Chapter Title : ആരതി [മിഥുൻ]
അഡ്രസ്സ് കമ്പനി റെക്കോർഡിൽ നിന്നും ഞാൻ എടുത്തിരുന്നു. അവളുടെ വീട്ടിൽ ചെന്നപ്പോൾ എന്റെ വിഷമം കൂടി.
ഒരു ഓലപ്പുര. അതിൽ ആണവൾ കഴിയുന്നത്. അവളും അമ്മയും മാത്രമുള്ള അടച്ചുറപ്പു പോലും ഇല്ലാത്ത ഒരു വീട്. ഞാൻ എന്റെ അവസ്ഥ ഓർത്തു. കാശിന്റെ പുറത്ത് കിടന്നുറങ്ങുന്ന ജീവിതം.
ഞാൻ അവളുടെ വീട്ടിൽ കയറുന്നതിനു മുന്നേ തന്നെ അച്ഛനെ വിളിച്ചു.
"അച്ഛാ. അച്ഛൻ എവിടാ."
"ഞാൻ വീട്ടിലാണ് മോനെ. അല്ലാതെ ഇന്നെവിടെ പോകാനാണ്."
"അച്ഛൻ നമ്മുടെ കമ്പനി ക്വാർട്ടേഴ്സിൽ സ്ഥലം ഉണ്ടോ."
ഞങ്ങൾ വെളിയിൽ നിന്നും വരുന്ന തൊഴിലാളികൾക്ക് ഒരു ക്വാർട്ടേഴ്സ് സംവിധാനം ഒരുക്കിയിരുന്നു.
"ഉണ്ടെടാ, എന്താ കാര്യം. പറയാം അച്ഛാ. അതിനു മുന്നേ ഞാൻ വാട്ട്സ്ആപ്പിൽ ഒരു ലോക്കേഷൻ അയക്കാം. അച്ഛൻ അവിടെക്കൊന്ന് വാ."
"ശെരി മോനെ"
ഞാൻ ഫോൺ വച്ചു . ആരതിയുടെ വീട്ടിലേക്ക് ചെന്നു. അവളുടെ മാനേജർ ആയ ഞാൻ വീട്ടിലേക്ക് ചെന്നതിലുള്ള ആകാംഷയിലധികം അവളുടെ സാഹചര്യം മറ്റൊരാൾ അറിഞ്ഞു എന്നൊരു എന്ന ഒരു വിഷമം ആണ് ഞാൻ അവളുടെ മുഖത്ത് കണ്ടത്.
എങ്കിലും ഫിറ്റ് ചെയ്ത ഒരു ചിരിയോടെ അവൾ എന്നെ വരവേറ്റു. ഞാൻ അവളെ മാറ്റിനിർത്തി ഇന്നലെ ദേഷ്യപ്പെട്ടത്തിന് എന്റെ വിഷമം അറിയിച്ചു.
"എന്റെ വീട്ടിലെ സാഹചര്യം കൊണ്ടാണ് ലയ്റ്റ് ആയി വന്നതെന്നറിഞ്ഞിട്ടെങ്കിലും ഇവിടെ വരെ വന്നു ഞങ്ങളെ കാണാൻ മനസ്സ് തൊന്നിയല്ലോ. വളരെ നന്ദി."
ഞാൻ അവളെ സമാധാനിപ്പിക്കാൻ മുതിർന്നപ്പോൾ അച്ഛൻ വന്നു. ഞാൻ അച്ഛനെ മാറ്റി നിർത്തി കാര്യങ്ങൾ പറഞ്ഞു. അച്ഛന് വളരെ സന്തോഷമായി. അവർക്ക് അ ക്വാർട്ടേഴ്സിൽ ഫ്രീ
💬 Comments
View all comments