0%

Chapter Title : ആരതി കല്യാണം 9 [അഭിമന്യു]

കാൾ എടുത്ത് ചെവിയിൽ വച്ച ഞാൻ ആദ്യം കേൾക്കുന്നത് വെള്ളം വിഴുന്ന ശബ്ദമാണ്...!

"" ആരാ...? "" ഏട്ടുപത്ത് സെക്കന്റ്‌ കഴിഞ്ഞിട്ടും മറുതലക്കിൽ നിന്ന് പ്രതികരണമൊന്നും കേൾക്കാതെ വന്നതോടെ ഞാൻ ചോദിച്ചു...! അതിന് മറുപടിയായി വന്നതൊരു കുണുങ്ങിച്ചിരിയായിരുന്നു...! ശേഷം,

"" ഇപ്പേങ്ങനണ്ടഭി...? ഞാൻ ഇന്നലേ പറഞ്ഞതല്ലേ...! "" ആരതി...! ഇതവളാണ്...! ഇന്ന് ഞാനിവടെ ഇങ്ങനെയിരിക്കാനുള്ള കാരണകാരി...!

"" എന്താന്നും മിണ്ടാത്തെ...! "" വീണ്ടുമതെ കുണുങ്ങിചിരിയോടെ അവൾ ചോദിച്ചെങ്കിലും ദേഷ്യംകൊണ്ട് വെന്തുനിന്ന ഞാൻ മറുപടിയൊന്നും പറഞ്ഞില്ല...!

"" നല്ല ദേഷ്യം വരുന്നുണ്ടല്ലേ...? ഇതിനൊക്കെ ഇങ്ങനെ ദേഷ്യപ്പെട്ട എങ്ങനാ...! ഇനീം എന്തൊക്കെ കാണാങ്കെടക്കുന്നു...! "" ന്നും പറഞ്ഞവളെന്നെ പ്രകോപിപ്പിച്ചുകൊണ്ടിരുന്നു...! ഇത്രേം ചെയ്തുവച്ചിട്ട് അവള്ടെ ഈ തന്തയില്ലാത്ത പരിപാടിയെന്റെ അവശേഷിച്ച ക്ഷമയിൽ കനലുവാരിയിടുന്നപോലെയാണ് എനിക്ക് തോന്നിയത്...! അതോടെ ഞാൻ മറുത്തൊന്നും പറയാതെ തന്നെ കാള് കട്ട്‌ ചെയ്യുവായിരുന്നു...! പിന്നേം അവള് വിളിച്ചെങ്കിലും ഞാൻ എടുത്തില്ല...!

വീണ്ടും ഞാനാ ബെഞ്ചിൽ ഫോണും കൈയിൽ പിടിച്ചൊരെ ഇരിപ്പീരുന്നു...! അങ്ങനെ കൊറേ നേരം ഇരിക്കുമ്പോഴാണ് രണ്ടുപേരെന്റെ ഇരുവശങ്ങളിലായി വന്നിരിക്കുന്നത്...! അവരാണെന്ന് മനസ്സിലായെങ്കിലും ഞാൻ ഒന്നും മിണ്ടാൻ പോയില്ല...! അതുകൊണ്ടാവണം ശരത്തേട്ടൻ കൈയെടുത്തെന്റെ തോളിൽ വച്ചു...! ശേഷം,

"" അഭി...! നീയും ആരതിയും തമ്മിൽ നടന്നതൊക്കെ ഇവനെന്നോട് പറഞ്ഞു...! "" അതിന് മറുപടിയായി എനിക്കൊന്നും പറയാനുണ്ടായിരുന്നില്ല...! അതിനെന്ത് മറുപടി പറയണമെന്നെനിക്കറിയിലായിരുന്നു എന്നതാണ് സത്യം...!

"" നീയും അവളും കോളേജിൽ പഠിക്കുന്നത് തൊട്ടേ എന്തൊക്കെയോ ഉണ്ടായിട്ടുണ്ടെന്നെനിക്കറിയാം...! മൊത്തമായിട്ടല്ലെങ്കിലും കൊറച്ചൊക്കെ...! പക്ഷെ...! "" ഒന്ന് നിർത്തിയ ശരത്തേട്ടൻ അജയ്യേ ഒന്ന് തലയെത്തിച്ചു നോക്കി വീണ്ടുമാ നോട്ടം പറിച്ചേനിക്കുനേരെയിട്ടു...!

"" എനിക്കിപ്പോ

💬 Comments

View all comments