0%

Chapter Title : ആർദ്രം [VAMPIRE]

Author : VAMPIRE Read All Parts 668

പഴേത് ഒക്കെ തിരിച്ച് വേണംന്ന് അല്ലേ പറഞ്ഞേ.."

അവൻ അവളെ പിടിച്ച് എഴുന്നേൽപ്പിച്ചു... കടുംനീല ശീല കൊണ്ട് അവളുടെ തല മറച്ചു... അവളുടെ വട്ടം മുഖം കൈക്കുള്ളിൽ കോരിയെടുത്ത്...
കണ്ണിലേക്ക് തന്നെ നോക്കി ഇരുന്നു....

" എന്റെ അച്ചു ഇങ്ങനെ അല്ല.....
വാശിക്കാരിയാ..മരംകേറിയാ..ആ കുറുമ്പൊക്കെ
തിരിച്ച് താ...അപ്പൊ പഴേത് എല്ലാം തിരിച്ച് വരും."

കവിൾ നനച്ചൊഴുകിയ ആ പുഴ അവൻ കൈ
കൊണ്ട് തുടച്ചെടുത്തു.. അവളുടെ കൈ പിടിച്ച്
ബാൽക്കണിയിലേക്ക് നടന്നു....

പുറത്ത് മഴ കനത്ത് പെയ്യുന്നു...

കാർമേഘങ്ങൾ ഉരുണ്ടു കൂടി മഴത്തുള്ളികൾ ശരവേഗത്തിൽ ഭൂമിയിൽ
സ്പർശിച്ചുകൊണ്ടിരുന്നു... ശക്തിയായ കാറ്റു
വീശുന്നുണ്ട്, ഭൂമി പിളർക്കുന്ന തരത്തിൽ
നിലത്തേക്കിറങ്ങി വന്നു വലിയ ശബ്ദത്തോടെ
ഇടിയും മിന്നലും ഒരുമിച്ചു പൊട്ടുന്നു... ശക്തമായ
കാറ്റിൽ മരങ്ങളും തെങ്ങുകളുമെല്ലാം ആടിയുലഞ്ഞു.....
അവിടെവിടെയായ് മരങ്ങൾ കടപുഴകി വീഴുകയും, കൊമ്പുകൾ പൊട്ടി നിലംപതിക്കുകയും ചെയ്യുന്നുണ്ട്......

ഓരോ തുള്ളിയും മുകളിലെ അലുമിനിയം ഷീറ്റിൽ തട്ടി ഉടഞ്ഞ് തകരുന്നു.. മുറ്റത്തെ ചരൽ കല്ലിൽ വന്ന് വീണത് കൊണ്ടായിരിക്കാം... വേനൽമഴയ്ക്ക് പുതുമണ്ണിന്റെ മണമില്ല... അല്ലെങ്കിലും ടൗണിലെ മഴ ഗ്രാമത്തിലെ മഴയിൽ നിന്ന് തികച്ചും വ്യത്യസ്തയാണ്... അത് അങ്ങനെ തന്നെ ആണല്ലോ.. നാട് ഓടുമ്പോ നടുവേ ഓടണം... മഴയും അതൊന്ന് പയറ്റി നോക്കി കാണണം....!

"അപ്പുവേട്ടന്റെ അവ്ടത്തെ കുളം നിറഞ്ഞ്
കാണുംലേ...?"

അവന്റെ നെഞ്ചിലേക്ക് ചാരിയിരുന്ന് മഴയെ
നോക്കി അവൾ പറഞ്ഞു....

"അതിന് ഇപ്പൊ അവിടെ മഴ
പെയ്തിണ്ടാവില്ലല്ലോ. പിന്നെ എങ്ങന്യാടീ.."

"അല്ല...അവിടേം മഴ പെയിണ്ട്..."

"എന്താ ഇത്ര ഉറപ്പ്..?"

"ദേ ഈ മഴത്തുള്ളി പറഞ്ഞതാ..."

"മഴ പെയ്തല്ലേ ഉള്ളൂ ....

💬 Comments

View all comments