Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
നേരത്താണാവോ ഭഗവാനെ ഈ നാശംപിടിച്ചവനെകൊണ്ട് ഈ കൊച്ചിനെ കെട്ടിക്കാൻ തോന്നിയെ...! "" നെഞ്ചിൽ കൈവച്ച് മുകളിലേക്ക് നോക്കി അമ്മയത് പറഞ്ഞുനിർത്തിയ ആ നിമിഷം എന്റെ റിലേ തെറ്റി...!
"" ഞാൻ പറഞ്ഞോ തള്ളേ നിങ്ങളോടെന്നെ കെട്ടിക്കാൻ...? ഏഹ്...? "" നിയന്ത്രണം നഷ്ടപെട്ടപോലെ ഞാൻ അവർക്ക് നേരെ പൊട്ടിത്തെറിച്ചു...! ആരും പ്രതീക്ഷിക്കാതെയുള്ള എന്റെ പ്രതീകരണം ഹാളിലെമ്പാടും നിശബ്ദത നിറച്ചു...! ശേഷം,
"" നിങ്ങളോടൊക്കെ ഞാൻ കെഞ്ചി പറഞ്ഞതല്ലേ എനിക്കിവളെ കെട്ടാൻ താല്പര്യല്ല്യാന്ന്...! ഞാൻ നിങ്ങടെ കാല് പിടിച്ചതല്ലേ...! എന്നിട്ടും നിങ്ങള് കേട്ടോ...? "" ഞാൻ പറയുന്നതെല്ലാം കേട്ട് അമ്മ തരിച്ച് നിന്നു...! മുഖത്തെ ചോരയെല്ലാം വറ്റി ഒരേ നിൽപ്പ് നിന്ന അവരെ ഞാൻ ഒരു ദയയുമില്ലാതെ നോക്കി...! അപ്പോഴത്തെ എന്റെ മനസ്സികാവസ്ഥയിൽ കൂടെയുണ്ടായിരുന്നവരടെയൊന്നും പ്രേത്യേകിച്ച് ആരതിയുടെയൊന്നും ഭാവമെന്താണെന്നെനിക്ക് മനസ്സിലാവുന്നുണ്ടായിരുന്നില്ല, ഞാൻ അതിന് ശ്രേമിച്ചില്ലെന്നതാണ് സത്യം...! ദേഷ്യത്തിന്റെ ആളവൊരു തരിപൊലും കുറയാതെവന്നതോടെ ഞാനവർക്ക് നേരെ വിരലുചൂണ്ടി,
"" ആദ്യം സ്വന്തം മക്കള് പറയണത് കേക്കാൻ പടിക്ക് തള്ളേ...! "" ന്നും പറഞ്ഞോന്ന് നിർത്തിയ ഞാൻ വീണ്ടും തുടർന്നു,
"" ഇനി മേലാൽ...! ഇനി മേലാൽ മോനെ തേനെന്നും പറഞ്ഞെന്റടുത് വന്ന...! പെറ്റ തള്ളയാനൊന്നും ഞാൻ നോക്കില്ല...! ""
"" അഭി...! "" അമ്മക്കെതിരെ ഞാൻ അതിരുവിടുന്നത് കണ്ട ചേച്ചി ഒരു താക്കീത് പോലെ ഒച്ചയ്യിട്ടതും ഞാൻ അവൾക് എതിരെ തിരിഞ്ഞു...!
"" മിണ്ടരുത് നീ...! നിന്റെയൊച്ഛയെങ്ങാനും പൊന്തിയ ഈ നിക്കണ നിന്റെ കെട്ട്യോന്റെ മുന്നിലിട്ട് നിന്നെ ഞാൻ തല്ലും...! അറിയാലോ എന്നെ...? "" ന്ന് ഒറ്റശ്വാസത്തിൽ ഞാൻ പറഞ്ഞു നിർത്തി...!
💬 Comments
View all comments