0%

Chapter Title : ആരതി കല്യാണം 9 [അഭിമന്യു]

തൊളിൽ കൈയിട്ട് ചേർത്തു നിർത്തി...! ഇവനെ ഇപ്പോ വിട്ട ശെരിയാവില്ല...!

"" ഞാനോ...? ഒന്ന് പോയെടാ...! നീയായി നിന്റെ പാടായി...! ഞാൻ പോണ്...! "" എന്റെ കൈയെടുത്ത് മാറ്റിയവൻ കുറച്ച് വിട്ടുനിന്നു...!

"" അപ്പത്രോള്ളുലെ...! ആയ്കോട്ട്ര...! നിന്റെ തന്ത നിന്നെ വീട്ടിക്കേറ്റൂല്ലാന്ന് പറഞ്ഞപ്പോ ഞാൻ മാത്രേണ്ടായിരുന്നുള്ളൂട്ടാ...! അത് മറക്കണ്ട...! "" എന്നെയവൻ ഇവരടെ എടേലിട്ട് പോവൂന്നൊറാപ്പായതോടെ ഞാനവന്റെ വീക്നെസ്സിൽ കേറിപ്പിടിച്ചു...! അതോടെ അവനൊന്നടങ്ങി...! പക്ഷെ അപ്പഴും അവൻ ചാടിപോവാനുള്ള സാധ്യത മുന്നിൽ കണ്ട ഞാൻ നേരത്തെ പോലെ വീണ്ടും അവന്റെ തോളിൽ കൈയിട്ടു...!

"" ആഹ് നിങ്ങള് നേരത്തെത്തിയോ...? ഉച്ചയാവുന്നാണല്ലോ പറഞ്ഞെ...! "" അജയ്‌ടെ തോളിൽ തൂങ്ങി വെയ്റ്റുമൊത്തം അവന് കൊടുത്ത് നിക്കുമ്പഴാണ് അങ്ങനൊരു അവശബ്ദം ഞങ്ങളുകേക്കുന്നത്...! അതാരതിയായിരുന്നു...! നേരത്തെയിട്ടിരുന്ന ഡ്രസ്സ്‌ മാറ്റി ഒരു മാക്സിയായിരുന്നു അവള്ടെ വേഷം...! എന്നാലെന്റെ ശ്രേദ്ധപോയത് കഴുത്തിൽ കിടക്കുന്ന താലിമാലയിലേക്കും നെറ്റിയിൽ ചൂടിയ സിന്ദൂരത്തിലേക്കുമാണ്...! ഇത്രേം നേരം ഇവൾടെമേല് ഞാനീസാധനങ്ങളൊന്നും കണ്ടില്ലല്ലോ...! ഇതമ്മേടെ മുന്നിൽ നല്ല പിള്ള ചമയാൻവേണ്ടി മാത്രം കാണിക്കുന്ന ഇവൾടെ പട്ടി ഷോയാണ്...! പേപ്പട്ടി ഷോ...! അത് കണ്ടെനിക്ക് എന്തെന്നില്ലാത്തൊരു പുച്ഛം അവളോട് തോന്നി...!

"" ഉച്ചയാവുമ്പോ എത്തണ രീതില് വരാനായിരുന്നു ഉദ്ദേശം...! മോളെ കാണാൻ കൊതിയായൊണ്ട് നേരത്തെയിങ്ങ് പൊന്നൂന്നെ ഒള്ളു...! "" ആരതിയോട് ചേർന്ന് നിന്ന് മുടിയിൽ തലോടി അമ്മ സ്നേഹം വാരിവിതറി...! ശേഷം,

"" ഇതെന്താ ഒരു പാട്...? "" അവളുടെ കവിളിലെ ഞാനിന്നലെ തല്ലിയ പാടിൽ തൊട്ടുനോക്കികൊണ്ട് അമ്മ അവളോടായി ആരാഞ്ഞു...! അതോടെ അവിടെ ഉണ്ടായിരുന്നവർടെ ശ്രെദ്ധമൊത്തം അവളിലേക്കായി...! അത് മനസ്സിലാക്കിയ ആരതി എന്നെ

💬 Comments

View all comments