0%

Chapter Title : ആർദ്രം [VAMPIRE]

Author : VAMPIRE Read All Parts 292

ചൂടാൻ ഇപ്പോൾ മുടിത്തുമ്പില്ലെന്ന് ഓർത്തപ്പോൾ ഉള്ളം കൈയിൽ തന്നെ ചുരുട്ടി പിടിച്ചു....

അവളുടെ കാതിൽ പഴയൊരു ചിലങ്കയുടെ താളം
മുറുകി.... ആ താളത്തിനൊപ്പം കൈ
അളപത്മത്തിൽ നിന്ന് കടകാമുഖത്തിലേക്കും,
തിരിച്ചും മാറി കൊണ്ടിരുന്നു.......

****************

" ഉണ്ണീ .. ആ താഴെ കാണുന്ന മാങ്ങ പൊട്ടിക്കെടാ..."

"അത് ആയിട്ടില്ല ചിറ്റേ..."

"സാരല്ല്യ....നീ പൊട്ടിക്ക്.... നമുക്ക് അമ്മീല് ഉപ്പും
മൊളകും ഒക്കെ വെച്ച് ഇടിച്ച് എടുക്കാം...."

അച്ചുവും മാളുവും തറവാടിന് മുന്നിലെ
മാവിൻചോട്ടിൽ നിന്നു.... മാവിന്റെ മുകളിൽ
കുഞ്ഞച്ചന്റെ മകളുടെ മകൻ ഉണ്ണിയും.....

അവൾ ഈ ദിവസങ്ങൾ, എല്ലാം മറന്ന്
ആഘോഷിക്കുകയാണ്.. അവൾ പറഞ്ഞപോലെ
തറവാട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട്... ഒരു
ഉത്സവത്തിന്റെ ലഹരിയാണ് ഇപ്പോൾ അവിടെ...

അവളുടെ ചിരിയും കളിയും നോക്കി
അപ്പുവും അനന്തുവും ഉമ്മറത്ത് ഇരുന്നു.....

ഞങ്ങൾ വന്നിട്ടുണ്ടെന്ന് അറിഞ്ഞ് കുട്ടൻ
അപ്പോഴാണ് വരുന്നത്.. അവനെ കണ്ടതും അച്ചു
പടിപ്പുരയിലേക്ക് ഓടി ചെന്നു.....

"കുട്ടാ...നീ മാത്രേള്ളൂ..?അവരെ എന്താ കൊണ്ട്
വരാഞ്ഞേ..?"

"ഞാൻ ഇപ്പൊ കടേന്ന് ആണ്... നീ വന്നൂന്ന് അറിഞ്ഞിട്ട് വന്നില്ലേൽ നീ എന്നെ കൊല്ലില്ലേ..."

"ഉവ്വ്...നീ കേറി വാ....അവര് ഉമ്മറത്ത് എന്തോ
ഗൂഢാലോചന നടത്തിണ്ട്.."

അവർ രണ്ടുപേരും നടന്ന് ഉമ്മറത്തേക്ക് കയറി...

കുട്ടൻ അവരുടെ കൂടെ തിണ്ണയിൽ കയറി
ഇരുന്നു.. പിന്നെ നാട്ടുവിശേഷങ്ങളും വീട്ടു
വിശേഷങ്ങളുമായി... സന്ധ്യയായത് പോലും അവർ അറിഞ്ഞില്ല.....

രാത്രി അച്ചുവിന്റെ ഞെരുങ്ങി അമർന്നുള്ള കരച്ചിൽ കേട്ടാണ് അപ്പു എണീറ്റത്....

"അച്ചു... എന്താടാ..!" അവൻ അവളുടെ തലയിലെ
കുറ്റിരോമങ്ങളിലൂടെ കൈയോടിച്ചു...

"വയ്യ...വേദനിക്കുന്നു..."

അടുത്ത കീമോ എത്രയും പെട്ടെന്ന് വേണം
എന്നതിന്റെ മുന്നറിയിപ്പാണ് ഈ വേദന എന്ന്
അവന് വ്യക്തമായിരുന്നു...

പെയ്ൻ കില്ലർ ഒരെണ്ണം കൊടുത്ത് തൽക്കാലം അവളെ കിടത്തിയുറക്കി.. പിന്നീട് അവൻ ഒരു പോള കണ്ണടച്ചില്ല... കുറച്ച് കാലമായി അവന്റെ രാത്രികൾ ഇങ്ങനെയാണ്....

രാവിലെ അവൾ ഉണർന്നു..... വേദന
കുറഞ്ഞതാണോ പുറത്ത് കാണിക്കാത്തതാണോ
എന്ന് അവൾക്ക് മാത്രമേ അറിയൂ.. കുളി കഴിഞ്ഞ്
പൂജാ മുറിയിൽ കയറി ചിലങ്ക എടുത്ത് അവനെ
വിളിച്ചുണർത്തി....

"അപ്പുവേട്ടാ....താളം പിടിച്ച് തര്യോ....?"

"നീ...ഈ പുലർച്ചെ തന്നെ തൊടങ്ങിയോ... കുറച്ച്
കഴിയട്ടെ.."

"ഇല്ല ഇപ്പൊ തന്നെ വേണം."

അവളുടെ വാശിക്ക് മുന്നിൽ അവൻ തോറ്റു
കൊടുത്തു.. കുളിച്ച് വന്ന് തബലയ്ക്ക് മുന്നിൽ
ഇരുന്നു.. അവൾ എന്തൊക്കെയോ ചൊല്ലുന്നുണ്ട്
അതോടൊപ്പം കൈകൾ കൊണ്ട് എന്തൊക്കെയോ കാണിക്കുന്നു.......

അവൾ അല്പനേരം കണ്ണടച്ച് നിന്ന് എന്തോ ഓർത്തു....

"അപ്പുവേട്ടാ...

💬 Comments

View all comments