Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
നോക്കിയ ശേഷം കണ്ണുനിറച്ച് അമ്മയുടെ തോളിലേക്ക് വീണു...! ഇവളിതെന്തോന്നാ...?
"" എന്താ മോളെ...? എന്ത് പറ്റി...! മോള് കരയാതെ കാര്യം പറ...! "'" അമ്മയെ കെട്ടിപിടിച് കരഞ്ഞിരുന്ന ആരതിയെ നേരെ നിർത്താൻ ശ്രേമിക്കുന്നതിനിടക്ക് അമ്മ ചോദിച്ചു...!
"" അത്...! അത്...! അതിന്നലെ ഞാനറിയാതെ റൂമിന്റെ വാതില് ലോക്കാക്കി ഒറങ്ങിപ്പോയി...! ഞാൻ നല്ലൊറക്കത്തിലായിരുന്നോണ്ട് അഭി വന്ന് ഡോറി മുട്ടീപ്പോ കേട്ടില്ല...! അതിനവൻ...! അതിനവൻ ഡോറും ചവിവിട്ടിപൊളിച്ഛ് എന്നെ...! എന്നെ തല്ലി...! "" പറയുന്നത് മൊത്തം പുറത്ത് വരാത്ത രീതിയിൽ തേങ്ങികരഞ്ഞുകൊണ്ട് ആരതി പറഞ്ഞു നിർത്തി...! അത് കേട്ട ചേച്ചി ഡോറിന്റടുത്തേക്ക് ചെന്ന് പരിശോധിച്ചശേഷം അവള് പറയുന്നത് ശെരിവെക്കുമ്പോലെ എന്നെ നോക്കി ദഹിപ്പിച്ചു...! അവള്ടെ നാടകം കണ്ടെനിക്ക് കലിയാണ് വന്നത്...!
"" പുന്നാരമോളെ അതിനാണോടി ഞാൻ നിന്നെ തല്ലിയെ...? "" ന്നും പറഞ്ഞ് പൊളിഞ്ഞുകേറിയ ഞാൻ ചവിട്ടി തുള്ളി അവൾക്ക് നേരെ ചെന്നതും അമ്മയെന്റെ മുന്നിലേക്ക് കേറി നിന്നു...! ശേഷം എന്റെ മുഖത്തേക്കാഞ്ഞോരടിയായിരുന്നു...! അടി കിട്ടിയ കവിളും പൊത്തി ഞാൻ അമ്മയെ നോക്കി...!
"" മിണ്ടിപോവരുത് നീ...! പെണ്ണിനെ തല്ലി ആണത്തം കാണിക്കാൻ നിക്കണൊരു പെഴച്ച ജന്മം...! "" ദേഷ്യംകൊണ്ട് വിറച്ച അമ്മ എനിക്ക് നേരെ ചീറി...! അമ്മേടെ വാക്കുകൾക്ക് എന്നെ കീറി വലിക്കാനുള്ള മൂർച്ചയുണ്ടായിരുന്നു...! എന്റെ അവസ്ഥകണ്ട് അജയ്യും ശരത്തേട്ടനും എന്ത് ചെയ്യണമെന്നറിയാതെ പകച്ച് നിക്കുന്നുണ്ട്...! അതെ സമയം അറിയാതെ എന്റെ ശ്രെദ്ധ ആരതിയിലേക്ക് പോയി...! അത് മനസ്സിലാക്കിയ അവള്ടെ ചുണ്ടിൽ തേങ്ങലിനിടക്ക് ഒരു പുച്ഛച്ചിരി മിന്നായം പോലെ മിന്നിമാഞ്ഞു...!
"" നിക്കുന്നത് കണ്ടില്ലേ ഒരു നാണോമില്ലാണ്ട്...! ഏത്
💬 Comments
View all comments