Chapter Title : ആർദ്രം [VAMPIRE]
ഞാൻ ആണ് പതിവില്ലാതെ അവളോട് കേറി
സംസാരിച്ചത്....
"അച്ചൂ....ഇന്നലെ കുറെ തല്ല് കിട്ടിയോ..?"
"ഏയ്... രണ്ടണ്ണം..."
"വെല്ല ആവശ്യണ്ടാർന്നാ...നീ എന്തിനാ ആ മഴേത്ത് അവിടെ വന്നിരുന്നേ...?"
"അത് മഴ വന്നപ്പോ കേറി നിന്നതല്ലേ..."
"കുളക്കടവിലോ... അപ്പൊ നിനക്ക് വീട്ടിക്ക്
കേറായിരുന്നില്ലേ..."
"അത് പിന്നെ..."
"ഏത് പിന്നെ..."
"സത്യം പറഞ്ഞാൽ... കുളത്തിൽ മഴ പെയ്യണ
കാണാൻ വന്നതാ.."
"ചെറിയ വട്ടൊന്നും അല്ലാലേ...?"
"വട്ടോ... കുളത്തിൽ മഴ പെയ്യുന്ന കണ്ടിണ്ടോ.. നല്ല രസാ... വെള്ളത്തിൽ മഴത്തുള്ളി വന്ന് വീഴുന്ന
ശബ്ദം ശ്രദ്ധിച്ചിട്ടുണ്ടോ..?"
"ഇല്ല.. എനിക്ക് നിന്നെ പോലെ വിട്ടില്ലല്ലോ.."
"ഹ്ം... ഒന്ന് കേട്ട് നോക്കു...ഒരു താളണ്ട് ... അതേ
താളാ ചില നേരത്ത് എന്റെ ചിലങ്കയ്ക്കും."
"ഹോ...മനസ്സിലായേ... അല്ല ഇപ്പൊ എന്താ
കലാക്ഷേത്രത്തില്..?"
"ടീച്ചറെ കാണാൻ വന്നതാ.. ഒരു കിടുക്കൻ
ആശയം കിട്ടി ഇന്നലെ.... അത് ഒന്ന് ചിട്ടപ്പെടുത്തി
തരാൻ പറയാൻ..."
"ആ... എന്നിട്ട് ഞങ്ങൾക്കൊക്കെ എന്ന് കാണാൻ
പറ്റും ഡാൻസ്...."
"അപ്പുവേട്ടന് നാളെ കാണാലോ.."
"എങ്ങനെ..?"
"അതൊക്കെ ഇണ്ട്."
ഓരോന്ന് പറഞ്ഞ് നടന്ന് ഞങ്ങൾ കവലയിൽ
എത്തി....ഇനി രണ്ട് പേരും രണ്ട് വഴിക്ക് ആണ്... അവൾക്ക് അവിടെ നിന്നാൽ സ്കൂൾ ബസ് കിട്ടും... ഞങ്ങൾക്ക് ഇത്തിരി നടന്നാലേ ബസ്
കിട്ടുള്ളൂ....
വന്ന് നിന്നതും അവളുടെ ബസ് വന്നു......... യൂണിഫോം പാവാട ഒതുക്കി പിടിച്ചവൾ ബസ്സിലേക്ക് കയറി......അവളുടെ സ്ഥിരം ജനലിനടുത്തുള്ള സീറ്റിലേക്ക് ഇരുന്നു.......
അനന്തുവിന് നേരെ എന്നത്തേയും പോലെ കൈ വീശി കാണിച്ചു... പതിവില്ലാതെ എന്നെ നോക്കി ഒന്ന് ചിരിച്ചു......
വണ്ടി നീങ്ങിയപ്പോൾ ജനലിലൂടെ തല പുറത്തേക്ക് ഇട്ടവൾ വിളിച്ചു പറഞ്ഞു......
"അനന്തുവേട്ടൻ എല്ലാം പറഞ്ഞൂട്ടോ..!"
എന്ത് ചെയ്യണമെന്ന് അറിയാതെ ഞാൻ അവളുടെ ബസ് അകലേക്ക് പോവുന്നത് നോക്കി നിന്നു....
ഒരു പുലർകാലത്ത്..!
കരളിന്റെ കിളിവാതിലിലൂടെ കടന്നെത്തിയ അവളുടെ ഓർമകൾക്ക് നനുത്ത മഞ്ഞിന്റെ കുളിരുണ്ടായിരുന്നു...
തണുത്ത പുലരിക്കാറ്റിന്റെ
ആർദ്രതയുണ്ടായിരുന്നു...
സൂര്യന്റെ സൗവർണ രശ്മികളാൽ
എന്റെ മനസ്സിലെ ഹിമകണികകൾ
അനന്ത പ്രഭ ചൊരിയുമ്പോൾ...
ആ മഞ്ഞുതുള്ളിയിൽ കണ്ട
ഏഴഴകുള്ള മഴവില്ല്....
അത് അവളായിരുന്നു...!
പിന്നീട് ചെറിയ നോട്ടങ്ങളും, പുഞ്ചിരികളും ആയി
ദിവസങ്ങൾ കടന്ന് പോയി........ ഇടയ്ക്കിടെ
എന്നിലേക്ക് നീളുന്ന മിഴികൾ... കുസൃതിയോടെ ഞാൻ അവയെ നോക്കുമ്പോൾ നാണിക്കുന്ന കവിളിണകൾ...
അന്നാദ്യമായി ഇടവഴിയിലെ മൺതിട്ടയിൽ തട്ടി വീഴാൻ ആഞ്ഞപ്പോൾ അവളെ ചേർത്ത് പിടിച്ചത്... പകരമായി എന്റെ കൈകളിൽ മഴ നനഞ്ഞ ചുണ്ടുകൾ ചേർത്ത് മുത്തിയത്....
അച്ചൂ, ശരിക്കും
💬 Comments
View all comments