0%

Chapter Title : ആർദ്രം [VAMPIRE]

Author : VAMPIRE Read All Parts 282

വഴിക്ക് അന്വേഷിച്ച് ഇറങ്ങിയിട്ടുണ്ട്... അവരുടെ
കൈയിൽ ആണ് ആദ്യം കിട്ടുന്നതെങ്കിൽ
അവളുടെ കാര്യം പോക്കാ....

ആ പെരുംമഴയത്ത് ഞങ്ങൾ ആ നാട് മുഴുവൻ
അവളെ അന്വേഷിച്ച് ഓടി.. അമ്പലത്തിനടുത്ത്,
ആലിന്റെ ചോട്ടിൽ , കവലയിൽ, മാതാവിന്റെ
രൂപക്കൂടിന് മുന്നിൽ, അവൾ എന്നും
ചെന്നിരിക്കുന്ന പാറയുടെ അടുത്ത്,
പാടത്തും പറമ്പിലും എല്ലാം...

പിന്നെ അവളുടെ ഏറ്റവും പ്രിയപ്പെട്ട അവളുടെ
കലാക്ഷേത്രത്തിലും... കണ്ടവരോട് ഒക്കെ
ചോദിച്ചു.... ആരും അവളെ അന്ന് കണ്ടട്ടില്ല....

അതും കൂടി കേട്ടപ്പോൾ കാര്യങ്ങൾ ഒക്കെ കൈവിട്ട് പോകുന്ന പോലെ...
എന്തെങ്കിലും പറ്റി കാണുമോ
എന്നൊരു ഭയം...

ഇനി എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ
അന്ധാളിച്ചു നിന്നു.. കൈ കാലുകൾ കുഴയുന്ന
പോലെ.... ഞാൻ അടുത്ത് കണ്ട ഒരു കരിങ്കല്ലിൽ
ഇരുന്നു... ഇതിനിടയ്ക്ക് മഴയുടെ ശക്തി ഒന്ന്
കുറഞ്ഞിട്ടുണ്ട്... വല്ലാത്തൊരു പേടി എന്റെ
നെഞ്ചിടിപ്പിന്റെ വേഗം കൂട്ടികൊണ്ടിരുന്നു.......

അകലെ നിന്ന് കുട്ടൻ ഓടി വരുന്നുണ്ട്... അവൻ
എന്തോ ഉറക്കെ വിളിച്ച് കൂവുന്നുമുണ്ട്....

"അപ്പൂ...അച്ചു അവിടെ..."

അവൻ എന്റെ അടുത്ത് എത്തുന്നതിന് മുന്നേ
ഞാൻ അവന്റെ അടുത്തേക്ക് നടന്നു... അവൻ
നന്നായി കിതക്കുന്നുണ്ട്.... പറയാൻ വാ
തുറക്കുമ്പോഴൊക്കെ വെറും കാറ്റ് മാത്രമാണ്
പുറത്തേക്ക് വന്നത്....

"അച്ചു.... നിന്റെ.... നിന്റെ.... വീടിന്റെ... പുറകിലെ
കുളത്തിൽ..."

അവൻ പറഞ്ഞ് മുഴുമിപ്പിക്കുന്നതിനു മുൻപേ
ഞാൻ അവിടെ നിന്ന് ഓടി.......

അച്ചു എനിക്ക് വെറും കളിക്കൂട്ടുകാരിയല്ല എന്ന് അന്നാണ് എനിക്ക് മനസ്സിലായത്.....അവളെ കാണാതായപ്പോൾ എനിക്ക് ഉണ്ടായ ആ പിടച്ചിലിൽ നിന്ന് അവളെനിക്ക് ആരെല്ലാമോ ആണെന്ന് മനസ്സിലായി.....

ഓടി കിതച്ച് വീടിന് പുറകിലെ കുളക്കടവിൽ
എത്തി... അനന്തുവിന്റെ മുന്നിൽ ഒരു
കുസൃതിചിരിയുമായ് ഒരു കൂസലും ഇല്ലാതെ
നിൽക്കുന്ന അവളെ കണ്ടപ്പോൾ മനസ്സിന് ഒരു
തണുപ്പ്... അതു വരെ ഓടിയതിന്റെ ക്ഷീണം ആ
കാഴ്ചയിൽ അലിഞ്ഞില്ലാണ്ടായി....

"ഡീ...നിനക്ക് എന്താ ബോധല്ല്യേ......" ഞാൻ
അവൾക്ക് നേരെ കൈ ഓങ്ങി നിന്നു.... അവൾ
വീണ്ടും ചിരിച്ചു.... അത് കണ്ടപ്പോൾ എന്റെ ദേഷ്യം
മൂർധന്യാവസ്ഥയിൽ എത്തി.... അടുത്ത നിമിഷം
എന്റെ കൈ അവളുടെ മുഖത്ത് വീഴും എന്ന് ഉറപ്പ്
ആയ ആ നിമിഷം...

"എവ്ട്രാ അവള്... പെൺകുട്ട്യോള് ആയാൽ
ഇത്ര അഹങ്കാരം പാടില്ല..." കൈയിൽ ഒരു
കൊന്ന വടിയുമായി കുഞ്ഞച്ഛനും അമ്മാവനും
എത്തി.... അവളുടെ പുറത്ത് വടി വീണു....

"ഹൂ.... കുഞ്ഞ്ച്ഛാ..... തല്ലല്ലേ..."
അവൾ ഓടി അനന്തുവിന്റെ പിന്നിൽ ഒളിച്ചു....

അടി കൊണ്ടിടം കൈ എത്തിച്ച്

💬 Comments

View all comments