0%

Chapter Title : ആർദ്രം [VAMPIRE]

Author : VAMPIRE Read All Parts 682

കനപ്പിച്ച് ഇരുന്നു....

"ഓഹൊ.... അതാണ് അപ്പൊ പ്രശ്നം...ആ
ഞങ്ങൾ പോയി... എല്ലാട്ത്തേക്കും നിന്നെ കൊണ്ട് പോണോ..."

അപ്പു ഇത്തിരി ഗൗരവത്തോടെ അവളെ ദേഷ്യം
പിടിപ്പിക്കാൻ വേണ്ടി തന്നെ പറഞ്ഞു....

അവളുടെ കണ്ണുകൾ കലങ്ങി... അവൾ തിരിച്ച് ഒന്നും പറഞ്ഞില്ല....

അപ്പു അവന്റെ കൈയിൽ ഇരുന്ന കൂവളമാല
അവളുടെ കൈയിലേക്ക് വെച്ചു കൊടുത്തു....

"നാളെ വരെ ഒന്ന് കാക്ക് എന്റെ അച്ചു.." ഇതും
പറഞ്ഞ് അവനും അനന്തുവും മുഖത്തോട് മുഖം
നോക്കി ചിരിച്ചു... ഒന്നും മനസ്സിലാവാതെ മാളുട്ടിയും അവരുടെ ചിരിയിൽ കൂടി.....

അവളുടെ ആ കലങ്ങിയ കണ്ണുകൾ അവരുടെ
നേർക്ക് നീണ്ടു... പുരികമില്ലാത്ത ആ മുഖം
ചിരിക്കയാണോ കരയുകയാണോ എന്ന് ആർക്കും മനസ്സിലായില്ല....

പാതി ഉണങ്ങിയ കൂവളമാലയിൽ നിന്ന് അവൾ ഒരില അടർത്തി എടുത്തു....
ചൂടാൻ ഇപ്പോൾ മുടിത്തുമ്പില്ലെന്ന് ഓർത്തപ്പോൾ ഉള്ളം കൈയിൽ തന്നെ ചുരുട്ടി പിടിച്ചു....

അവളുടെ കാതിൽ പഴയൊരു ചിലങ്കയുടെ താളം
മുറുകി.... ആ താളത്തിനൊപ്പം കൈ
അളപത്മത്തിൽ നിന്ന് കടകാമുഖത്തിലേക്കും,
തിരിച്ചും മാറി കൊണ്ടിരുന്നു.......

****************

" ഉണ്ണീ .. ആ താഴെ കാണുന്ന മാങ്ങ പൊട്ടിക്കെടാ..."

"അത് ആയിട്ടില്ല ചിറ്റേ..."

"സാരല്ല്യ....നീ പൊട്ടിക്ക്.... നമുക്ക് അമ്മീല് ഉപ്പും
മൊളകും ഒക്കെ വെച്ച് ഇടിച്ച് എടുക്കാം...."

അച്ചുവും മാളുവും തറവാടിന് മുന്നിലെ
മാവിൻചോട്ടിൽ നിന്നു.... മാവിന്റെ മുകളിൽ
കുഞ്ഞച്ചന്റെ മകളുടെ മകൻ ഉണ്ണിയും.....

അവൾ ഈ ദിവസങ്ങൾ, എല്ലാം മറന്ന്
ആഘോഷിക്കുകയാണ്.. അവൾ പറഞ്ഞപോലെ
തറവാട്ടിൽ എല്ലാവരും എത്തിയിട്ടുണ്ട്... ഒരു
ഉത്സവത്തിന്റെ ലഹരിയാണ് ഇപ്പോൾ അവിടെ...

അവളുടെ ചിരിയും കളിയും നോക്കി
അപ്പുവും അനന്തുവും

💬 Comments

View all comments