Chapter Title : ആരതി [മിഥുൻ]
ആയിട്ട് എന്റെ അച്ഛന്റെ കമ്പനിയിൽ തന്നെ ജോലിയ്ക്ക് കേറി.
എനിക്കിഷ്ടപ്പെട്ട ജോലി ആയതു കൊണ്ട് തന്നെ വളരെ താത്പര്യത്തോടെ കൂടെ തന്നെ. ഞാൻ എന്റെ ജോലികൾ ചെയ്തിരുന്നു.
പക്ഷേ എന്നും എന്റെ ക്യാബിനിൽ നിന്നും നോക്കുമ്പോൾ എന്നോട് രണ്ട് കണ്ണുകൾ എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു. ഞാൻ ഇരിക്കുന്ന ക്യാബിനിന്റെ മുൻപിൽ ആയിട്ടാണ് ആ കണ്ണുകൾ കണ്ടത്. അതൊരു പെൺകുട്ടിയായിരുന്നു.
കമ്പനിയിൽ പുതിയതായി കൊണ്ട് അത് ആരാണെന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ കമ്പനിയിലെ പ്യൂണിനെ വിളിച്ചു ചോദിച്ചു. അപ്പോഴാണ് അറിഞ്ഞത് ആ പെൺകുട്ടി ഇൗ കമ്പനിയിൽ പുതിയ ആളാണ്. പേര് ആരതി.
ഞാൻ manager ആയിട്ടാണ് കേറിയത് എങ്കിലും ആ കമ്പനിയിൽ ഉള്ള ആളുകളുടെ എക്സ്പീരിയൻസിന് മുന്നിൽ എന്റെ പഠിപ്പ് ഒന്നുമല്ലായിരുന്നു.
ഞാൻ രാവിലത്തെ പണി എല്ലാം ഒരുമാതിരി തീർത്തു ഉച്ചഭക്ഷണം കഴിക്കാൻ നേരെ ക്യാന്റീനിൽ ചെന്നു. കഴിക്കാൻ തുടങ്ങിയപ്പോൾ ആണ് ഒരു വിളി.
"സാർ, ഞാൻ കൂടെ ഇവിടെ ഇരുന്നോട്ടെ."
എപ്പോൾ ആയിരുന്നു ഞാൻ അവളെ ശ്രദ്ധിച്ചത്. മുടി മുന്നിൽ നിന്നും ചീകി പുതകിലേക്ക് കെട്ടിയിട്ടുണ്ട്. എന്നെ ഫേസ് ചെയ്തത് കൊണ്ടും ഞാൻ ഇരിക്കുകയും അവൽ നിക്കുകയും ചെയ്യുന്നത് കൊണ്ട് മുടി സ്റ്റൈൽ എങ്ങനെയാണെന്ന് മനസ്സിലാക്കാൻ പറ്റുന്നില്ല.
എന്നാലും ചുരുണ്ട മുടിയായിരുന്നു എന്ന് മനസ്സിലാക്കാൻ സാധിക്കും. മുടിക്ക് താഴെ ചെറിയ നെറ്റി ആയിരുന്നു അവൽക്കുള്ളത്. മീനിനെ പോലുള്ള കണ്ണുകൾ എന്ന് കേട്ടിട്ടുണ്ടെങ്കിലും ആദ്യമായാണ് അങ്ങനെ ഉള്ള കണ്ണുകൾ കാണുന്നത്.
വളരെ വശ്യമായ രീതിയിലുള്ള കണ്ണുകൾ വളരെ ആകർഷകം ആയിരുന്നു. അതിനു താഴെ അധികം വലുതല്ലെങ്കിൽ പോലും പരുന്തിന്റെ ചുണ്ട് പോലെ ഇരിക്കുന്ന മൂക്കുകൾ.
അതിനു താഴെ ഉള്ള അധരങ്ങൾ മുഖത്തെ ഭംഗി കൂട്ടുന്നതല്ലതെ ഒരു തരി പോലും കുറക്കുന്നില്ല. അത്രയും എന്റെ മനസ്സിൽ വിവരിച്ചപ്പൊഴേക്കും പിന്നെയും ആ ശബ്ദം ഞാൻ കേട്ടു.
"സോറി സാർ ഞാൻ അപ്പുറത്തിരുന്നോളാം." എന്ന് പറഞ്ഞു തിരിഞ്ഞു. ഞാൻ അവളെ വിളിച്ചു.
"ആരതീ.... ഇവിടെ ഇരുന്നോളൂ..."
എനിക്ക് ശെരിക്കും അവൽ എന്റെ കൂടെ ഇരിക്കുന്നത് ഇഷ്ടം അല്ലെങ്കിൽ പോലും അങ്ങനെ പറയാനാണ് എപ്പോൾ തോന്നിയത്.
അവള് കണ്ണുകൾ വിടർത്തി അത്യധികം ആകാംഷയോടെ ചോദിച്ചു.
"സാറിന് എന്റെ പേരാരിയാമോ..."
"എന്ത് ചോദ്യമാണ് ആരതീ... എന്റെ ടീമിലുള്ളവരെ എനിക്കറിയില്ല എങ്കിൽ ഞാൻ പിന്നെങ്ങനാ നിങ്ങളുടെ manager ആയി ഇരിക്കുന്നത്."
"അതല്ല സാർ ഞാൻ ഇവിടെ ജോയിൻ ചെയ്തിട്ട് 5 ദിവസം അല്ലേ
💬 Comments
View all comments