ്ങി...!
"" നീയെന്തിനാ മൈരേ കിണിക്കണേ...! നീ ഫസ്റ്റു ബെഞ്ചില...! അതും വാതിലിന്റടുത്ത്...! "" എന്റെ ചിരിക്കണ്ട യദു ചാടിഎണീറ്റ് എനിക്കുനേരെ ചീറികൊണ്ട് പറഞ്ഞതും എന്റെ വായടഞ്ഞു...!
ഫസ്റ്റു ബെഞ്ചില...? മൂഞ്ചിലോ ദേവി...! ന്നും മനസ്സിൽ പറഞ്ഞു ഞാൻ തലയിൽ കൈവച്ചുപോയി...!
"" ഹ ഹ ഹ...!
💬 Comments
View all comments