Chapter Title : ആർദ്രം [VAMPIRE]
ഉഴിയാൻ ശ്രമിച്ചു കൊണ്ടിരിക്കുന്ന അവളെ കണ്ടപ്പോൾ പാവം തോന്നി..
അടി ഒന്നും അച്ചുവിന് പുത്തരി അല്ലായിരുന്നു..... വെറുതെ പോവുന്ന തല്ല് വരെ അവൾ ചോദിച്ച് വാങ്ങും....
അമ്മാവൻ അവളുടെ കൈ പിടിച്ച് വലിച്ച്
അവിടെ നിന്ന് കൊണ്ടുപോവുമ്പോ അവൾ
എന്നെ നോക്കി ഒന്ന് ചിരിച്ചു....
അന്ന് ആദ്യമായി ആ കാന്താരിയോട് എനിക്ക് പ്രണയം തോന്നി....
ഇതെല്ലാം കണ്ട് എന്റെ തോളിൽ കൈയിട്ട്
ഒരുത്തൻ നിൽപ്പുണ്ടെന്ന് ഞാൻ അപ്പോഴാണ്
ഓർത്തത്... അവളുടെ ആങ്ങള... അവനോട്
പറയാൻ മുതിർന്നപ്പോഴേക്കും.... അവൻ ആ
കാര്യം ഇങ്ങോട്ട് ചോദിച്ചു...
അവനെ പോലെ എന്നെ അറിയാവുന്നൊരാൾ വേറെ ഇല്ല... നാളെ കാണാം എന്ന് പറഞ്ഞ് അവൻ പോവുമ്പോ തോന്നി,
' അച്ചൂന് തല്ല് കിട്ടാതെ നോക്കണേടാ ' എന്ന്
പറയാൻ... പിന്നെ ഒന്നും പറയാൻ നിന്നില്ല....
പിറ്റേദിവസം ക്ലാസിൽ പോകാൻ തയ്യാറായി....
അനന്തുവിന്റെ വീട്ടിലേക്ക് നടക്കുമ്പോൾ പതിവില്ലാത്ത ഒരു പേടി...
അവൻ അവളോട് കാര്യങ്ങളൊക്കെ പറഞ്ഞ്
കാണുവോ....അവൾക്കാണേൽ നാക്കിന് ഒരു
ലൈസൻസും ഇല്ലാത്തതാ...
കണ്ണിൽ കണ്ട പട്ടിയോടും, പൂച്ചയോടും, ചെടികളോടും വരെ അവളത് പറയും......
ഓരോന്ന് ആലോചിച്ച് അവരുടെ
പടിപ്പുര വരെ എത്തി.. ഇന്ന് അനന്തു മാത്രേള്ളൂ...
വാൽകഷ്ണം അച്ചുവിനെ ആ ഭാഗത്ത് ഒന്നും
കാണാനില്ല... ഞാൻ കുനിഞ്ഞും ചെരിഞ്ഞും
നോക്കി.....
"എന്തുവാടേയ്...? അവൾ ഇവിടെ ഇല്ല....
നീ വല്ലാണ്ട് ചൂഴ്ന്ന് നോക്കണ്ട..."
അവൻ എന്നെ കടന്ന് നടന്നു... ആ ചമ്മൽ മറച്ചു
പിടിച്ച് ഞാൻ അവന്റെ ഒപ്പം എത്താൻ നടന്നു....
"അവള് എവിടെ പോയ്...?"
എന്റെ ഈ പുതിയ ജിജ്ഞാസ കണ്ട് അവന് ചിരി
വന്നു....
"അവൾ ആ കലാക്ഷേത്രത്തിലിണ്ട്.. അവ്ടെന്ന്
കൂട്ടണം..."
അത് കേട്ടപ്പോൾ ഒരു സമാധാനം.... കൂടുതലൊന്നും ചോദിക്കാതെ ഞാൻ വേഗം നടന്നു.....
കലാക്ഷേത്രത്തിന്റെ മുന്നിൽ അവൾ ഞങ്ങളെ
കാത്ത് നിൽപ്പുണ്ടായിരുന്നു.... രണ്ട് വശത്ത്
മെടഞ്ഞിട്ട അവളുടെ നീളൻമുടിയുടെ തുമ്പിൽ
ഒരു കൂവളത്തില തിരുകി വെച്ചിട്ടുണ്ട്....
നെറ്റിയിലെ ചന്ദനകുറിയും , നീട്ടി എഴുതിയ കണ്ണും.... അന്ന് ആദ്യമായിട്ടാണ് അവളെ കാണുന്നതെന്ന് എനിക്ക് തോന്നി.....
ഞങ്ങളെ കണ്ടപ്പോൾ താഴെ ഇറക്കി വെച്ചിരുന്ന ബാഗ് തോളിലേക്ക് ഏറ്റി അവൾ പിന്നാലെ കൂടി..
അടുത്ത തിരിവിൽ നിന്ന് ഞങ്ങളുടെ ഒപ്പം കുട്ടനും കൂടി... പതിവില്ലാതെ കാന്താരി ഇന്ന് മിണ്ടാപൂച്ചയാണ്....
എനിക്ക് അവളോട് മിണ്ടണം എന്ന് മനസ്സിലാക്കിയത് കൊണ്ടാണെന്ന് തോന്നുന്നു.... അനന്തു കുട്ടന്റെ കൂടെ അല്പം വേഗത്തിൽ നടന്നു.
ഇന്ന്
💬 Comments
View all comments