0%

Chapter Title : ആർദ്രം [VAMPIRE]

Author : VAMPIRE Read All Parts 287

ഈ പ്രണയം എന്നാൽ എന്താണ്...?

അവൾ എന്റെ വാക്കുകൾ കേട്ട്, പൊട്ടിച്ചിരിച്ചു.....

"നിന്നോട് ചിരിക്കാനല്ല പറഞ്ഞേ, മറുപടി താടി.. "

ഒരു നിമിഷത്തെ മൗനത്തിനു ശേഷം അവൾ
പറഞ്ഞു...

"പ്രണയം.. അത് പരമേശ്വരൻ ആണ്.........
തന്റെ സതിക്ക് വേണ്ടി അവളുടെ പ്രണയത്തിനു വേണ്ടി പ്രളയം സൃഷ്ടിച്ച കൈലാസനാഥൻ...

തന്നുടലിന്റെ നേർ പാതി
പകുത്തു നൽകികൊണ്ട് അവളോടുള്ള തന്റെ
പ്രണയം തെളിയിച്ചവൻ...

തന്റെ പാതി അവൾ ആണെന്ന് തിരിച്ചറിഞ്ഞ്...
അവൾ ഇല്ലെങ്കിൽ താനില്ല എന്നും താനില്ലെങ്കിൽ
അവളില്ല എന്നും ഉറക്കെ പ്രഖ്യാപിച്ചവൻ..

സതിയുടെ പുനർജ്ജൻമം എങ്കിലും പാർവതി
ദേവിയെ ഒരു നോക്ക് കൊണ്ട് പോലും
കളങ്കപ്പെടുത്താത്തവൻ.. പാർവതിയുടെ
ഓർമകൾക്ക് ഉള്ളിൽ ജീവിക്കുന്ന എന്റെ
സതിയിലേക്കുള്ള യാത്ര അവസാനിക്കുന്ന
വരെ ഒരു സ്വയംഭൂവായി ഞാൻ മാറിടട്ടെ എന്ന്
ഉറക്കെ പ്രഖ്യാപിച്ച പരമശിവനോടാണ് എനിക്ക്
ആരാധന.... എന്റെ പ്രണയവും......

എന്നെ ഒന്ന് നോക്കിയതിനു ശേഷം അവൾ
തുടർന്നു...

"എന്റെ പരമശിവൻ നീയാ.. അപ്പൊ എന്റെ
പ്രണയവും...."

****************

ഒരു മഴത്തുള്ളി അവന്റെ കവിളിൽ വന്നു
വീണു.... അവനെ ഓർമകളിൽ നിന്ന്
ഉണർത്തി... വേദനയെല്ലാം മറന്ന്... അവളുടെ
പ്രിയപ്പെട്ട മഴയുടെ താരാട്ട് കേട്ട് അവൾ അവന്റെ
നെഞ്ചിൽ കിടന്ന് മയങ്ങുകയാണ്.....

അവൻ അടുത്തിരുന്ന ഫോൺ എടുത്ത്
അനന്തുവിന് ഒരു മെസ്സേജ് അയച്ചു.....

"കലാക്ഷേത്രത്തിൽ ഒരു പ്രോഗ്രാം സെറ്റ്
ചെയ്യണം... നാളെ നമുക്ക് അത് വരെ ഒന്ന്
പോവാം...."

പിറ്റേ ദിവസം രാവിലെ തന്നെ അനന്തുവും , രമ്യയും, മാളുട്ടീം അവരുടെ വീട്ടിൽ എത്തി.......

അനന്തു കാറിൽ നിന്നിറങ്ങി ഉമ്മറത്തേക്ക് കയറിയതും നീട്ടി വിളിച്ചു.....

"മരംകേറി അച്ചൂ..."

ആ വിളി കേട്ടാൽ സാധാരണ അവൾ ഓടി വന്ന്
അവന്റെ താടി പിടിച്ച് വലിക്കും..... കുഞ്ഞനിയത്തി സ്നേഹം പ്രകടിപ്പിക്കുന്നത് എന്നും ഇങ്ങനെയാണ്.....

പതിവ് തെറ്റിക്കാതെ ഇന്നും അവൻ വിളിച്ചു...... പക്ഷേ അവൾ പതിവ് തെറ്റിച്ചു.......

തല മറച്ചിരുന്ന കറുത്ത തൂവാല ഒന്ന് ശരിയാക്കി അവൾ ഉമ്മറത്തേക്ക് പയ്യെ നടന്നു വന്നു.....

അനന്തുവിന്റെ കണ്ണ് നിറയുന്നുണ്ടോ.. ഉണ്ട്..... അപ്പു അത് കണ്ടു.... ആ നിമിഷം ഒന്ന് തണുപ്പിക്കാൻ.. അപ്പു കേറി സംസാരിച്ചു........

" അനന്തുവേ... നിനക്ക് അവളുടെ കൈയിന്ന്
ഒന്ന് കിട്ടിയാലേ വീട്ടിൽ കേറാൻ പറ്റുള്ളൂലേ..?"
അവന്റെ തോളിൽ കൈ ഒന്ന് മുറുക്കി അപ്പു
പറഞ്ഞു.. ആ പിടിയുടെ അർത്ഥം എന്താണെന്ന്
അനന്തുവിന് കൃത്യമായി മനസ്സിലായി.. പെയ്യാൻ
വെമ്പി നിന്ന കണ്ണുനീർ

💬 Comments

View all comments