Chapter Title : ആരോഹി [ ne-na ]
ആ പേര് ഒന്ന് മന്ത്രിച്ചു, അവളെ പോലെ തന്നെ എത്ര മനോഹരമായ പേര്.
ഞാൻ അത് ചിന്തിച്ച് കഴിഞ്ഞപ്പോഴേക്കും ആരോഹി അവളുടെ ക്യാബിനിൽ എത്തി കഴിഞ്ഞിരുന്നു.
അന്ന് ഉച്ചക്ക് വേറെ ആരെയും പരിചയം ഇല്ലാത്തതിനാൽ ആരോഹിക്കൊപ്പം ഇരുന്നാണ് ഉച്ച ഭക്ഷണം കഴിച്ചത്. ആ സമയം അവൾ വർക്കിനെ കുറിച്ചും മറ്റും കുറച്ച് കാര്യങ്ങൾ കൂടി പറഞ്ഞു തന്നു. ഞങ്ങളുടെ ടീമിൽ വേറെ രണ്ടുപേർ കൂടി ഉണ്ടെന്ന് അവൾ പറഞ്ഞ വിവരങ്ങളിൽ നിന്നും മനസിലായി. രേഷ്മയും സജിത്തും. രണ്ടുപേരും അന്നത്തെ ദിവസം ലീവ് ആയിരുന്നു. ഓഫീസിൽ ചില സെക്ഷനുകൾക്ക് ഡ്രസ്സ് കോഡ് ഇല്ലായിരുന്നു. അതിൽ പെട്ടതായിരുന്നു ഞങ്ങളുടെയും. അല്ലെങ്കിൽ ദിവസവും ഒരേ മോഡൽ ഡ്രസ്സ് ഇടുന്നത് എനിക്ക് ഇഷ്ടമില്ലാത്ത ഒരു കാര്യമായിരുന്നു.
ആദ്യ ദിവസം ജോലി കഴിഞ്ഞ് അവിടെ നിന്നും ഇറങ്ങുമ്പോൾ എനിക്ക് രണ്ടു കാര്യങ്ങൾ മനസിലായി.
ഓഫീസിലെ സകല വായിനോക്കികളും ആരോഹിയുടെ പിന്നാലെ ഉണ്ട്. പക്ഷെ അവൾ ആരോടും അടുപ്പം കാണിക്കാറില്ല.
ആവിശ്യ കാര്യങ്ങൾക്കല്ലാതെ ആരോഹി അധികം സംസാരിക്കാറില്ല.. ആരുമായും അവൾ വലിയൊരു സൗഹൃദത്തിൽ അല്ല.
എറണാകുളത്ത് തന്നെയാണ് എന്റെ വീട്. അരമണിക്കൂർ സമയത്തെ യാത്ര വീട്ടിലേക്ക്. അതുകൊണ്ടു തന്നെ ഞാൻ ബൈക്കിൽ ആണ് ഓഫീസിലേക്ക് വന്നത്. ആദ്യത്തെ ദിവസം ജോലി കഴിഞ്ഞ് ഞാൻ വീട്ടിലേക്ക് പോകുമ്പോൾ ആരോഹി ബസ് കാത്ത് നിൽക്കുന്നത് കണ്ടു. ഞാൻ ഒന്ന് ചിരിച്ചപ്പോൾ ഒരു മറു പുഞ്ചിരിയും എനിക്ക് ലഭിച്ചു.
പിന്നീടുള്ള ദിവസങ്ങളിൽ ഓഫീസിലെ ഓരോരുത്തരെ ആയി ഞാൻ പരിചയപ്പെട്ടു. ടീം അംഗങ്ങളായ രേഷ്മയേയും സജിത്തിനെയും കുറിച്ച് പറയുകയാണെകിൽ സൗഹൃദപരമായി പെരുമാറുന്ന
💬 Comments
View all comments