0%

Chapter Title : ആരതി കല്യാണം 9 [അഭിമന്യു]

ഇറങ്ങിയെങ്ങോട്ടോ ഓടി...!

"" നീ ഇപ്പൊ പറഞ്ഞയീ കോമെഡിയില്ലേ, ഞാനൊന്ന് നേരെ നിക്കാൻ തൊടങ്ങുമ്പോ ഒന്നുങ്കൂടി പറയണേ...! അപ്പൊ ഞാൻ നല്ല വൃത്തിക്ക് ചിരിച്ചേരാം...! "" അവനെയൊന്ന് പുച്ഛിച്ച് ഞാൻ നേരെ ശരത്തേട്ടന് നേരെ തിരിഞ്ഞു...!

"" നിങ്ങളെന്തിനാ ഇപ്പ ഇവനീങ്കൂട്ടി ഇങ്ങ് പൊന്നെ...? ""

"" അയിന് ഞാനിവനെ വിളിച്ചോട്ടൊന്നുല്ല്യ...! ഞാൻ ആര്യേം കൂട്ടി വരുമ്പൻഡ് ഇവൻ ഇവടെ വീടിന്റുമ്മറത്ത് നിക്കണ്...! ഞാൻ കേറി വരുമ്പോ എന്റെ കൂടെ കേറിവന്നതാ...! "" അവനെയൊന്ന് അവക്ന്യതയോടെ നോക്കി ശരത്തേട്ടൻ പറഞ്ഞത് കേട്ടപ്പോ എനിക്ക് ചിരിപ്പൊട്ടിയെങ്കിലും ഞാനത് കടിപിടിച്ചു...! അല്ലെങ്കി അവന് ഫീലായാലോ...!

"" എന്നട്ട് ചേച്ചിയെവടെ...? ""

"" അവള് താഴെണ്ട്, ഇപ്പവരും...! "" ന്ന് പറഞ്ഞ് നിർത്തിയതും വാതിലും തുറന്ന് ആര്യേച്ചി കേറിവന്നു...! കൈയിലൊരു പാത്രത്തിൽ മുന്തിരിയുമുണ്ട്...! റൂമില് ഉണ്ടായിരുന്ന ബാക്കിരണ്ടുപേരെ മൈന്റ്‌പോലും ചെയ്യാതെ എന്റെ കട്ടിലിൽ കേറിയിരുന്നവൾ എന്നെ വാത്സല്യത്തോടെ നോക്കികൊണ്ട് മുടിയിലൂടെ വിരലോടിച്ചു...!

"" ന്റെ കുട്ടിക്കിപ്പേങ്ങനണ്ട്...! വയ്യായിക്ക വല്ലതും തോന്നണുണ്ടോ...? "" കൊച്ചുകുട്ടിയോടെന്നപോലെ അവളത് ചോദിച്ചപ്പോ മറുപടിയൊന്നും പറയാതെ ഞാൻ ഇല്ലെന്ന് തലയാട്ടിയതെ ഒള്ളു...! അപ്പഴും ചെറിയൊരു ചളിപ്പ് തോന്നാതിരുന്നില്ല...!

കുറേനേരം അടുത്തിരുന്ന് ഓരോന്ന് ചോയ്ച്ചറിഞ്ഞതിനു ശേഷം ഒരുമ്മയും തന്ന് ചേച്ചി താഴോട്ട് ചെന്നു...!

"" ഞാനൊരു കാര്യം ചോയ്ക്കാൻ വിട്ടുപോയി...! "" എനിക്ക് ചേച്ചി കൊണ്ടുതന്ന മുന്തിരി ഒരുളുപ്പുമില്ലാതെ കേറ്റികൊണ്ടിരുന്ന അവരെ രണ്ടെപേരേം നോക്കി ഞാൻ തുടർന്നു...!

"" എനിക്കെത്രെ ദിവസം കഴിഞ്ഞ ബോധംമന്നെ...? "" ഞാൻ വളരെ കാര്യായിട്ടാണത് ചോദിച്ചതെങ്കിലും അതവർക്ക് മനസ്സിലായില്ലാന്ന് തോന്നണു...!

"" ഇയ്യോ...! അയിന് നിനക്കത്രക്ക് വലിയ സീരിയസൊന്നും ആയിരിന്നില്ല കൊറേ കാലം ബോധല്ല്യാണ്ട് കെടക്കാൻ...! ഹോസ്പിറ്റലീ കേറ്റി പിറ്റേ ദെവസം തന്നെ നീയെണീറ്റു...! "" രണ്ട് സെക്കന്റ്‌ അണ്ണാക്കിലേക്ക് മുന്തിരിയെറിയുന്നത് നിർത്തി വിച്ചു എന്നെ വൃത്തിലൊന്ന് താങ്ങി...!

"" ഞാൻ ചോയ്ച്ചൂന്നെ ഒള്ളു...! അപ്പൊ മറ്റവളോ...? "" ആ പുന്നാര മോൾടെ കാര്യം ആരും ഇതുവരെ പറയണ കേക്കാത്തതൊണ്ടും ഇനിയവള് ചത്തൊന്നറിയാനുള്ള ആകാംഷകൊണ്ടും ഞാനവനോട് ചോദിച്ചു...!

"" ഓ, അവള് നിന്നെക്കാളും ഫാസ്റ്റ...! കൊണ്ടന്ന്

💬 Comments

View all comments