0%

Chapter Title : ആർദ്രം [VAMPIRE]

Author : VAMPIRE Read All Parts 293

ഈ താളത്തിൽ...തക തകിട തം
തനന...തക തകിട തം തനന..."

ഗണപതികൈ കൊട്ടി അവൻ തബലയിൽ ആ
താളം പിടിച്ചു.. മുന്നേ ചിട്ടപ്പെടുത്തി വെച്ചിരിക്കുന്ന ചുവടുകൾ അവൾ ഒപ്പം ചവിട്ടി..

ഇടയ്ക്ക് നിർത്തിയിട്ട് പതുക്കെ കൊട്ടാനും താളം
മുറുക്കി കൊട്ടാനും അവൾ പറയും.. അവൾ
ഇപ്പോൾ പെട്ടെന്ന് ക്ഷീണിക്കുന്നു... പണ്ടത്തെ
ആ ചുറുചുറുക്ക് ഇപ്പോൾ ഇല്ലാത്ത പോലെ..

നാലു ചുവട് വെക്കുമ്പോഴേക്കും അവൾ തളർന്നിരുന്നു.. ഇതെല്ലാം കാണുമ്പോൾ
അവനിൽ എന്തെന്നില്ലാത്ത ഒരു ഭയം.. പക്ഷേ
അവന് ഇത് ചെയ്ത് കൊടുത്തേ പറ്റൂ...

അവൾക്ക് വേണ്ടി ചെയ്യാൻ ഒരു പക്ഷേ ഇനി സമയം ലഭിച്ചില്ലെങ്കിലോ.....

ദിവസങ്ങൾ കടന്നു പോയി.......

ഇന്നാണ് കലാക്ഷേത്രത്തിലെ കുട്ടികളുടെ
നൃത്തസന്ധ്യ... അവൾ ഒരുങ്ങുകയാണ്......

കണ്ണുകൾ നീട്ടിയെഴുതി.... കൊഴിഞ്ഞു പോയ പുരികങ്ങൾ വരച്ചു ചേർത്ത്.. ചുണ്ടിൽ കടുചുവപ്പ് ഛായം തേച്ച്... മയിൽപ്പീലി നിറമുള്ള വസ്ത്രങ്ങൾ അണിഞ്ഞ് അവൾ നിന്നു....

ആമാടപെട്ടിയിൽ നിന്ന് ആഭരണങ്ങൾ ഓരോന്നായി എടുത്ത് അണിഞ്ഞു.... ബാക്കി വന്നത് നീളൻ വാർമുടിയും, സൂര്യനും, ചന്ദ്രനും....

അവളുടെ കുറ്റിരോമങ്ങൾ മാത്രമുള്ള തലയിൽ വാർമുടി കെട്ടുന്നത് എങ്ങനെ എന്ന് ഓർത്ത് ഒരുക്കാൻ വന്നവർ നിന്നു....

"തലയിൽ മുടി വെക്കണ്ട... ആ സൂര്യനും ചന്ദ്രനും
മാത്രം കെട്ടി തന്നാ മതി..."

അവൾ തന്നെ അതിനുള്ള പരിഹാരം
കണ്ടെത്തിയിരുന്നു.... പൊടി പോലെ കറുപ്പ്
കയറിയ അവളുടെ തലയിൽ സൂര്യചന്ദ്രന്മാർ
സ്ഥാനമുറപ്പിച്ചു.. ഒരുക്കങ്ങൾ എല്ലാം കഴിഞ്ഞു..

ചിലങ്ക കൈയിൽ പിടിച്ച് അവൾ സ്റ്റേജിലേക്ക്
നടന്നു.......

ചിലങ്ക അപ്പുവിന്റെ നേർക്ക് നീട്ടി ഒരു
കുറുമ്പിചിരിയുമായ് അവൾ ബാക്ക് സ്റ്റേജിൽ വന്ന് ഇരുന്നു...

ആ ചിരിയുടെ അർത്ഥം അവനു മാത്രമേ
മനസ്സിലാകൂ.. അവൻ അവളുടെ മുന്നിൽ മുട്ട്
കുത്തി നിന്നു.. കാൽപാദമെടുത്ത് നെഞ്ചിലേക്ക്
വെച്ച് കണങ്കാലിൽ ചിലങ്ക മുറുക്കി കെട്ടി...
അവൾ തയ്യാറായി......

അഞ്ചു മിനിട്ടിനുള്ളിൽ അവൾ വേദിയിൽ
എത്തി.. തിരശ്ശീല ഉയരുന്നതോടൊപ്പം പതിഞ്ഞ
സ്വരത്തിൽ മഴത്തുള്ളികൾ വീഴുന്ന താളം പരന്നു..

അവൾ ഒരു മയിലായി മാറി... മഴക്കാറു കണ്ട്
മതിമറന്ന് നൃത്തം ചെയ്യുന്ന ഒരു മയിൽ.... അവിടം
ആകെ അവൾ സംഗീതത്തോടൊപ്പം പറന്ന്
നടന്നു... കാഴ്ചക്കാരെ പോലും നിശബ്ദമാക്കും
വിധം ലാസ്യമായിരുന്നു അവളുടെ ഓരോ
ചലനങ്ങളും....

പതുക്കെ സംഗീതത്തിന്റെ ഗതി മാറി....
അവളുടെ നൃത്ത ചുവടുകളുടെ ഝതിയും.....

വേനലിൽ പീലി കൊഴിച്ച് എല്ലാം നഷ്ടപ്പെട്ട മയിലായി മാറിയവൾ... അവിടെ കൂടിയവരിൽ ഒരു തുള്ളി കണ്ണീരെങ്കിലും അവൾ പരത്തി....

💬 Comments

View all comments