Chapter Title : ആർദ്രം [VAMPIRE]
അറിയിച്ചിട്ടില്ല... ഒരുപക്ഷേ അത് അദ്ദേഹത്തിന്
താങ്ങാൻ കഴിഞ്ഞെന്ന് വരില്ല...
ഇന്ന് എല്ലാവരെയും പറഞ്ഞ് മനസ്സിലാക്കണം എന്ന ലക്ഷ്യത്തോടെ തന്നെയാണ് അപ്പുവും അനന്തുവും അവിടേക്ക് പുറപ്പെട്ടത്....
ഉച്ചയൂണ് കഴിഞ്ഞ്.. വിശേഷങ്ങൾ ഒക്കെ
പറയുന്ന കൂട്ടത്തിൽ അപ്പു ആ കാര്യം പതിയെ
അവതരിപ്പിച്ചു....
അച്ഛന് മുന്നേ അറിയാവുന്നത് കൊണ്ട് ആ മുഖത്ത് മാത്രം ഞെട്ടലുണ്ടായില്ല.....
അമ്മയും അമ്മായിയും പ്രശ്നമാക്കുമെന്നാണ്
അവർ കരുതിയത്... പ്രായത്തിന്റെ
പക്വതയായിരിക്കാം... അവർ തളർന്നില്ല....
അവരുടെ ആ ധൈര്യം മതി ഇനി അച്ചുവിന് പിടിച്ച് നിൽക്കാൻ എന്ന് അപ്പു ഗാഢമായി വിശ്വസിച്ചു.....
ഇതിനിടയിൽ കട്ടിലിൽ കിടന്ന് ഒരാൾ
ഉരുകുന്നുണ്ടായിരുന്നു.. നരച്ച കുറ്റിതാടികൾക്ക്
ഇടയിലൂടെ കനത്തിൽ കണ്ണീർ ഒലിച്ചിറങ്ങി..... അയാൾ പിന്നീട് ഒന്നും മിണ്ടിയില്ല...
ശരീരം ആകെ മരവിച്ച പോലെ നീണ്ട് നിവർന്നു
കിടന്നു.. ആ നിമിഷം എല്ലാവരുടെയും സമാധാനം
നശിപ്പിക്കാൻ വന്ന രണ്ട് രാക്ഷസന്മാരാണ്
തങ്ങളെന്ന് അവർക്ക് തോന്നി.....
നേരം ഇരുട്ടുന്നതിന് മുൻപ് വീട്ടിൽ എത്തണമെന്നുള്ളത് കൊണ്ട് അവർ അവിടെ നിന്നിറങ്ങി....
ഒരിടത്ത് കൂടെ കയറണം... അപ്പുവിന്റെ വീട്ടിൽ... അച്ചു നിലവിളക്ക് പിടിച്ച് കയറി ചെന്ന ആ
വീട്ടിൽ... അവളുടെ വരവും കാത്ത് ഇരിക്കുന്നുണ്ട്
രണ്ട് പേർ അവിടെ.....
അപ്പുവിനെക്കാൾ ഏറെ അവളെ സ്നേഹിക്കുന്ന അവരുടെ അച്ഛനും അമ്മയും... മരുമകൾ....അല്ല മകൾ പറഞ്ഞപ്പോഴേക്കും കുളക്കടവ് വൃത്തിയാക്കാൻ തുടങ്ങിയൊരു അച്ഛൻ...
അവൾക്ക് വേണ്ടി വ്രതവും വഴിപാടുമായി നടക്കുന്ന ഒരമ്മയും...
അവരെയും കണ്ട്...നാലഞ്ച് ദിവസത്തിനുള്ളിൽ
അവളെയും കൊണ്ട് വരാം എന്ന് വാക്കും പറഞ്ഞ്
അവർ ടൗണിലേക്ക് തിരിച്ചു.....
കാറിന്റെ പിൻസീറ്റിൽ കിടക്കുന്ന കൂവളമാല
വാടി തുടങ്ങിയിരിക്കുന്നു.. അത് കൊണ്ട്
ചെല്ലുമ്പോൾ,
💬 Comments
View all comments