Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
"" എന്താന്നും മിണ്ടാത്തെ...! "" വീണ്ടുമതെ കുണുങ്ങിചിരിയോടെ അവൾ ചോദിച്ചെങ്കിലും ദേഷ്യംകൊണ്ട് വെന്തുനിന്ന ഞാൻ മറുപടിയൊന്നും പറഞ്ഞില്ല...!
"" നല്ല ദേഷ്യം വരുന്നുണ്ടല്ലേ...? ഇതിനൊക്കെ ഇങ്ങനെ ദേഷ്യപ്പെട്ട എങ്ങനാ...! ഇനീം എന്തൊക്കെ കാണാങ്കെടക്കുന്നു...! "" ന്നും പറഞ്ഞവളെന്നെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു...! ഇത്രേം ചെയ്തുവച്ചിട്ട് അവള്ടെ ഈ തന്തയില്ലാത്ത പരിപാടിയെന്റെ അവശേഷിച്ച ക്ഷമയിൽ കനലുവാരിയിടുന്നപോലെയാണ് എനിക്ക് തോന്നിയത്...! അതോടെ ഞാൻ മറുത്തൊന്നും പറയാതെ തന്നെ കാള് കട്ട് ചെയ്യുവായിരുന്നു...! പിന്നേം അവള് വിളിച്ചെങ്കിലും ഞാൻ എടുത്തില്ല...!
വീണ്ടും ഞാനാ ബെഞ്ചിൽ ഫോണും കൈയിൽ പിടിച്ചൊരെ ഇരിപ്പീരുന്നു...! അങ്ങനെ കൊറേ നേരം ഇരിക്കുമ്പോഴാണ് രണ്ടുപേരെന്റെ ഇരുവശങ്ങളിലായി വന്നിരിക്കുന്നത്...! അവരാണെന്ന് മനസ്സിലായെങ്കിലും ഞാൻ ഒന്നും മിണ്ടാൻ പോയില്ല...! അതുകൊണ്ടാവണം ശരത്തേട്ടൻ കൈയെടുത്തെന്റെ തോളിൽ വച്ചു...! ശേഷം,
"" അഭി...! നീയും ആരതിയും തമ്മിൽ നടന്നതൊക്കെ ഇവനെന്നോട് പറഞ്ഞു...! "" അതിന് മറുപടിയായി എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല...! അതിനെന്ത് മറുപടി പറയണമെന്നെനിക്കറിയിലായിരുന്നു എന്നതാണ് സത്യം...!
"" നീയും അവളും കോളേജിൽ പഠിക്കുന്നത് തൊട്ടേ എന്തൊക്കെയോ ഉണ്ടായിട്ടുണ്ടെന്നെനിക്കറിയാം...! മൊത്തമായിട്ടല്ലെങ്കിലും കൊറച്ചൊക്കെ...! പക്ഷെ...! "" ഒന്ന് നിർത്തിയ ശരത്തേട്ടൻ അജയ്യേ ഒന്ന് തലയെത്തിച്ചു നോക്കി വീണ്ടുമാ നോട്ടം പറിച്ചേനിക്കുനേരെയിട്ടു...!
"" എനിക്കിപ്പോ അതെല്ലാം ശെരിക്കും അറിയണംന്നുണ്ട്...! നീയലെങ്കി ഇവൻ എന്നോടതൊന്ന് പറയണം...! "" ഒരപേക്ഷപോലെ ശരത്തേട്ടൻ എന്നെയും അജയ്യും നോക്കി അത് പറഞ്ഞു...! കുറച്ച് മുന്നെത്തന്നെ തോളിലിരുന്ന ശരത്തേട്ടന്റെ കൈ എന്റെ കൈ കൂട്ടിപിടിച്ചിരുന്നു...!
ഞാനും ആരതിയും തമ്മിൽ നടന്ന എല്ലാ വിഷയങ്ങളും ശരത്തേട്ടന് ഏറെ കുറെ അറിയാമായിരുന്നെങ്കിലും അതിൽ ഒരുപാട് വ്യക്തതയൊന്നും അങ്ങേർക്കന്നു കിട്ടിക്കാണില്ല...! അന്നത്തെ എന്റെ അവസ്ഥ മനസിലാക്കിയൊണ്ടാവണം അന്ന് ശരത്തേട്ടൻ അതൊന്നും ചൂഴ്ന്നറിയാൻ ശ്രേമിച്ചിരുന്നുമില്ല...! അങ്ങേരും അതറിയണം എന്നെനിക്ക് തോന്നുന്നു...! തോന്നലല്ല...! അങ്ങേരത് അറിയണം...! അത് തന്നെയാണതിന്റെ ശരി...!
"" എടാ അജയ്യ്...! നീയെങ്കിലും അതെന്നോടൊന്ന് പറ...! ""
"" വേണ്ട...! ഞാൻ തന്നെ പറയാം...! "" ഞാനൊന്നും മിണ്ടിലാന്ന് തോന്നിയ ശരത്തേട്ടൻ അജയ്യോട് കാര്യങ്ങളെല്ലാം പറയാൻ ആവിശ്യ പെടുന്നതിനിടക്ക് ഞാനിടയിൽ കേറി പറഞ്ഞു...! ശേഷം വീണ്ടും ദൂരേക്ക് നോക്കി ഞാൻ പഴേകാര്യങ്ങൾ ഓർത്തെടുത്തു...!
“”
💬 Comments
View all comments