Chapter Title : ആരോഹി [ ne-na ]
രണ്ടുപേർ. ആരോഹിയുടെ നേരെ വിപരീത സ്വഭാവം ആയിരുന്നു രേഷ്മയ്ക്ക്. ഒരുപാട് സംസാരിക്കും. എല്ലാരും ആയിട്ടും കൂട്ടാണ്. സജിത്തിന്റെ കല്യാണം കഴിഞ്ഞതാണ്. എന്നെക്കാളും രണ്ടു മൂന്നു വയസ് മൂത്തതാണ് ആള്.
ആരോഹിയുടെ ഒരു അടഞ്ഞ സ്വഭാവം മനസിലാക്കിയാൽ ഞാൻ തുടക്കം മുതലേ അങ്ങോട്ട് പോയി വിശേഷങ്ങൾ തിരക്കാനോ കൂടുതൽ സംസാരിക്കാനോ മെനക്കെട്ടിരുന്നില്ല. അത്യാവശ്യ കാര്യങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിലും മാത്രം സംസാരിക്കും. പകരം രേഷ്മയോട് ആയിരുന്നു ഞാൻ കൂടുതൽ അടുപ്പം കാണിച്ചതും സംസാരിച്ചിരുന്നതും. ഒരു കിലുക്കാംപെട്ടി ആയിരുന്നതിനാൽ കൂടെ നിന്നു കൊടുത്താൽ മതി രേഷ്മ തന്നെ വാ തോരാതെ സംസാരിച്ച് നിന്നുകൊള്ളും.
പക്ഷെ ഈ ഇടയായി ആരോഹി എന്നോട് ഒരു അടുപ്പം കാണിക്കുന്നതായി ഒരു തോന്നൽ. ചുമ്മാ ഇരിക്കുകയാണെങ്കിൽ എന്തെങ്കിലും വിശേഷങ്ങൾ ചോദിച്ച് വന്നിരുന്നു സംസാരിക്കും, സാധാരണ ഉച്ചക്ക് ലഞ്ച് ഒറ്റക്കോ അല്ലെങ്കിൽ എന്തെങ്കിലും ഗേൾസിനൊപ്പമോ പോയിരുന്നു കഴിക്കാറുള്ള ആരോഹി ഇപ്പോൾ എന്റെ ഒപ്പം വന്നിരുന്നാണ് കഴിക്കുന്നത്.
രേഷ്മ ഇടക്കെന്നോട് പറയുകയും ചെയ്തു.. ആരോഹിക്ക് അവിടെ വേറെ ഒരു ബോയ്‌സിനോടും ഇല്ലാത്ത ഒരു സോഫ്റകോർനെർ എന്നോട് ഉണ്ടെന്ന്. ശ്രദ്ധിച്ചപ്പോൾ എനിക്കും അത് തോന്നി. മറ്റുള്ള ബോയ്സിനെ എല്ലാം അവൾ ഒരു ഡിസ്റ്റൻസിൽ കൂടുതൽ അടുക്കാൻ സമ്മതിക്കാതെ അകറ്റി നിർത്തിയിരിക്കുകയാണ്. ചിലപ്പോൾ ഞാൻ മറ്റുള്ളവരെ പോലെ ഒലിപ്പീരുമായി ചെല്ലാത്തതിനാൽ ആയിരിക്കാം അവൾ എന്നോട് ഒരു അടുപ്പം കാണിക്കുന്നത്.
അന്നൊരു വെള്ളിയാഴ്ച ദിവസമായിരുന്നു.. കഴിഞ്ഞ മൂന്നുനാലു ദിവസമായി എനിക്കും ആരോഹിക്കും നിന്നു തിരിയാൻ സമയമില്ലാത്ത രീതിയിൽ ഉള്ള വർക്ക് ഉണ്ടായിരുന്നു. മാസാവസാനം സമയം ആയിരുന്നു.. ആ മാസത്തെ പ്രൊജക്റ്റ് റിപ്പോർട്ട് എല്ലാം ഹെഡ്ക്വാട്ടേഴ്സിൽ
💬 Comments
View all comments