Chapter Title : ആരതി കല്യാണം 9 [അഭിമന്യു]
ചിരി നിറഞ്ഞു...! അതെ അവസ്ഥയായിരുന്നു ബാക്കിയുള്ളോർക്കും...!
അതിന് ശേഷം എന്റെ അടുത്തിരുന്ന് എല്ലാം ചോയ്ച്ചറിയേം എന്നെ സമാധാനിപ്പികേം ഒക്കെ ചെയ്യല്ലായിരുന്നു അവരുടെയെല്ലാം പരിപാടി...!
എനിക്ക് ബോധംവന്നൂന്ന് അറിഞ്ഞ ഡോക്ടർ സ്റ്റെതസ്കോപ്പും കഴുത്തിലിട്ട് ഭയങ്കര സെറ്റപ്പിൽ രണ്ട് നഴ്സുമാരുമായി എന്റെ സുഗവിവരമെല്ലാം അന്വേഷിച്ച് ഒരു ലോഡുകണക്കിനു മരുന്നും എഴുതിത്തന്നു പോയി...! പോണേനു മുന്നേ രണ്ട് ദിവസം കഴിഞ്ഞ് ഡിസ്റ്റാർജ് ആക്കാംന്നൊക്കെ പറയണ കേട്ടു...!
അങ്ങനെ കൂടെ നിന്ന നായിന്റെ മക്കള് എനിക്ക് കൊണ്ടുവന്ന അപ്പിളും മുന്തിരുമൊക്കെ തിന്നണ നോക്കിനില്കേയാണ് അച്ഛനും അമ്മയും കേറിവരുന്നത്...! എന്നെ കണ്ടപാടേ രണ്ടുപേരും എന്റെടുത്ത് വന്നു...! അടുത്തിരുന്ന സ്റ്റൂളുവലിച്ചിട്ട് അച്ഛനതിൽ ഇരുന്നപ്പോ അമ്മ എനിക്കടുത്തു ബെഡിൽ കേറിയിരിക്കുകയായിരുന്നു...!
ഈ തള്ളയല്ലേ ഞാനവളെ കൊല്ലാൻനോക്കിന്നൊക്കെ പറഞ്ഞെന്നെ പ്രാഗ്യെത്...? ഇനി സ്വപ്നം വല്ലതും കണ്ടതാവോ...? മനസ്സിൽ അങ്ങനെ തോന്നിയെങ്കിലും ഞാനത് പുറത്ത് കാണിക്കാതെ അവരെ തന്നെ നോക്കി കിടന്നു...!
ഹോസ്പിറ്റലിൽ നിന്ന് രണ്ടു ദിവസം കഴിഞ്ഞ് ഡിസ്റ്റാർജ് ആയി...! ആക്‌സിഡന്റിൽ എന്റെ കൈയിന്റെ ഷോൾഡർ ചെറുതായൊന്നു ഊരിപോയിരുന്നത് കൊണ്ടും വലത്തേ തുടയിലും താഴെയുമെല്ലാം ചെറിയ ചതവൊക്കെ ഉള്ളത്കൊണ്ടും കൊറേ ദിവസത്തിനു മേലനങ്ങാനൊക്കെ അത്യാവിശ്യം നല്ല ബുദ്ധിമുട്ടായിയിരുന്നു...! യെന്ത് ചെയ്യാൻ വിട്ട വളി പിടിച്ച കിട്ടൂല്ലല്ലോ...!
ഒന്നര മാസം കഴിയും എല്ലാം ശെരിയായി വരാൻന്നൊക്കെ ഡോക്ടർ ഡിസ്ചാർജ് ആയ അന്ന് തന്നെ അറിയിച്ചിരുന്നു...! അതും പോരാഞ്ഞിട്ട് കൈയിന്റെ ഷോൾഡറിന് സാരമായ പരിക്കുപറ്റിട്ടുണ്ട് ഇനി ഫുട്ബോളൊന്നും കളിക്കാൻ പറ്റില്ലാന്നൊക്കെ വിധിയെഴുതി...! അതൊക്കെ പള്ളിപോയി പറഞ്ഞാമതി...!
വീട്ടിലെത്തി പിറ്റേദിവസം ശരത്തേട്ടനും വിച്ചൂവുംകൂടി എന്റടുത്ത് വന്നു...!
"" എടാ നിന്റെ രണ്ടോപ്പ് വേണം...! "" വന്ന് കേറിയ പാടെ വിച്ചു എനിക്കച്ഛൻ ഞെക്കികളിക്കാൻ വാങ്ങിത്തന്ന സ്പോൺജിന്റെ ബോളും കയ്യിലെടുത്തു വളരെ സീരിയസായിട്ടേനോട് പറഞ്ഞു...! അതിന് ഞാൻ,
"" യെന്തിന്...? "" ന്ന് ചോദിച്ചതും അവൻ,
"" വികലാംഗ പെൻഷന് അപേക്ഷിക്കാനാ...! "" ന്നും പറഞ്ഞോരൊറ്റച്ചിരിയായിരുന്നു...! വലിയെ എന്തോ കോമഡി പറഞ്ഞപോലെ സ്വയം ചിരിച് ശരത്തേട്ടനെ നോക്കിയ അവൻ കാണുന്നത് അറപ്പോടെ തിരിച്ചു നോക്കുന്ന അങ്ങേരെയാണ്...! അതോടെ അവന്റെ മുഖത്തുണ്ടായിരുന്ന ചിരി അവനെ മൈന്റ്‌പോലും ചെയ്യാതെ
💬 Comments
View all comments